Q: തലയിൽ കാല് കുത്തി നടക്കുന്ന ജീവി?
A:പേൻ
Q:പൂച്ചയെ കാണുമ്പോൾ എലി ഓടുന്നു.എന്ത് കൊണ്ട്?
A:കാലുകൊണ്ട്.
Q:തല തിരിഞ്ഞ പെണ്ണിന്റെ പേര്?
A:ലത
: ആവശ്യമുള്ളപ്പോൾ വലിച്ചെറിയും ആവശ്യം കഴിഞ്ഞാൽ എടുത്ത് വെക്കും?
:വല
:ഒരു, കുഴിയിൽ എത്ര മണ്ണുണ്ടായിരിക്കും?
:കുഴിയിൽ മണ്ണുണ്ടാവില്ല.
:പൊങ്ങുമ്പോൾ പോകും, പോയ് കഴിഞ്ഞാൽ താഴും?
: ചെക്പോസ്റ്റ്
: കാക്കയുടെ പിന്നിലും, പെണ്ണിന്റെ മുന്നിലും ഉള്ളത്?
ഉ:'W'(crow,womon)
: ഒരിക്കലും അണയാൻ കഴിയാത്ത മാല?
: തിരമാല
: ഒരിക്കലും അണയാൻ കഴിയാത്ത വള?
:തവള
:പാൽ കടലിൽ കറുത്ത പാറ?
: കണ്ണ്
: ഒറ്റക്കാലിൽ ചന്തക്ക് പോകും?
:കുട
:പൊങ്ങുമ്പോൾ പോകും?
: റയിൽവേ ഗേറ്റ്
: മനുഷ്യന് മാത്രമുള്ള വരം?
:വിവരം.
:ഉറക്കിൽ മാത്രം കാണുന്ന കാഴ്ച?
: സ്വപ്നം
:കാൽ അകത്തിയാൽ 'വാ'തുറക്കും?
ഉ: കത്രിക
Q:വീട്ടാൻ കഴിയാത്ത കടം?
: അപകടം
Q: ആരും കയറാത്ത മരം?
:കോമരം
Comments
Post a Comment