എന്റെ ഗ്രാമത്തിലെ
താഴ് വാരങ്ങളിൽ
ശാന്തമായൊഴുകും
അരുവിയുണ്ട് .
വിവിധ രൂപങ്ങളിൽ
വിവിധ വർണ്ണങ്ങളിൽ
മാണിക്യ മരതക
കല്ലുമുണ്ട്.
നിത്യവും തണലേകി-
-ടതൂർന്നിലകളും
കായ്ക്കനിയേന്തും
മരങ്ങളുണ്ട്.
ഇടതടവില്ലാ-
കളിയും ചിരിയുമായ്
എന്നുമെന്നങ്ങിനെ
ഉല്ലസിക്കാം.
അതിരുകളില്ലാ
വിശാലതയുള്ളെന്റെ
ഗ്രാമത്തിലെവിടെയും
നിർഭയത്വം.
ഛെ, എന്ന് ചൊല്ലില്ല,
ആരുമാരോടൊന്നും
വാക്കും വക്കാണവും
കേൾക്കുകില്ല.
സ്നേഹ സാഹോദര്യം
കളിയാടുമവിടെ.
ഏവർക്കും പ്രായം
മുപ്പത്തിമൂന്ന്.
വൃദ്ധരും വൃദ്ധകൾ
പ്രവേശിക്കില്ലവിടെ
കാലപ്പഴക്കം
വാർദ്ധക്യമില്ല.
വെയിലും, നിലാവില്ല
പകലന്തിയില്ലാതെ
ശാശ്വതമായവിടെ
കഴിഞ്ഞു കൂടാം.
ചിപ്പികൾക്കുള്ളിലെ
മുത്തുകൾ പോലെ
തോന്നിക്കും ബാലന്മാര-
-വിടെയുണ്ട്.
ഓടി നടക്കുമവർ
കുസൃതിയും കളിയുമായ്
എന്തുവേണമെന്ന
ചോദ്യവുമായ്.
അവിടമാണെൻ ഗ്രാമ-
-മവിടമാണെൻ ലക്ഷ്യ-
-മവിടമിലേക്കാണെന്റെ
അന്ത്യയാത്ര.
ആദമും ഹവ്വയും
ജീവിച്ചതവിടം
പിന്നെയവർ ഭൂമിയിൽ
നവാഗതരായ്.
"""""""""""""""''''"""""""""
Comments
Post a Comment