ഒരിക്കൽ നബിയും അനുയായികളും ഒരിടത്ത് ഉപവിഷ്ടരായിരുന്നതിനിടയിൽ നബി അവരോട് ചോദിച്ചു. "നിങ്ങളുടെ ഉപരി ഭാഗത്ത് എന്താണെന്ന് അറിയാമോ". തങ്ങൾക്കറിയില്ല എന്നവർ മറുപടി പറഞ്ഞു. അപ്പോൾ നബി പറഞ്ഞു "അത് റഖീയാണ്. മേലെ കാണുന്ന ആകാശം സുരക്ഷിതമായ മേൽപ്പുരയാണ്". "നിങ്ങളുടെയും അതിന്റെയുമിടക്ക് എത്ര ദൂരമുണ്ടെന്നറിയാമോ". നബി വീണ്ടും ചോദിച്ചു. അവർ അറിയില്ലായെന്ന് വീണ്ടും പറഞ്ഞു. അപ്പോൾ നബി പറഞ്ഞു. " ഓരോ ആകാശങ്ങൾ തമ്മിലുള്ള അകലം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്. ഏഴ് ആകാശങ്ങളിൽ ഓരോന്നിനേയും ഭൂമിയേയും എണ്ണിക്കൊണ്ട് എല്ലാ ഓരോന്നിന്റേയും ഇടക്കുള്ള ദൂരം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്". "ഇവയ്ക്കെല്ലാം മീതെ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" നബി ചോദിച്ചു. അറിയില്ല എന്നവർ വീണ്ടും മറുപടി പറഞ്ഞു. "അവയ്ക്കെല്ലാം മീതെയുള്ളത് അർശാ ണെന്നും, അതും ആകാശവും തമ്മിലു ള്ള അകലം രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലമാണെന്നും നബി പറഞ്ഞു. "നിങ്ങളുടെ താഴ്ഭാഗത്ത് എന്താണ് സ്ഥിതി ചെയ്യുന്നതെന്ന് അറിയാമോ?" നബി ചോദിച്ചു. തങ്ങൾക്ക് അറിയില്ല എന്ന് അവർ അപ്പോഴും ആവർത്തിച്ചു. ഇതിനു താഴെ മറ്...
ഹജ്ജിൻറെ വാജിബാത്തുകൾ അഞ്ച്. 1:മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യുക. 2:വലിയപെരുന്നാൾ രാവ് പകുതിയായ ശേഷം അല്പസമയമെൻകിലും മുസ്ദലിഫയിൽ രാപ്പാർക്കൽ. 3:അയ്യാമുത്തശ് രീക്കിൻറെ രാവുകളിൽ മിക്ക സമയവും മിനായിൽ രാപ്പാർക്കൽ. 4:ജംറകളിലേക്ക് കല്ല് എറിയൽ. (വലിയപെരുന്നാൾ രാവ് പകുതിയായതത് മുതൽ ജംറത്തുൽ അഖബയിലേക്ക് മാത്രം ഏഴ് പ്രാവശ്യവും കല്ലെറയണം). ഇഹ്റാം ചെയ്താൽ ഹറാമായ കാര്യങ്ങളെ തൊട്ട് സൂക്ഷിക്കൽ. ആർത്തവമോ,പ്രസവ രക്തമോ ഉള്ളവളും, ഹജ്ജിന്ന്ശേഷം മക്കയിൽ നിന്ന് പോകാൻ ഉദ്ദേശിക്കാത്ത മക്കക്കാരും അല്ലാത്തവർക്ക് വിദാഇൻറെ ത്വവാഫ് നിർബ്ബന്ധമാണ്. കാരണമില്ലാതെ ഒഴിവാക്കിയാൽ അവൻ കുറ്റക്കാരനാകുന്നതും,ഫിദ് യവാജിബാകുന്നതുമാണ്. ഹജ്ജിൻറെ സുന്നത്തുകൾ;ഇഹ്റാം ചെയ്യുക,മക്കയിൽ പ്രവേശിക്കുക,അറഫയിൽ നിൽക്കുക മുതലായ ഹജ്ജിൻറെ എല്ലാ അമലുകൾക്കും വേണ്ടി കുളിക്കുക.ഇഹ്റാമിന്ന് അൽപം മുംബ് സുഗന്ധം ഉപയോഗിക്കുക.ഇഹ്റാം ചെയ്തതു മുതൽതൽബിയത്തു ചൊല്ലുക.തൽബിയത്തിനു ശേഷം നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലുക.ഇവയെല്ലാം ഹജ്ജിൻറെ സുന്നത്തുകളിൽ പെട്ടതാണ്. മൊയ്ദി കെയറിലെ ഹജ്ജുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ. 1: ഹജ്ജ് ത...