Skip to main content

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം. 
കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു.
കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"
 അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ
ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട് 
 ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ 
അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗീകരിച്ചു. ഗ്രൂപ്പിൽ ചർച്ച ചെയ്ത്  മുപ്പത്താറായിരം രൂപ ഗ്രൂപ്പുകാരെല്ലാവരും ഒത്ത് ചേർന്ന്
എനിക്ക് വേണ്ടി സ്വരൂപിച്ചു. മാസത്തിൽ ഒരിക്കൽ ആറായിരം രൂപ വീതം ആറ് മാസം കൊണ്ട് ഗ്രൂപ്പ്‌ ് അഡ്മിൻ എനിക്ക് 
 അയച്ചു തന്നു.ഇതിനൊരു നന്ദി വാക്ക് പറയാൻ എനിക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. കാരണം എനിക്ക് അതിന് വാക്കുകളില്ലായിരുന്നു.പിന്നീടൊരിക്കൽ,എന്റെ moidycare.com എന്ന വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച ഹജ്ജും ഉംറയും എന്ന ലേഖന പരമ്പര 
 എന്റെ M.O.C ഗ്രൂപ്പിൽ ഞാൻ ഷയർ ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന
എന്റെ സുഹൃത്തായ സിദ്ദിഖ് ആ ലേഖനം വായിക്കാനിടയായി. സിദ്ദിഖ് എന്നോട് ചോദിച്ചു.
 "മൊയ്ത്യേ എന്താണ് ഹജ്ജിന്റേയും ഉംറയുടേയും ലേഖനം പ്രസിദ്ധീകരിച്ചത്?.
 ഹജ്ജും ഉംറയും ചെയ്യാൻ മോഹമുണ്ടോ?".മോഹമുണ്ടെങ്കിൽ സഹായം ചെയ്തു തരാം".
സിദ്ധീഖേ ഹജ്ജും ഉംറയും മറ്റുള്ളവരോട് സഹായം തേടി നിർവ്വഹിക്കേണ്ടതല്ല. സ്വയം പ്രാപ്തിയുണ്ടെങ്കിൽ ചെയ്താൽ മതി ".
ഞാൻ സ്വിദ്ധീഖിനോട് പറഞ്ഞു.
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു. എന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായി. ഞാനും കുടുംബവും അതിൽ താമസമാക്കി. ഞങ്ങൾക്ക് കിണറില്ല. കോളനിയിലെ കുടിവെള്ള പദ്ധതിയിൽ നിന്നായിരുന്നു ഞങ്ങൾക്ക് വെള്ളം ലഭിച്ചിരുന്നത്. എപ്രിൽ, മെയ്‌ മാസത്തിലെ വേനൽ ചൂട് ശക്തമായതോടെ ഭൂമിയിലെ ജല നിരപ്പ് താഴ്ന്നു. ജലത്തിന്റെ ലഭ്യത കുറവായി.ഞങ്ങൾക്ക് ആവശ്യത്തിനുള്ള വെള്ളം കിട്ടാതായപ്പോൾ ഞങ്ങളുടെ ദൈനം ദിന ജീവിതം ദുസ്സൂഹമായി. അങ്ങിനെ ഞാൻ സ്വിദ്ധീഖിനൊരു വോയിസ്‌ അയച്ചു.
"സ്വിദ്ധീഖേ ഞങ്ങൾക്ക് വീട്ടിൽ കിണറില്ല. വെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ ജീവിതം ദുസ്സൂഹമാണ്.അന്ന് നീ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ സഹായിക്കാമെന്ന് പറഞ്ഞില്ലേ? ഒരു കുഴൽ കണർ കുഴിക്കാൻ വേണ്ടി സഹായിക്കുമോ?".
 അപ്പോൾ സ്വിദ്ധീഖ് എന്നോട് പറഞ്ഞു."മൊയ്ത്യേ ഞാൻ ഷംസൂനോട് പറയാം. 
"സ്വിദ്ധീഖേ വേണ്ട, ഷംസൂനോട് പറേണ്ട. എനിക്ക് ഏതാനും മാസങ്ങൾക്കു മുമ്പ് ഗ്രൂപ്പിൽ നിന്നും സഹായം കിട്ടിയതാണ്. ഇവന് ഇതേന്യാ പണീന്ന് അഭിപ്രായമയരും. എനിക്ക് സഹായം വേണ്ട."
സ്വിദ്ധീഖിനോട് ഞാൻ പറഞ്ഞു.
"അത് സാരേല്ല, ഞാൻ പറയാം."
സ്വിദ്ധീഖ് അക്കാര്യം ഷംസൂനോട് പറഞ്ഞു.ഗ്രൂപ്പ്‌ അഡ്മിനായ ഷംസുദീൻ സ്വിദ്ധീഖിന്റെ എനിക്ക് വേണ്ടിയുള്ള ശുപാർശ സ്വീകരിച്ചു. ഷംസുദീൻ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.ഞാൻ പറഞ്ഞു. ഞാൻ ആശാരിയെ കൊണ്ട് വന്ന് എവിടെയാണ് വെള്ളം കിട്ടുക എന്ന സ്ഥാനം നിർണ്ണയിച്ചു. മുന്നൂറടി(നൂറ്കു മീറ്റർ)ആഴത്തിൽ കുഴിക്കണമെന്നാണ് ആശാരി പറഞ്ഞതെന്ന് ഞാൻ ഷംസുദ്ധീനെ ബോധ്യപ്പെടുത്തി.
. നാല്പതടി വരെ മണ്ണ്. അത് കഴിഞ്ഞാൽ പാറ. തൊണ്ണൂറ് അടി താഴ്ചയിൽ വെള്ളം കാണുമെന്നും മുന്നൂറടി വരെ കുഴിക്കണമെന്നും ആശാരി പറഞ്ഞതായി ഞാൻ ഷംസുദ്ധീനോട് പറഞ്ഞു.
. കുഴൽ കിണർ കുഴിക്കുന്നവർ നാല്പതിനായിരം രൂപ വേണമെന്ന് പറഞ്ഞ കാര്യം ഷംസുദ്ധീനോട് ഞാൻ പറഞ്ഞു. അത് പ്രകാരം.മുക്കം ഓർഫനേജ് (MOC)ഗ്രൂപ്പിൽ നിന്നും എനിക്ക് നാല്പതിനായിരം രൂപ എന്റെ കൂട്ടുകാർ എനിക്ക് സ്വരൂപിച്ച് തന്നു.




Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. ഭാവിയെക്കുറിച്ച് അത്രക്കും പ്രതീക്ഷയറ്റതായിരുന്നു  അവന്റെ  വർത്തമാന കാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ അവന്റെ  കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും.      "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".    അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ  വീടിന്റെ  മുന്നിൽ  വയലാണ്.അരേമാക്കൂലെ അമ്മേന്റെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...