റംള്വാൻ ഇരുപത്തൊന്നാം നാൾ. പകൽ സമയം പത്ത് മണിക്ക് ഞാൻ ടൗണിലേക്ക് പോകും വഴി പെട്ടെന്ന് എന്റെ കീശയിലെ മൊബൈൽ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ഞാൻ സ്കൂട്ടി റോഡിന്റെ ഇടതു വശത്ത് കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ടിട്ടുള്ള ട്രാൻസ്ഫോർമറിന്റെ ചാരത്ത് നിർത്തി കീശയിൽ നിന്നും ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്ന് നോക്കി. വിളിക്കുന്നത്, ഭാര്യയാണ്. ഞാൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ റോഡിന്റെ എതിർ വശത്ത് നിന്ന് ഫർദയണിഞ്ഞ മങ്ക റോഡ് മുറിച്ച് കടന്ന് എന്റെ അരികിലേക്ക് വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ അത് ഗൗനിച്ചില്ല. ഒരു സ്ത്രീ ഏതോ ആവശ്യത്തിന് റോഡ് മുറിച്ചു കടക്കുയാണെന്നാണ് ഞാൻ വിചാരിച്ചത്. അവൾ എന്റെ സമീപത്തെത്തിയതും തന്റെ കൈയിൽ തൂക്കീപ്പിടിച്ച സഞ്ചിയിൽ നിന്നും ഒരു പേക്കറ്റ് വായക്കാ ചിപ്സെടുത്ത് എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. "ഇക്കാ നിങ്ങളൊരു പേക്ക് ചിപ്സ് വാങ്ങ്. അറുപത്രൂപയാണ് വില ". അവളെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നല്ല കുലീനയായ ഒരു സുന്ദരി. റംള്വാൻ മാസം ചിപ്സ് വിൽക്കിന്നു.തന്റെ വീട്ടിന്റെയുള്ളിൽ ഭർത്താവിന്റെയോ, ബന്ധപ്പെട്ടവരുടേയോ സംരക്ഷണത്തണലിൽ നിർഭയരായി ജീവിക്കുന്നതിന് പകരം റോഡ് സൈഡിൽ നിന്നും ചിപ്സ് വിൽക്കുന്നു. എന്തായിരിക്കും ഇവൾ ഈ നിലയിലാവാൻ കാരണം?. ഞാൻ ഒന്നും അവളോടന്വേശിച്ചില്ല.
എന്റെ കൈവശം ആകെ നാല്പത് രൂപയേ ഉള്ളു. അത് കൊണ്ട് എനിക്ക് വേണ്ട". പ്രതീക്ഷയോടെ എന്നെ സമീപിച്ച അവളുടെ മുഖത്ത് പെടുന്നനെ നിരാശയുടെ കരിനിഴൽ പരന്നു. അത് കണ്ടപ്പോൾ എനിക്കും മഹാ സങ്കടമുണ്ടായി.എന്റെ സഹായം പ്രതീക്ഷിച്ചു വന്ന അവളോട് വെട്ടിത്തുറന്ന് നിരസിച്ചത് മഹാ ക്രൂരതയായിപ്പോയെന്ന് എനിക്ക് തോന്നി.ഞാൻ പെട്ടെന്ന് എന്റെ കീശയിലെ നാല്പത് രൂപയെടുത്ത് അവളുടെ നേരെ നീട്ടി.തന്റെ ചിപ്സിന്റെ വിലയായിരിക്കുമെന്ന് കരുതി ആ പണം എന്നോട് വാങ്ങി ഒരു പേക്ക്
ചിപ്സ് എന്റെ നേർക്ക് നീട്ടി.അപ്പോൾ ഞാൻ അവളോട് പറഞ്ഞു "അത് അറുപത് രൂപയില്ല, നാല്പതാണുള്ളത് നീയെടുത്തോളൂ".ലജ്ജയോടെ "അയ്യോ ഇതെനിക്ക് വേണ്ട എന്ന് പറഞ്ഞെങ്കിലും മനസ്സില്ലാ മനസ്സോടെ അവൾ ആ പണം സ്വീകരിച്ചുകോണ്ട് റോഡിന്റെ മറുവശത്തേക്ക് തന്നെ മുറിച്ചു കടന്നു. എന്ത് കൊണ്ടാണവൾ ആ പണിക്ക് ഇറങ്ങിയതെന്ന് ചോദിക്കാമായിരുന്നിട്ടും ഒന്നും ചോദിക്കാതെ ഞാൻ നേരെ ടൗണിനെ ലക്ഷ്യമാക്കി ഞാൻ യാത്ര തുടർന്നു.
Comments
Post a Comment