ലൗഹിൽ എഴുതാൻ വേണ്ടി അഞ്ഞൂറ് വർഷത്തെ ദൈർഘ്യവും നാല്പത് വർഷം ദൈർഘ്യത്തിൽ ചുറ്റളവ്, വണ്ണവുമുള്ള ഖലമിനെ അല്ലാഹു സൃഷ്ടിച്ചു. ഈ ഖലമിന്റെ പിളർക്കപ്പെട്ട ഭാഗത്ത് നിന്ന് ഒരു തേജസ് പ്രവഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. അല്ലാഹു ഖലമിനോട് എഴുതാൻ വേണ്ടി കല്പിച്ചപ്പോൾ, എന്താണെഴുതേണ്ടതെന്ന് ഖലം ചോദിച്ചു .അപ്പോൾ ലോകാവസാനം വരെ സംഭവിക്കാൻ പോകുന്നതെല്ലാമെഴുതണമെന്ന് അല്ലാഹു ഖലമിനോട് പറഞ്ഞു. ലോകോല്പത്തിയെക്കുറിച്ച് നാലാം ഖലീഫയായിരുന്ന ഹസ്രത് അലി (റ)പറഞ്ഞത് ഇങ്ങിനെ. അല്ലാഹു വസ്തുക്കളെ സൃഷ്ടിക്കാൻ വേണ്ടി ഉദ്ദേശിച്ചപ്പോൾ അവൻ ശക്തി കൊണ്ട് നബിയുടെ രൂപത്തിൽ പ്രകാശം സൃഷ്ടിച്ചു. അക്കാര്യം അല്ലാഹു വളരെ ഗോപ്യ മാക്കിവെച്ചു. വളരെ കാലത്തിനു ശേഷം അവൻ പ്രപഞ്ച വസ്തുക്കളെല്ലാം വെളിപ്പെടുത്തി. ജലത്തിൽ പതയും നുരയും സൃഷ്ടിച്ചു. കാറ്റ് വീശിച്ചു. അർശിനെ ജലത്തിനു മുകളിൽ സ്ഥാപിച്ചു. ഭൂമിയെ സമതലമാക്കി. എല്ലാ പ്രകൃതി വസ്തുക്കളേയും തനിക്ക് അനുസരണമുള്ളവയാക്കി. തന്നെ അനുസരിച്ചു കൊള്ളുന്നതാണെന്ന് എല്ലാ വസ്തുക്കളോടും പ്രതിജ്ഞ ചെയ്യിപ്പിച്ചു. അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബി അ...
ഈ ലോകം സ്രൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ഈ പ്രപഞ്ചമകിലവും മനുഷ്യ ബുദ്ധിക്ക് ഊഹിക്കാൻ പോലും കഴിയാത്തത്ര ശൂന്യമായിരുന്നു. മുഹമ്മദ് നബിയുടെ പ്രകാശമായിരുന്നു ആദ്യമായി സ്രൃഷ്ടിക്കപ്പെട്ടതെന്നാണ് പ്രമാണം. ജിബ്രീൽ എന്ന മാലാഖ അല്ലാഹുവിന്റെ കല്പന പ്രകാരം നബിയുടെ അന്ത്യ വിശ്രമ സ്ഥാനമായ റൗളാ ശരീഫിൽ നിന്ന് ഒരു പിടി വെളുത്ത മണ്ണ്, വാരിയെടുത്ത് നബിയുടെ പ്രകാശത്തിൽ ലയിപ്പിക്കുകയും അങ്ങിനെ അത് ഒരു മനോഹര രൂപമായി മാറുകയും ചെയ്തു. ആ സ്വരൂപത്തെ സ്വർഗത്തിൽ കൊണ്ട് പോയി എല്ലാ സ്വർഗ്ഗ നദികളിൽ നിന്നും കഴുകി ശുദ്ധമാക്കുകയും ചെയ്തു. അതിനു ശേഷം ഏഴാകാശങ്ങളിലും ഭൂമിയിലും സമുദ്രങ്ങളിലും പർവ്വതങ്ങളിലുമെല്ലാം അതിനെ പ്രയാണം ചെയ്യിച്ചു. അങ്ങിനെ എല്ലാ സൃഷ്ടികൾക്കും ഈ രൂപം സുപരിചിതമായിത്തീരുകയും ചെയ്തു. പ്രകാശത്തിൽ നിന്ന് ലൗഹുൽ മഹ്ഫൂള് അഥവാ സുരക്ഷിതമായ ഫലകം സ്രൃഷ്ടിച്ചു. കഴിഞ്ഞ കാര്യങ്ങളും വരാനിരിക്കുന്ന കാര്യങ്ങളും രേഖപ്പെടുത്തുൻ വേണ്ടിയാണ് ലൗഹുൽ മഹ്ഫൂളിനെ സ്രൃഷ്ടിച്ചത്. ലൗഹ് സ്രൃഷ്ടിച്ചിരിക്കുന്നത് വെൺമയുള്ള മുത്ത് കൊണ്ടാണ്. അതിന്റെ നാലു ഭാഗങ്ങളിലും മാണിക്യം കൊണ്ട് ചിത്രപ്പണികൾ ചെയ്യപ്പ...