2023 മാർച്ച് 03-നാണ് ലോക കേൾവി ദിനമായി ആചരിച്ചത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2023മാർച്ച്03 വരെലോകത്താകമാനം 1.5ബില്യൺആളുകൾക്ക് കേൾവിക്കുറവുള്ളതിൽ 34 മില്യൺ കുട്ടികളാണ്.ഇത് തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ 60%കേൾവിക്കുറവും പരിഹരിക്കാവുന്നതാണ്.
എന്തൊക്കെയാണ് കേൾവിക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം.
ആശയവും,ഭാഷാ വികാസവും ശരിയായി നടക്കാതിരിക്കുക,സമൂഹത്തിലും,കുടുമ്പത്തിലും ഒറ്റപ്പെടുക.ഇവയൊക്കെയാണ് ശ്രവണ വൈകല്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ.
:ഏതൊക്കെയാണ് ശ്രവണവൈകല്യത്തിന്റെ ഘട്ടങ്ങൾ?
1:ഒന്നാം ഘട്ടം ജനിക്കുന്നതിന്റെ മുമ്പാണ്. കാരണങ്ങൾ.
ജനിക്കുന്നതിന്റെ മുമ്പുള്ള കാരണങ്ങൾ.രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള വിവാഹം .കുടുമ്പ പാരമ്പര്യം എന്നിവയാണ് .
രണ്ടാംഘട്ടം ഗർഭാവസ്ഥയാണ്.
അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ (റുബല്ല,ചിക്കൻ പോക്സ്,മുണ്ടിനീര് മുതലായവ).
ലഹരി വസ്തുക്കളുടെ ഉപയയോഗം.അമിതമായി റേഡിയേഷൻ എടുക്കുന്നത്.ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെയുള്ള മരുന്ന് ഉപയോഗം.കൃത്യമായികുത്തി വെപ്പുകൾ എടുക്കാതെയിരിക്കുന്നത്.
:ജനന സമയത്തുള്ള കാരണങ്ങൾ
ജനിച്ച ഉടനെ കുട്ടി കരയാതിരിക്കുക.കുട്ടിയുടെ ശരീരംനീലനിറമികുക.തൂക്കക്കുറവ്.
:ജനന ശേഷമുള്ള കാരണങ്ങൾ:---
ചെവി മൂക്ക് തൊണ്ട തുടങ്ങിയവ ശരിയായി രൂപപ്പെടാതിരിക്കുക ജനിച്ച ഉടനെ ഉണ്ടാകുന്ന കടുത്ത പനി അപസ്മാരം മഞ്ഞനിറം തുടങ്ങിയവ വിവിധതരം അണുബാധകൾ അഥവാ വില്ലൻ ചുമ മുണ്ടിനീര് അഞ്ചാംപനി സിഫിലിസ് തുടങ്ങിയവ. ചില മരുന്നുകളുടെ അമിതമായ ഉപയോഗം. മധ്യകരണത്തിൽ ഉണ്ടാകുന്ന അണുബാധയും ചെവി പഴുപ്പും തലക്കോ ചെവിക്കോ ഏൽക്കുന്ന ആഘാതങ്ങൾ ഉച്ചത്തിലുള്ള ശബ്ദം ഏറെ നേരം കേൾക്കുന്നത് (ഉച്ചഭാഷിണികൾ, ഫാക്ടറികൾ തുടങ്ങിയവ).
ഇയർഫോൺ വച്ച് ഉച്ചത്തിൽ പാട്ടു കേൾക്കുന്നത്. പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ . വാർദ്ധക്യ സഹചമായ കേൾവിക്കുറവ്.
എനി നമുക്ക് കുട്ടികളിലെ ശ്രവണ വൈകല്യത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശബ്ദങ്ങളോട് പ്രതികരിക്കാതിരിക്കുക. അഥവാ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് നോക്കാതിരിക്കുക. സംസാരിച്ചു തുടങ്ങാൻ വൈകുക. കുട്ടി സംസാരിക്കുമ്പോൾ വ്യക്തത ഇല്ലാതിരിക്കുക അഥവാ കൊഞ്ഞിപ്പ്.ശ്രദ്ധക്കുറവ്. ആംഗ്യങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുക. പഠനത്തിൽ പിന്നിലാവുക.
ഇനി മുതിർന്നവരിൽ കാണുന്ന ശ്രവണ വൈകല്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:-
യാദൃശ്ചികമായി മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുക. ടിവിയുടെ ശബ്ദം കൂട്ടി വെക്കുക. വാക്കുകൾ തെറ്റായി കേൾക്കുക. സംസാരിക്കുന്ന ആളിന്റെ ചുണ്ട് നോക്കി സംസാരിക്കുക. ശബ്ദത്തിന്റെ ദിശ മനസ്സിലാകാതിരിക്കുക. ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാതിരിക്കുക. ചെവിയിൽ മൂളിച്ച, തലചുറ്റൽ, ഛർദി ചെവി പഴുപ്പ്, ചെവി വേദന മുതലായവ ഉണ്ടാവുക.
കേൾവിക്കുറവിന്റെ ലക്ഷണങ്ങൾ കണ്ടാൽ എന്താണ് ചെയ്യേണ്ടത്?
ഉടൻ തന്നെ END ഡോക്ടറെ കണ്ട് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുക. ബാഹ്യകരണത്തിലും, മദ്ധ്യകരണത്തിലും ഉള്ള പ്രശ്നങ്ങൾ മരുന്നുകൾ കൊണ്ടും ശാസ്ത്രക്രിയ കൊണ്ടും പരിഹരിക്കാവുന്നതാണ്. എന്നാൽ ആന്തരിക കർമ്മത്തിൽ ഉണ്ടാകുന്ന കേൾവിക്കുറവ് (Sensorine ural) പരിഹരിക്കുന്നതിനായി ശ്രവണ സഹായി (Hearing Aid) ഉപയോഗിക്കേണ്ടതുണ്ട്.Hearing Aid തിരഞ്ഞെടുക്കുന്നതിനായി ഒരു ഓഡിയോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.
Hearing Aid ഉപയോഗിച്ചിട്ടും പ്രയോജനമില്ലാത്ത കുട്ടികൾ ക്ലോക്കി,യാർ ഇംപ്ലാന്റേഷൻ സർജറിക്ക് വിധേയമാകേണ്ടതാണ്. കേൾവിക്കുറവ് ആരംഭത്തിൽ കണ്ടെത്തുകയും ചികിത്സാ പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തിയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാവുന്നതാണ്.
:കേൾവിക്കുറവിനെ എങ്ങിനെ പ്രതിരോധിക്കാം:-
:രക്ത ബന്ധത്തിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിക്കാതിരിക്കുക.
:കുടുമ്പത്തിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടെങ്കിൽ Genetic Couselling നടത്തിയതിന് ശേഷം വിവാഹം കഴിക്കുക.
: പ്രതിരോധ കുത്തിവെപ്പുകൾ യഥാ സമയം നടത്തുക.
:കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്ക് Rubella കുത്തിവയ്പ് എടുക്കുക.
: ഗർഭിണിയുടെ ആരോഗ്യം ഉറപ്പു വരുത്തുക.
:പ്രസവം പരിചയ സമ്പന്നനായ ഡോക്ടറുടെ മേൽനോട്ടത്തിൽ ആണെന്ന് ഉറപ്പുവരുത്തുക.
: ജനിച്ച ഉടൻ കുട്ടിയുടെ കേൾവി പരിശോധന (OAE Screening) നടത്തുക.
: ചെവി വൃത്തിയാക്കാനായി ബഡ്സ് (Buds) പോലെയുള്ള സാധനങ്ങൾ ചെവിയിൽ ഇടരുത്.
: ചെവിക്കുള്ളിൽ എന്തെങ്കിലും പ്രാണികൾ, മുത്ത് പഞ്ഞി മുതലായവ പോയാൽ ഡോക്ടറുടെ സഹായത്തോടെ മാത്രം പുറത്തെടുക്കുക.
: ചെവി പഴുപ്പ്, ചെവി വേദന തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടുക.
: ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് ഒഴിവാക്കുക.
: ഇയർഫോൺ ഉപയോഗിച്ച് ഏറെ നേരം പാട്ട് കേൾക്കുന്നത് ഒഴിവാക്കുക
: ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
: ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റ് ഉപയോഗിക്കുക
Comments
Post a Comment