Skip to main content

ഒരു നിയോഗം പോലെ സാജിദ|കഥ

 പകൽ പത്ത്മണിയായിട്ടുണ്ടാവും
അയാളൊരു ദിവസം ആ ഗ്രാമത്തിലെ 
തെരുവിലൂടെ നടന്നു പോകുമ്പോൾ,  വലത് വശത്തുള്ള ഗേറ്റിൽ നിന്നും അപ്രതീക്ഷിതമായൊരു വിളി.
"ഉസ്താദേ....."
അയാൾ വലത് ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി.
"ഉസ്താദെങ്ങോട്ടാ പോകുന്നേ...?"
സാജിദ!, താൻ മദ്രസ്സ മൂന്നാം തരത്തിൽ പഠിപ്പിച്ച മിടുക്കി.  അന്നത്തെ മഹല്ല് സെക്രട്ടരി അബ്ദുർറഹ്മാൻ ഹാജിയുടെ
തേനിമ്പക്കനി. നല്ല സ്വഭാവവും, പെരുമാറ്റവും, തമാശയും  ഒത്തിണങ്ങിയ 
കുസൃതി പ്പെണ്ണ്. അയൾ ഗേറ്റിന്റടുത്തേക്ക് ചെന്നു.
"സാജിദാക്കെന്നെ ഓർമ്മയുണ്ടോ?"
അയാൾ ചോദിച്ചു.
ഓർമ്മയുണ്ടുസ്താദേ. ഉസ്താദിനെ മറന്നു പോകാനൊന്നും കാലമായിട്ടില്ലല്ലോ. ഉസ്താദെങ്ങോട്ടാണ് പോകുന്നത്? "
"ഞാനൊരു കുഴൽ കിണറിന്റെ ആവശ്യാർത്ഥമിറങ്ങിയതാണ്. എന്റെ വീട്ടിൽ കിണറില്ല. ഒരു കുഴൽ കിണർ കുഴിച്ചു തരാൻ ആരോടെങ്കിലും സഹായം തേടിയിറങ്ങിയതാണ് ".
  അയാൾ പറഞ്ഞു.
"ഉസ്താദേ വീട്ടിൽ കയറിയിട്ട് പോകാം, വാ".
അയാളവളുടെ പിന്നാലെ ചെന്ന്
വീടിന്റെ കോനായിലെ കസേരയിലിരുന്നു. സാജിദ നേരെ അടുക്കളയിലേക്ക് പോയി, ഉടൻ തന്നെ  ആവിപറക്കുന്ന നല്ല ചൂടുള്ള ചായയുമായി വന്ന് അവളയാൾക്ക് കൊടുത്തു. അയാളത്  കുടിക്കുന്നതിനിടയിൽ സാജിദ ചോദിച്ചു.
"കിണറെത്രയടി കുഴിയണം?"
"മുന്നൂറടി"
ഉസ്താദ് മറുപടി പറഞ്ഞു.
"അതിനെത്ര ചെലവ് വരും?".
സാജിദ ചോദിച്ചു.
"മുപ്പതിനായിരം രൂപ വേണ്ടി വരും.
"ഉസ്താദ് മറുപടി പറഞ്ഞു
."ഫിറ്റിങ്സടക്കം നാൽപതിനായിരം വേണ്ടി വരും, അല്ലേ ഉസ്താദേ?"
സാജിദ ചോദിച്ചു.
"ങാ.. പ്രതീക്ഷിക്കാം".
ഉസ്താദ് പറഞ്ഞു.
അവൾ വേഗമകത്ത് പോയി തന്റെ മൊബൈൽ ഫോണുമായി തിരികെ വന്നു. അവൾ അയാളുടെ 
 ഗൂഗ്ൾ പേ നമ്പർ പറയാനാവശ്യപ്പട്ടു. അയൾ തന്റെ ഗൂഗ്ൾ പേ നമ്പർ പറഞ്ഞു.അവളുടനെ നാല്പതിനായിരം രൂപ അയാൾക്കയച്ച് കൊടുത്തു. തന്റെ അക്കൗണ്ടിൽ നാല്പതിനായിരം രൂപ എത്തിയത് കണ്ടപ്പോളയാൾ പൊട്ടിക്കരഞ്ഞു.
"ഉസ്താദെന്തിനാണ് കരയുന്നത്?".
സാജിദ കാര്യമന്വേഷിച്ചു.
ഞാനെല്ലാം പൊരുത്തപ്പെട്ടിരിക്കുന്നു സാജിദാ."
കരഞ്ഞ് കൊണ്ടയാൾ പറഞ്ഞു. "ഉസ്താദെന്താണ് പറയുന്നത്, ഒന്ന് വ്യക്തമായിപ്പറയൂ ഉസ്താദേ?"
സാജിദ നിർബ്ബന്ധിച്ചു.അയാൾ തുടർന്നു.
"ഞാനിവിടെ മദ്രസ്സയിൽ ജോലി ചെയ്യുമ്പോൾ നിന്റെ പിതാവെന്നോടൊരു കുപ്പി തേനിന്നാവശ്യപ്പെട്ടിരുന്നു. ഞാത് പിറ്റേ ആഴ്ച നിന്റെ ഉപ്പാക്ക്  കൊണ്ടക്കൊടുത്തു. അതിന്റെ വില ഇരുപത്തിഇയഞ്ച് രൂപയായിരുന്നു. അന്ന് ഞാൻ മദ്രസയിൽ ഒരുമാസം ജോലി ചെയ്താൽ മുന്നൂറ് രൂപയാണ്
 ശമ്പളം.
 ഇരുപത്തിയഞ്ച് രൂപയുടെ അന്നത്തെ വില മനസ്സിലാവാനാണ്, ഞാനന്നത്തെ ശമ്പളമെത്രയാണെന്ന് പറഞ്ഞത്. അയാളെന്നോട് തേൻ വാങ്ങി ഒന്നും മിണ്ടാതെ നടന്നകന്നു. അയാളതിന്റെ വില പിന്നീട് തരുമെന്ന് കരുതിയും,
എനിക്കയാളോടുള്ള ആദരവ് കാരണമായും തേനിന്റെ വില ഞാൻ പെട്ടെന്നാവശ്യപ്പെട്ടില്ല. കുറേ നാളുകൾക്ക് ശേഷമയാൾ,
  സുബ്ഹി നിസ്കാരം നിർവ്വഹിച്ച് പള്ളിയിൽ നിന്നിറങ്ങി പോകുമ്പോൾ, ഞാനയാളുടെ പിന്നാലെ ചെന്ന് തേനിന്റെ വില വേണമെന്ന്
 ഭവ്യതയോടു കൂടി പറഞ്ഞു.
 തേൻ മോശമാണന്നും, വിലതരില്ലെന്നയാളെന്നോട്
പറഞ്ഞു. എന്നാൽ തേൻ തിരിച്ചു തരണമെന്ന് ഞാനാവശ്യപ്പെട്ടു. അപ്പോളയാൾ തേൻ താൻ കുടിച്ചെന്നും പറഞ്ഞു. തേനുമില്ല പണവുമില്ല ഈ മഹാസങ്കടവുമായി ഞാനാ കൊല്ലം മദ്രസ്സയിൽ തുടർന്നു,   പുതിയ അദ്ധ്യായന വർഷത്തിൽ ഞാൻ മറ്റൊരു മദ്രസ്സയിൽ ജോലിയിൽ കയറി. ഏകദേശം ആറുമാസത്തിനു ശേഷമാണ്
അബ്ദുർറഹ്മാൻ ഹാജി
 മരണപ്പെട്ട വിവരം ഞാനറിയുന്നത്.കടം വീട്ടാതെ അയാളെങ്ങിനെയാണ് ഖബറിൽ കിടക്കുകയെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  എനി ഞാൻ ആ സംഖ്യ അയാൾക്ക് പൊരുത്തപ്പെട്ടാലും പൊരുത്തപ്പെട്ട കാര്യമയാളറഞ്ഞിരിക്കണമെന്നാണ് ശരീഅത്ത് നിയമം.
    ഇത്രയും കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് കൊണ്ട് സാജിത പറഞ്ഞു.
    "ഉസ്താദേ എന്റുപ്പ നിങ്ങൾക്ക് തരാനുള്ളതും കൈച്ച് ബാക്കിയുള്ള സംഖ്യ കൊണ്ട് എന്റുപ്പാന്റെ പരലോക ഗുണത്തിന് വേണ്ടി  പ്രാർത്ഥിക്കണം.
നാട്ടിലെത്തിയ ഉടനെ നിങ്ങളൊരു കുഴൽ കിണർ കുഴിപ്പിക്കണം".ഇത്രയും കേട്ടപ്പോളുസ്താദ് പറഞ്ഞു.
     "നമ്മളിപ്പോൾ കണ്ട് മുട്ടിയതൊരു നിയോഗമാണ് സാജിദാ. നിന്റുപ്പ എന്റെ തേനിന്റെ പൈസ തന്നില്ല എന്ന സങ്കടം തീർന്നു.
"ശരിയാണുസ്താദേ, ഞാൻ സാധാരണ ഗേറ്റിന്റെയടുത്ത് പോയിനിൽക്കാറില്ല. ഉസ്താദുമായി കണ്ട് മുട്ടാനുള്ള വിധിയുള്ളത് കൊണ്ടാണ് ഞാനിന്ന് ഗേറ്റിന്റെ അടുത്ത് പോയി നിന്നത്".


Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...