- Get link
- X
- Other Apps
ഞങ്ങളിരുവരും അലക്കിയ വസ്ത്രങ്ങൾ പെട്ടിയിൽ മടക്കിവെച്ച് പുറത്തേക്കിറങ്ങി.എനിയെന്ത്? എന്റെ മനസ്സ് അലഞ്ഞ് തിരിയാൻ തുടങ്ങി. യതീം ഖാനയുടെ മുറ്റത്തുള്ള മാവിൻ ചുവട്ടിൽ ഏതാനും കുട്ടികൾ ചെറു സംഘങ്ങളായി കൂടി നിന്ന് സംസാരിക്കുന്നിടത്തേക്ക് ഞാനും സലാമും ചെന്ന് എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇതെന്ത് മാവാണെന്ന് ഞാൻ പലരോടുമന്വേഷിച്ചെങ്കിലും ആർക്കുമറിയില്ല. ശാഖകൾ ചുറ്റുഭാഗത്തേക്കും പടർന്ന് പന്തലിച്ച് വിശാലമായി തണൽ വിരിക്കുന്നുണ്ട്. അതിന്റെ ഇടതൂർന്നി ലകൾക്കിടയിലൂടെ ആഞ്ഞ് വീശുന്ന കുസൃതിക്കാറ്റ് കുളിർ കോരി ചൊരിയുമ്പോൾ ഞങ്ങളുടെ ഉള്ളും പുറവുമൊരുപോലെ കുളിർക്കുന്നുണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ പോസ്റ്റ്മാൻ വന്നു. മാവിൻ ചുവട്ടിൽ കൂടിനിന്ന് സംസാരിച്ച് നിന്നവരെല്ലാം പോസ്റ്റ് മാനെ കണ്ടയുടൻ ഓടിച്ചെന്നയാൾക്ക് ചുറ്റും കൂടി. കൂട്ടത്തിൽ ഞാനും പോസ്റ്റ് മാന്റെ സമീപം ചെന്ന് നിന്നു. അവരെല്ലാം പോസ്റ്റ് മാനെ പ്രതീക്ഷിച്ച് നിന്നതാണെന്നെനിക്ക പ്പോഴാണ് മനസ്സിലായത്. ഞാൻ പോസ്റ്റ് മാന്റെ വരവ് പ്രതീക്ഷിച്ചിരുന്നില്ല. പോസ്റ്റ്മാൻ തന്റെ ഫയലിൽ നിന്നേ...