പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ നാമെന്താണ് ചെയ്യേണ്ടത്?. അതിനൊരൊറ്റ ഉത്തരമേയുള്ളൂ,പൊന്നിൽ നിക്ഷേപിക്കുക!
എന്താണ് പൊന്നിൽ നിക്ഷേപിച്ചാലുള്ള ഗുണങ്ങൾ?ഉയർന്ന
പണലഭ്യത,പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ശേഷി,വാർഷിക ആദായം എന്നിവയാണ് പൊന്നിൽ നിക്ഷേപിക്കുന്നതിൻറെ സവിശേഷത.സ്വർണ്ണ നാണയങ്ങൾ,സ്വർണ്ണക്കട്ടികൾ എന്നിവ വാങ്ങി സൂക്ഷിക്കുക അല്ലെങ്കിൽ ജ്വല്ലറികളിൽ പണം നിക്ഷേപിക്കുക എന്നതല്ല സ്വർണ്ണത്തിൽ പണം നിക്ഷേപിക്കുക എന്നതിന്റ വിവിക്ഷ.സ്വർണ്ണം വാങ്ങി സൂക്ഷിച്ചാൽ വിൽക്കുമ്പോൾ മാത്രമേ ലാഭം കിട്ടുകയുള്ളൂ.RBI യുടെ സംരംഭമായ ഗോൾഡ് സോവറീനിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ആധുനിക നിക്ഷേപ മാർഗ്ഗം 'E' ഗോൾഡ് എന്നാണറിയപ്പെടുന്നത്.
E-ഗോൾഡിൽ നിക്ഷേപിച്ചാൽ മോഷ്ടിക്കപ്പെടും എന്ന ഭയം വേണ്ട.ഇത് നികുതി മുക്തവുമാണ്.ഇപ്പോൾ സ്വർണ്ണത്തിന്റെ മ്യൂച്വൽ ഫണ്ടും ലഭ്യമാണ്.ഓഹരിയെ പോലെ വിലയിടിവ് മൂലമുണ്ടാകുന്ന നഷ്ടത്തെ ഭയപ്പെടേണ്ടതുമില്ല.
എങ്ങിനെയാണ് ഗോൾഡ് സോവറീനി(Gold sovereign)ൽ നിക്ഷേപിക്കേണ്ടത്?
ആദ്യമായി ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കുക.എങ്ങിനെയാണ് ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കേണ്ടത്?
അതിന് ഒരു ക്യാൻസൽ ചെയ്ത് പേരെഴുതിയ ഒരു ചെക്ക്ലീഫ്.ആദാർ കാർഡ്,പാൻകാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഒരു ബ്രോക്കിങ് കമ്പനിയെ സമീപിക്കുക.ഈ കമ്പനി മുഖേന ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുക.ഈ അക്കൗണ്ടിലൂടെ നമുക്ക് ഗോൾഡ് സോവറീനിൽ പണം നിക്ഷേപിക്കാവുന്നതാണ്.ഗോൾഡ് സോവറീനിൽ പണം നിക്ഷേപിച്ചാൽ ആകെയുള്ള സ്വർണ്ണ മൂല്യത്തിൻറെ രണ്ടര ശതമാനം വാർഷിക ലാഭം കിട്ടുകയും ചെയ്യും.ഇപ്പോൾ ഇന്ത്യാ പോസ്റ്റിലൂടെയും പൊന്നിൽ നിക്ഷേപിക്കാവുന്നതാണ്.
നാം ഒരു ലക്ഷം രൂപക്ക് സ്വർണ്ണം വാങ്ങിയാൽ ഒരു വർഷം കഴിഞ്ഞാൽ ഒരു ലക്ഷത്തിന്റെ രണ്ടര ശതമാനമായ 2500 രൂപ നമുക്ക് ലാഭമായി ലഭിക്കും. സ്വർണ്ണത്തിന്റെ മൂല്യമുയർന്ന് ഒരുലക്ഷത്തി പതിനായിരമായാൽ അടുത്ത ഒരുവർഷം തികയുമ്പോൾ അതിന്റെ രണ്ടര ശതമാനമായ 2750 രൂപ ലാഭ വിഹിതമായി ലഭിക്കുന്നതാണ്.
നമുക്ക് പണത്തിന്റെ ആവശ്യം വരുമ്പോൾ പെട്ടെന്ന് സ്വർണ്ണം വിറ്റ് പണമാക്കി മാറ്റാനും കഴിയും.
എന്താണ് മ്യൂചൽ ഫണ്ട്? ഭാവിയിൽ വരാനിരിക്കുന്ന ഒരാവശ്യം മുന്നിൽ കണ്ട്
ഒരു കമ്പനിയിൽ പത്ത് ലക്ഷത്തിന്റെ ഒരു ചിട്ടിക്ക് ചേർന്നാൽ മാസത്തിൽ 10000(പതിനായിരം)രൂപ വീതം നൂറ് മാസ മടക്കണം.അഥവാ എട്ടേകാൽ വർഷം.എട്ടേകാൽ വർഷം കഴിഞ്ഞാൽ നമുക്ക് അഞ്ച് ശതമാനം കമ്മീഷൻ കഴിച്ച് ബാക്കി ഒമ്പത് ലക്ഷത്തി അൻപതിനായിരം രൂപമാത്രമേ കിട്ടുകയുള്ളൂ.ഫലത്തിൽ ഇത് നമുക്ക് നഷ്ടം തന്നെയാണ്.
എന്നാൽ ഇതേ തുകക്ക് ഇതേ കാലാവധിക്ക് ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കാലാവധിക്ക് ശേഷം അമ്പത് ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.മറ്റൊരു കാര്യം.മ്യൂചൽ ഫണ്ട് കമ്പനി നമുക്ക് ഒന്നും ഉറപ്പ് തരുന്നില്ല.ഓഹരി വിലയെ അടിസ്ഥാനമാക്കിയാണ് മ്യൂചൽ ഫണ്ടിലെ നേട്ടങ്ങുളും കോട്ടങ്ങളും ഉണ്ടാകുന്നത്.കാലാവധിക്ക് ശേഷം ഓഹരി വില വല്ലാതെ ഇടിഞ്ഞാൽ ചിലപ്പോൾ നമ്മുടെ മുതൽ മുടക്കിൽ നഷ്ടം വരാൻ സാധ്യതയുണ്ട്.അങ്ങിനെ വന്നാൽ കാലാവധി നീട്ടി അടവ് തുടരുക.എന്നാൽ നഷ്ടമില്ലാതെ തന്നെ നേട്ടമുണ്ടാക്കാം.
നിയമ പരമായ മുന്നറിയിപ്പ് :ഓഹരി വിപണിയിൽ നഷ്ട സാദ്ധ്യത കൂടുതലാണ്.
എന്നാൽ സ്വർണ്ണത്തിന്റെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ നഷ്ട സാദ്ധ്യത കുറവാണ്.
എന്താണ് മ്യൂച്ചൽ ഫണ്ട്?കുറി പോലെത്തന്നെ ഓരോ മാസവും ഒരു നിശ്ചിത തുക അടക്കുന്ന ഒരു സമ്പ്രദായമാണ് മ്യൂച്ചൽ ഫണ്ട്.എന്നാൽ മ്യൂച്ചൽ ഫണ്ട് തുടങ്ങുമ്പോൾ കാലാവധിയും മാസം എത്ര തുക അടക്കുന്നു എന്ന കാര്യവും ഗുണഭോക്താക്കൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.എന്നാൽ കുറിയിൽ മാസാന്തം എത്ര അടക്കണമെന്ന് തീരുമാനിക്കുന്നത് ചിറ്റാളനാണ്.ഇടക്ക് വെച്ച് ചട്ടിയുടെ അടവ് മുടങ്ങിയാൽ ചിട്ടിയെ അത് സാരമായി ബാധിക്കും.എന്നാൽ മ്യൂച്ചൽ ഫണ്ടിന്റെ അടവ് മുടങ്ങിയാൽ അത് നമ്മെ സാരമായി ബാധിക്കുന്നതല്ല.തുടർന്ന് അടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫണ്ട് മാനേജരുമായി സംസാരിച്ച് പണം അവിടെത്തന്നെ നിലനിർത്തിയാൽ ശേഷിപ്പ് പണം വളരുന്നതുമാണ്.മാസന്തോറും പണമടക്കുന്ന മ്യൂച്ചൽ ഫണ്ടിനെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നാണ് പറയുക.(S.I.P) .SIPയിൽ വർഷത്തിലൊരിക്കലും, ആഴ്ചയിലൊരിക്കലും, ദൈനംദിനവും പണമടക്കാവുന്ന സ്കീമുകളുണ്ട്.
എന്നാൽ ഒറ്റത്തവണ മാത്രം പണമടക്കാവുന്ന മ്യൂച്ചൽ ഫണ്ടും ലഭ്യമാണ്.
മ്യൂച്ചൽ ഫണ്ട് രണ്ട് തരം.ഒറ്റത്തവണമ്യൂച്ചൽ ഫണ്ട്.സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP).
ഒരാളുടെ കൈവശം ചിട്ടി വിളിച്ച ഒരു ലക്ഷം രൂപയുണ്ടെന്ന് സങ്കല്പിക്കുക.തല്ക്കാലം ഈ തുക എവിടെ സൂക്ഷിക്കും?. ബാങ്ക് FDയിൽ സൂക്ഷിക്കാം.ഇങ്ങിനെ സൂക്ഷച്ചാൽ പണത്തിന്റെ മൂല്യച്യുതി യെ മറികടക്കാൻ കഴിഞ്ഞെന്നു വരില്ല.അതിന് രണ്ട് മാർഗ്ഗമേയുള്ളൂ.ഒന്നുകിൽ ഗോൾഡിൽ നിക്ഷേപിക്കുക.അല്ലെങ്കിൽ ഒറ്റത്തവണ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുക.എന്നാൽ പണത്തിന്റെ മൂല്യച്യുതിയെ മറികടന്ന് പണം വളരുന്നതാണ്.
Comments
Post a Comment