Skip to main content

നാട്ടറിവ് കേട്ടറിവ്

നാമെല്ലാവരും ബോർവെൽ,കിണർ കുഴിക്കുമ്പോൾ വെള്ളമുള്ള സ്ഥാനം കണ്ടെത്താൻ പ്രയാസപ്പെടുക സർവ്വ സാധാരണമാണ്.അതിനുവേണ്ടി  എത്ര പണം ചെലവാക്കാനും നാം മടിക്കാറില്ല.കാരണം, നല്ല തുക ചെലവഴിച്ച് ഒരു കിണർ കുഴിച്ച് അതിൽ വെള്ളമില്ലെങ്കിൽ?
ബാക്കിക്കാര്യം ഊഹിച്ചാൽ മതി.
എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.രണ്ട് ചെമ്പ് കമ്പികൾ 'L'രൂപത്തിൽ വളക്കുക.ആ രണ്ടു കമ്പികൾ ഒന്നു വീതം ഓരോ കൈയിലും അയച്ചു പിടിക്കുക.രണ്ടു കൈകളും അടുപ്പിച്ചു വെക്കുക.രണ്ടു ചെമ്പു കമ്പികളുടേയും  സ്വതന്ത്രമായ ഭാഗം ഭൗമോപരിതലത്തിന്  സമാന്തര മായിരിക്കട്ടെ.
എനി ഭൂമിയിലൂടെ നടക്കുക.
ഭൂമിക്കടിയിൽ വെള്ളമുള്ള ഭാഗമെത്തിയാൽ ചെമ്പു കമ്പികളുടെ  സ്വതന്ത്രമായ ഭാഗങ്ങൾ തനിയെ ചലിച്ച് '+'ആകൃതിയിൽ ആകുന്നതു കാണാം.കമ്പികളുടെ സംഗമ ബിന്ദുവിനു നേരേ താഴെ കുഴിച്ചാൽ വെള്ളം കിട്ടും.എത്ര വേഗതയിലാണോ ചെമ്പു കമ്പി കളുടെ സ്വതന്ത്രമായ ഭാഗങ്ങൾ ചലിച്ച് "+"ആകൃതിയിലാകുന്നത് അത്രയും വേഗതയിൽ അവിടെ ഉറവയുണ്ടാകും. നൂറു ശതമാനവും ശരിയാണ്.ഇത് ഞാൻ കേട്ടറിഞ്ഞതാണ്.ഇങ്ങനെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വെള്ളമുള്ള സ്ഥാനം നിർണ്ണയിച്ച് വീട്ടാവശ്യത്തിനും കൃഷിക്കും വേണ്ടി കിണറും, ബോർവെല്ലും കുഴിച്ച് സുലഭമായി വെള്ളം ശേഖരിക്കുന്നുണ്ട്.ഈ ലേഖനം വായിച്ച് ആരും കിണറോ ബോർവെല്ലോ കുഴിക്കരുത്.എത്ര അടി കുഴിഞ്ഞാലാണ് പാറ,എത്ര അടികുഴിഞ്ഞാലാണ് വെള്ളം  കിട്ടുക  എന്നൊന്നും എനിക്കറയില്ല.ആയതിനാൽ വിദഗ്ദരുടെ ഉപദേശം തേടുക.
      നാട്ടറിവ് കേട്ടറിവ്:2
നാട്ടറിവിനും കേട്ടറിവിനും വളരെ പ്രാധാന്യമുണ്ട്.അതിന് സർവകലാശാലകളുടേയോ സർക്കാരിന്റെയോ അംഗീകാരമില്ലായിരിക്കാം.എന്നാൽ രോഗങ്ങൾ കൊണ്ടോ, പ്രശ്നങ്ങൾ കൊണ്ടോ ബുദ്ധിമുട്ടുന്ന വർക്ക് ശാശ്വതമായ പരിഹാരം സിദ്ധിച്ചേക്കാം എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടാണ് ഇങ്ങിനെത്തെ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത്.
        എനി നടു വേദനക്കുള്ള ഒരു ചികിത്സയെ പറ്റിയാണ് പ്രതിപാദിക്കുന്നത്.ഞാനും എന്റെ ഒരു സുഹൃത്തും നട്ടുച്ച സമയം റോഡിന്റെ ഒരു വശത്ത് കൂടി നടന്നു പോകുകയായിരുന്നു.അപ്പോൾ റോഡിന്റെ ഒരു വശത്ത് കുഴിക്കുന്ന രണ്ട് തമിഴ് തൊഴിലാളികളെ കണ്ടപ്പോൾ ഞാൻ സുഹൃത്തിനോട് പറഞ്ഞു.ഈ തീ വെയിലത്ത്  അദ്ധാനിക്കുന്നത് കാണുമ്പോൾ എനിക്ക് പ്രയാസം തോന്നുന്നു.അപ്പോൾ സുഹൃത്ത് പറഞ്ഞു."ഞാൻ ഗൾഫിൽ നിന്ന് തീ പോലത്തെ വെയിലത്ത് അദ്ധ്വാനിച്ചവനാണ്. ഗൾഫിൽ എനിക്ക് റോഡ് പണിയായിരുന്നു.ഗൾഫിൽ പോയത് കൊണ്ടാണ് എന്റെ നടു വേദന നിശേഷം സുഖമായത്".
      ബാക്കി കേൾക്കാൻ എനിക്ക് കൗതുകമായി.അതെങ്ങിനെ?ജിഞ്ജാസയോടെ ഞാൻ ചോദിച്ചു.അയാൾ തുടർന്നു.അയാൾക്ക് നല്ല നടു വേദനയുണ്ടായിരുന്നു. വേദന കൊണ്ട് പ്രയാസപ്പെടുന്ന ഇദ്ദേഹത്തോട് സഹപ്രവർത്തകനായ  പ്ക്കിസ്ഥാനി ചോദിച്ചു "എന്തുപറ്റി?"
  സുഹൃത്ത് പറഞ്ഞു."നല്ല നടുവേദന".
   "സാരമില്ല നീ ആ പൊള്ളുന്ന മണലിൽ ഏറെ നേരം മലർന്നു കിടന്നോളൂ.നടുവേദന സുഖപ്പെടും.സുഹൃത്ത് ആ പൊള്ളുന്ന മണലിൽ അരമണിക്കൂർ നേരം മലർന്നു കിടന്നു.തീ കനലിൽ കിടന്നപോലെ പുറം വല്ലാതെ പൊള്ളുന്നു. എഴുന്നേററപ്പോൾ നടു വേദന നിശേഷം സുഖമായി.അന്നു മുതൽ അദ്ദേഹത്തിന് ഇന്നേവരെ നടുവേദന ഉണ്ടായിട്ടില്ല.അങ്ങിനെ ചെയ്താൽ നടുവേദന സുഖപ്പെടും എന്നാണിതിന്റെ സന്ദേശം.ഒരു കാര്യം ഓർക്കുക.ഗൾഫിൽ ഗന്ധക ഭൂമിയാണ്.കേരളത്തിൽ ഗന്ധക ഭൂമിയല്ല.ഇത് ചെയ്തു നോക്കാൻ പണം മുടക്കില്ലല്ലോ. തമിഴ് നാട്ടിൽ ഗന്ധക ഭൂമിയല്ലേ?തമിൾനാടുമായി ബന്ധമുള്ളവർക്ക് അവിടെ നിന്നും പരീക്ഷിച്ചു നോക്കാം.നിങ്ങൾ ഇംഗ്ലീഷ്കാരെ കണ്ടിട്ടില്ലേ?.അവർ വെറും ഷഡ്ഡിയും ഉടുത്ത് കടൽ തീരത്ത് പൊരിയുന്ന വെയിലിൽ മലർന്നു കിടക്കലാണ് അവരുടെ വിനോദം.അതിൽ നമുക്കറിയാത്ത എന്തോ ആരോഗ്യ രഹസ്യങ്ങളുണ്ടാവാം.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...