ഗോപു ദരിദ്ര കുടുമ്പത്തിലെ ഒരംഗം.അവനാകെയുള്ളത് കുടുമ്പ സ്വത്തായ പത്ത് സെന്റ് സ്ഥലവും അതിലൊരു കുടിലും അച്ഛനുമമ്മയും മാത്രം.അല്ലലുമലട്ടുമില്ലാത്ത ജീവിതം.അച്ഛൻ നിത്യവും കൂലിവേലക്ക് പോകും.കിട്ടുന്നത് അന്നന്ന് ചിലവഴിച്ച് തീർക്കും.മിച്ചം വെക്കാനറയില്ല.അതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല.
സ്കൂളവധി ദിവസങ്ങളിൽ ഗോപു കൂട്ടുകാരുടെ കൂടെ മരക്കൊമ്പുകളിൽ ഊഞ്ഞാലാടിയും, വെള്ളക്കെട്ടിൽ നീന്തിക്കുളിച്ചും ഒഴിവ് ദിവസമാഘോഷിക്കും.
ഗോപു പഠനത്തിൽ മിടുക്കനല്ല. തനിക്കൊരു പണക്കാരനാവണം അതായിരുന്നു അവന്റെ അതിയായ ആഗ്രഹം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ രാജമ്മട്ടീച്ചർ മലയാളം ക്ലാസ്സിൽ ശ്രീ കൃഷ്ണൻ കൂട്ടുകാരുമൊത്ത് കാട്ടിൽ കാലികളെ മേക്കാൻ പോയ കഥ പറയും.ആ കഥയിൽ മുഴുനീളെ നിറഞ്ഞു നിൽക്കുന്നത് കൃഷ്ണന്റെ ഐശ്വര്യ പൂർണമായ ജീവിതമായിരുന്നു.ഒരു കൂട്ടം പശുക്കളും,
പശുക്കൾക്ക് മേയാൻ വിശാലമായ കാടും.ഗോക്കളെ മേക്കാൻ കൃഷ്ണന്റെ കൂടെ കുറേ നല്ലവരായ കൂട്ടുകാരും.അത് പോലെ തനിക്കും വേണമൊരു സ്വന്തമായൊരു ജീവിതോപാധി.
ഗോപുവിന്റെ ഹൈസ്കൂൾ ജീവിതത്തിന്നിടക്ക് ഡിമാറ്റ് അക്കൗണ്ടിനെ കുറിച്ചും, ഓഹരികളിലും, മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നതിനെ പറ്റി കേട്ടും വായിച്ചും മനസ്സിലാക്കി .
പത്താം തരം വിജയിച്ച ഗോപു അധികമൊന്നുമാലോചിച്ചില്ല.അവന്റെ ഗ്രാമത്തിൽ നിന്നഞ്ച് കിലോമീറ്ററകലെയുള്ള പട്ടണത്തിലെ ഒരിടത്തരം ഹോട്ടലിൽ ജോലിക്ക് കയറി.പാത്രങ്ങൾ കഴുകിയും മേശ തുടച്ച് വൃത്തിയാക്കിയും ഗോപു തന്റെ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി.ഒരു മാസം കഴിഞ്ഞപ്പോൾ ഗോപുവിന് പതിനയ്യായിരം രൂപ ശമ്പളം കിട്ടി.ഹോട്ടലിൽ രണ്ട് ദിവസത്തെ അവധിയെടുത്ത് ശമ്പളവുമായി നേരെ വീട്ടിലേക്കു പോയി.ആവശ്യമായ എല്ലാ രേഖകളുമെടുത്ത് ഒരു ബാങ്കക്കൗണ്ട് തുറന്നു.തുടർന്ന് അക്കൗണ്ട് വിവരങ്ങളും ആവശ്യമായ മറ്റ് രേഖകളും കൊണ്ട് ഒരു ഡീമാറ്റ് അക്കൗണ്ടും തുറന്നു.അവനപ്പോൾത്തന്നെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനി (SIP)ൽ നിക്ഷേപമാരംഭിച്ചു.മാസത്തിൽ മുവ്വായിരം രൂപ അവന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് S.I.P യിലേക്ക് ട്രാൻസ്ഫറാകും.ഗോപുവും ദൈവവുമല്ലാതെ,ഇതൊന്നുമാർക്കുമറിയില്ല. ഗോപുവിന്റെ മനസ്സിൽ സന്തോഷത്തിന്റെ പൂക്കാലം!.
പതിനയ്യായിരം രൂപ ശമ്പളത്തിൽ മുവ്വായിരം രൂപ S.I.P യിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ മിച്ചമുള്ളത് പന്ത്രണ്ടായിരം രൂപ.അതിൽ നിന്ന് വീട്ടാവശ്യത്തിനുള്ള ചിലവ് കഴിച്ച് മിച്ചമുള്ള തുക ബാങ്കക്കൗണ്ടിൽ തന്നെ കിടക്കും. ജോലികഴിഞ്ഞ് വീട്ടിൽ വന്ന അച്ഛനോട് ഗോപു പറഞ്ഞു.
"അച്ഛാ നിങ്ങളെനിമുതൽ മുൻകാലങ്ങളിലെ പോലെ ജോലിക്ക് പോകണ്ട.വീട്ടിലെ കാര്യം ഞാൻ കൂടെ നോക്കാം.പച്ചക്കറിയും മത്സ്യവും പാലും പഴവും അച്ഛൻ നോക്കിയാൽ മതി.അച്ന്റെ കൈവശം പണമില്ലെങ്കിൽ എന്റെയടുക്കൽ വന്നാൽ പണം ഞാൻ തരാം."
ഇത്രയും കേട്ടതോടെ ഗോപുവിന്റെ അച്ഛനുമമ്മയ്ക്കും വളരെ സന്തോഷം.
രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് ഗോപു വീണ്ടും തന്റെ ജോലിയിൽ പ്രവേശിച്ചു.താനേറ്റെടുത്ത ജോലി ആത്മാർത്ഥമായിത്തന്നെ ഗോപു നിർവ്വഹിച്ചു .വീട്ടിലെ ചിലവ് കഴിച്ച് അക്കൗണ്ടിലുള്ള മിച്ചം ഏതാനും മാസങ്ങൾ കൊണ്ട് ഒരുലക്ഷം രൂപയായി.ഒരുലക്ഷം രൂപ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചു.ഗോപുവിന്റെ ഒറ്റത്തവണ മ്യൂച്ചൽ ഫണ്ടിലെ പണം ത്വരിതഗതിയിൽ വളരാൻ തുടങ്ങി.വർഷം തോറും ഇരട്ടിയായി വളർന്നു.ആദ്യവർഷം പൂർത്തിയായപ്പോൾ നിക്ഷേപിച്ച ഒരു ലക്ഷം രണ്ട് ലക്ഷമായി.രണ്ടാം വർഷം നാല് ലക്ഷം.മൂന്നാം വർഷം എട്ട് ലക്ഷം.അങ്ങിനെയതങ്ങ് വളരാൻ തുടങ്ങി.അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഗോപു തന്റെ പഴയ വീട് പൊളിച്ച് ഒറ്റത്തവണ മ്യൂച്ചൽ ഫണ്ടിലെ പണമുപയോഗിച്ച് പുതിയ വീട്നിർമ്മിച്ചു.വീടു നിർമ്മാണം കഴിഞ്ഞപ്പോൾ മിച്ചമുള്ള അമ്പതിനായിരം രൂപ വീണ്ടും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചു.ആ തുകയും വർഷം തോറും ഇരട്ടിയായി വളർന്നു കൊണ്ടിരുന്നു.ഗോപുവിന്റെ മനസ്സിൽ പ്രതീക്ഷയുടെ പൂക്കാലം. മുതലാളിക്ക് ഗോപുവിനോട് വലിയ മതിപ്പും സ്നേഹവും തോന്നി.കാരണം പത്ത് വർഷം ഹോട്ടൽ നടത്തിയ തനിക്ക് തന്റെ പഴയ വീട് പൊളിച്ച് പുതിയത് നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല.ദൈനം ദിനം തട്ടി മുട്ടി ജീവിച്ചു പോകുന്നു.അത്രമാത്രം. വർഷങ്ങളായി ജോലിചെയ്യുന്ന മറ്റ് മുതിർന്ന തൊഴിലാളികൾക്കും ഹോട്ടലിലെ ശമ്പളം കൊണ്ട് കര്യമായൊന്നും നേടാൻ കഴിഞ്ഞിട്ടില്ല.ഗോപു ഒരത്ഭുത മനുഷ്യൻ തന്നെ!എല്ലാവരും പരസ്പരം പറഞ്ഞു.അങ്ങിനെയിരിക്കെ ഹോട്ടലിൽ ശമ്പള വർധനവുണ്ടായി.ഗോപുവിന്റെ ശമ്പളം പതിനെട്ടായിരമായി.
ഗോപു മറ്റൊരു S.I.P യിൽ മാസം മുവ്വായിരം വീതം നിക്ഷേപിക്കാൻ തുടങ്ങി.ഗോപുവിനിപ്പോൾ നിലവിൽ രണ്ട് SIP.ബാങ്കക്കൗണ്ടിലെ മിച്ചമുള്ള ഒരു ലക്ഷം രൂപയെടുത്ത് വീണ്ടും മറ്റൊരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചു.ഗോപു സാമ്പത്തികമായി വളരുകയാണ്.ആരോരുമറിയാതെ.ഹോട്ടൽ മുതലാളിയറിഞ്ഞില്ല.സഹപ്രവർത്തകരാരുമറഞ്ഞില്ല.
ഒരുദിവസം ഹോട്ടൽ മുതലാളി ഗോപുവിനെ അരികിൽ വിളിച്ച് പറഞ്ഞു."ഗോപൂ ഞാൻ ഹോട്ടൽ കച്ചവടം നിർത്തുകയാണ്.നീയിത് ഏറ്റെടുക്കണം".
ഗോപു സമ്മതിച്ചു.അങ്ങിനെ ഗോപുവിന്റെ സ്വപ്നം പൂവണിഞ്ഞു.സ്വന്തമായൊരു ജീവിതോപാധിയെന്ന സ്വപ്നം.
Comments
Post a Comment