നബി(സ്വ:അ)തങ്ങളുടെ മഹത്തായ അമാനുഷിക സംഭവങ്ങളിൽ പെട്ടതാണ് ഖുർആൻ. ഇതു പോലുള്ളൊരു ഗ്രന്ഥം ഇതിന് മുമ്പുള്ള പ്രവാചകന്മാർക്ക് ഇറക്കപ്പെട്ടിട്ടില്ല. നബി(സ്വ:അ)യുടെ സമുദായത്തെ ഖുർആനിന്റെ വാഹകരും,പാരായണക്കാരുമാക്കി മറ്റു സമുദായത്തേക്കാൾ ആദരിച്ചു. ഖുർആൻ ചോദിക്കുന്നു "അവർ ഖുർആനിൽ വിചിന്തനം നടത്തുന്നില്ലയോ? .ഇത് അല്ലാഹു അവതരിപ്പിച്ചതല്ലെങ്കിൽ ഇതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാമായിരുന്നു." സംബൂർണ്ണമായ പരമോന്നത നിലവാരം,അതിമഹത്തായ പ്രത്യേകഫലങ്ങൾ,അതിവിശിഷ്ടമായ മൃതുലശൈലി,പൊരുളുകളുടെ സംബൂർണ്ണത,മികച്ച പ്രയോജനങ്ങൾ,തേജസ്സാർന്ന പദവി ഇതെല്ലാം ഖുർആനിന്റെ മഹത്വങ്ങളാണ്.ഖുർആനിൽ ആകെ 114അദ്യായങ്ങളാണുൾളത്. ഇതിൽ ഏറ്റവും മഹത്തരവും,പ്രാധാന്യമുള്ളതും ഫാതിഹയും,പിന്നെ ഇഖ്ലാസുമാണ്. പ്രബലമായ അഭിപ്രായമനുസരിച്ച് ഖുർആനിൽ ആകെ 6666ആയത്തുകളുണ്ട്. ഏറ്റവും വലിയ സൗഭാഗ്യവും,പാപമോചനവും,സ്വർഗ്ഗം നേടിത്തരുന്നതുമായ കർമ്മം ഖുർആൻ പാരായണമാണ്.ദിക്റുകളിൽ ഏറ്റവും വലുത് ഖുർആൻ പാരായണമാണ്.ഖുർആൻ ഇബാദത്തായി ഓതുന്നവർക്ക് അർത്ഥം അറിഞ്ഞാലും ഇല്ലെങ്കിലും പ്രതിഫലമുറപ്പാണ്.ദിക്റുകളും ദുആകളും അങ്ങനെയല്ല.അർത്ഥമറിയാത്തവർക്ക് അതിനുള്ള പ്രതിഫലമില്ല. ഒ...