അന്ന് വൈകുന്നേരമയാൾ പള്ളിയുടെ പൂമുഖത്തുള്ള പടവുകളൊന്നിലിരിക്കുന്നു. തറക്ക് കൂടുതലുയരമുള്ളതിനാൽ പള്ളിയിൽ കയറിയിറങ്ങാൻ കുളത്തിന്റെ പടവുകൾ പോലെ ഏതാനും പടവുകൾ പള്ളിയുടെ മുൻഭാഗത്തുണ്ടായിരുന്നു.അതിലൊന്നിലിരു
ന്ന്കൊണ്ട് അതിന്റെ താഴെയുള്ള പടവിൽ കാൽവെച്ചിരിക്കുകയാണയാൾ.
ഞാനയാളുടെ അടുത്ത് ചെന്ന് അയാളുമായി പരിചയപ്പെട്ടു.
"ഇന്ന് സുബ്ഹിക്കാണ് നിങ്ങളെ ഞാനാദ്യമായി കാണുന്നത്, നിങ്ങളുടെ പേരെന്താണ്?"
ഞാനയാളോട് ചോദിച്ചു.
"എന്റെ പേര് മൊയ്തി.
ഞാനീ മഹല്ലിൽ തന്നയാണ് താമസം.ഞാൻ സുബഹിക്ക് നിത്യവും വരാറുണ്ട്. ചരുവിൽ നിന്ന് നിസ്ക്കരിക്കുന്നത് കൊണ്ട് നിങ്ങളെന്നെ കാണാറില്ല".
അയാളെന്നോട് പറഞ്ഞു.
എല്ലാ ദിവസവും അയാളെത്ര മണിക്കാണ് സുബ്ഹിക്ക് പള്ളിയിയിൽവരാറുള്ളതെന്ന് ഞാനയാളോട് ചോദിച്ചു.
"നാല് മണിക്ക്."
അയാൾ മറുപടി പറഞ്ഞു.
അപ്പോൾ ഞാൻ സുബ്ഹി ബാങ്ക് വിളിക്കാനെഴുന്നേൽക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പയാൾ പള്ളിയിലെത്തും.അത് കൊണ്ടാണെനിക്കയാൾ പള്ളിയിൽ വരുമ്പോൾ ഇത്രയും നാൾ കാണാൻ കഴിയാതിരുന്നത്.
"നിങ്ങൾ നാല് മണിക്ക് പള്ളിയിൽ വരണമെങ്കിൽ എത്ര മണിക്കാണെ ഴുന്നേഴുന്നേൽക്കുക?"
ഞാനയാളോട് ചോദിച്ചു.
"രണ്ട് മണിക്കെഴുന്നേറ്റ് വുളു ചെയ്ത് നാലുമണിവരെ ഖുർആൻ പാരായണം ചെയ്യും. നാലുമണിയായാൽ പള്ളിയിൽ വന്ന് തഹജ്ജുദ് നിർവ്വഹിച്ച് പ്രാർത്ഥിക്കും. എന്റെ എല്ലാ ആവലാതികളും വേവലാതികളും അല്ല്വാഹുവിനെ ബോധിപ്പിക്കും".
തികഞ്ഞ സത്യവിശ്വാസി.ഞാനയാളെപ്പറ്റി മനസ്സിൽ കുറിച്ചു.
"നിങ്ങളെത്രക്കാലമായി ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയിട്ട്?"
വീണ്ടും ഞാനയാളോട് ചോദിച്ചു.ഖുർആൻ പാരായണം
അയാളുടെ യുവത്വത്തിലേ തുടങ്ങിയിട്ടുണ്ട്.അയാൾ മറുപടി പറഞ്ഞു.
"നിങ്ങൾ ഖുർആൻ പാരായണം ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വ്യക്തമായഫലങ്ങളെന്തെങ്കിലുമനുഭവിച്ചിട്ടുണ്ടോ?"
ഞാനയാളോട് ചോദിച്ചു.
"ഉണ്ട്".
അയാളക്കഥ പറഞ്ഞു തുടങ്ങി.
അയാൾ ചെറുപ്പത്തിലല്പ കാലം അശ്രദ്ധനായി ജീവിച്ചിരുന്നുവെങ്കിലും പിന്നീടയാൾ നിസ്കാരവും ഖുർആൻ പാരായണവും ആരംഭിച്ചു.മഹല്ല് കമ്മറ്റിയുമായുണ്ടായൊരു തർക്കം കാരണം
അയാൾക്കെതിരിൽ ആ മഹല്ലിൽ ഭ്രഷ്ട് കല്പിക്കപ്പെട്ടു.അയാൾ ബഹിഷ്കരിതനായി.കല്ല്യാണ വീടുകളിലയാൾ ക്ഷണിക്കപ്പെടാതെയായി.അയാളുടെ ക്ഷണം സ്വീകരിക്കാനാളില്ലാതെയായി.അയാളും കുടുംബവും ഒറ്റപ്പെട്ടു.അയാളുടെ വീടിന്റെ മുന്നിൽ അൻവറെന്നൊരാളുടെ രണ്ട് ഹെക്ടർ ഭൂമിയുണ്ടായിരുന്നു.അതിലൂടെ വഴി നടന്നു വേണം അയാളുടെ വീട്ടിലേക്കുള്ള പോക്ക് വരവ്.അതല്ലാതെ മറ്റൊരു വഴിയും അയാളുടെ വീട്ടിലേക്കില്ലായിരുന്നു.അതൊരു
പൊതുവഴിയല്ലാത്തതിനാൽ
അതിലൂടെയുള്ള വഴി നടത്തവും വിലക്കി.പരമാവധി ആരും കാണാതെ ആ വഴി അയാളും കുടുംബവും ഉപയോഗിക്കും.അയാൾ ആ വഴിയിലൂടെ ഒളിഞ്ഞ് നടക്കുന്നത് കാണുമ്പോൾ എതിരാളികൾ ചിരിച്ചാസ്വദിക്കുന്നുണ്ടാവുമെന്നോർത്തയാൾ കുണ്ഠിതപ്പെടും.
ഇങ്ങിനെയൊക്കെയാണെങ്കിലും അയാൾ തന്റെ ഖുർആൻ പാരായണം തുടർന്നു.മാസങ്ങൾ പലതു കഴിഞ്ഞു.അയാളൊരുദിവസം സുബ്ഹി നിസ്കാരം കഴിഞ്ഞ് റോഡിലിറങ്ങി.ദു:ഖ ഭാരവും പേറി നിൽക്കുമ്പോഴുണ്ട് ഇദ്ദേഹത്തിന്റെ വീടിന്റെ മുന്നിലുള്ള രണ്ട് ഹെക്ടർ സ്ഥലമുടമ അൻവർ അങ്ങകലെ നിന്ന് നടന്നു വരുന്നു.അയാളെ കണ്ടഭാവം നടിക്കാതെ ഇദ്ദേഹമൊരു കടയുടെ തിണ്ണയിൽ കയറി എങ്ങോട്ടോ നോക്കുന്ന ഭാവേന നിന്നു.അൻവറിദ്ദേഹത്തിന്റെ അടുക്കൽ വന്ന് സലാം ചൊല്ലി.ഇയാളത്ഭുതത്തോടെയും സംശയത്തോടെയും സലാം മടക്കി.
"എന്താണ് രാവിലെ തന്നെ ഇറങ്ങിയത്?"
അൻവറയാളോട് സൗമ്യമായി ചോദിച്ചു.
"വെറുതെ".
അയാൾ തണുത്ത മട്ടിൽ മറുപടി പറഞ്ഞു.
"നമുക്കൊരിടം വരെ പോകാനുണ്ട് നിങ്ങളെന്റെ കൂടെ വരണം".
അൻവറയാളോട് സ്നേഹത്തോടെ പറഞ്ഞു.അയാളാദ്യം മടിച്ചെങ്കിലും നിർബന്ധത്തിനു വഴങ്ങി അൻ വറിന്റെ കൂടെ പോകാനയാൾ തയ്യാറായി.
"അയാളപ്പോൾ കാര്യം തിരക്കി.
അൻവറയാളോട് കാര്യം വ്യക്തമാക്കി.
"എന്റെ രണ്ട് ഹെക്ടർ സ്ഥലം ഞാൻ നിങ്ങൾക്ക് വിൽക്കുകയാണ്.അതിന് വേണ്ടി റജിസ്ട്രാഫീസ് വരെ നമുക്കൊന്നു പോണം.അയാളത്ഭുതപ്പെട്ടു.
"നിങ്ങളുടെ സ്ഥലം വാങ്ങാനെന്റെ കൈയിൽ കാശില്ലല്ലോ അപ്പോഴെന്ത് ചെയ്യും.?"
"കാശൊക്കെ നിങ്ങൾ പിന്നീട് തന്നാൽ മതി."
അൻവറും മൊയ്തിയും കാൽനടയായി നടന്നുകൊണ്ട്
പത്ത് കിലോമീറ്ററകലെയുള്ള പെരളശ്ശേരിയിൽ നടന്നെത്തി.മുദ്ര പേപ്പർ വാങ്ങി ആധാരമെഴുതാൻ കൊടുത്തു.ഒരാഴ്ച കൊണ്ട് ആ സ്ഥലത്തിന്റെ റജിസ്റ്റ്രേഷൻ കഴിഞ്ഞു.വീണ്ടും രണ്ടാഴ്ച കഴിഞ്ഞപ്പോൾ, തന്നെ വഴി നടക്കൽ നിരോധിച്ച സ്ഥലത്ത്, മൊയ്തി തൊഴിലാളികളെ വെച്ച് പണി ചെയ്യിപ്പിക്കുന്നു.അങ്ങിനെയാണ് മൊയ്തി ആ സ്ഥലം വാങ്ങിയ വിവരം എല്ലാവരുമറിയുന്നത്.അതോടെ അയാൾക്കെതിരിൽ പ്രഖ്യാപിച്ച ഭ്രഷ്ട് പതിയെ പതിയെ നിർവീര്യമായി.മൊയ്തി പോലും വിചാരിക്കാതെയാണ് ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മൊയ്തിക്ക് കിട്ടുന്നത്!.ഇത് കൂടാതെ ഒട്ടനവധി ഖുർആൻ പാരായണത്തിന്റെ ഫലങ്ങൾ അനുഭവിച്ചതായി മൊയ്തി ഓർക്കുന്നു!.
Comments
Post a Comment