Skip to main content

കാരുണ്യത്തിന്റെ ആഴം

അല്ല്വാഹു പൊറുക്കാത്തൊരു പാപം, അതാണ് ശിർക്ക്.അവനിൽ പങ്കുകാരെ ചേർക്കൽ  അവനൊരിക്കലും പൊറുക്കില്ല.പാപി ശിക്ഷ അനുഭവിച്ചേ മതിയാകൂ.
       ശിർക്കല്ലാത്ത ഏത് പാപവും പ്രായശ്ചിത്തം ചെയ്തവർക്ക് അല്ല്വാഹു പൊറുത്തു കൊടുക്കും.
        ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളും അവയുടെ സന്താനങ്ങളോട് കരുണ കാണിക്കുന്നത് അല്ല്വാഹു അവയുടെ ഹൃദയത്തിൽ  സന്താനങ്ങളോടുള്ള
കരുണ ഇട്ടുകൊടുത്തത് കൊണ്ടാണ്.അവന്റെ കാരുണ്യത്തിൽ നിന്ന് ഒരു തുള്ളി മാത്രമേ ദുനിയാവിൽ അവൻ വർഷിച്ചിട്ടുള്ളൂ.ആ തുള്ളി എല്ലാത്തിനേയും മികച്ചു നിൽക്കുന്നു.അപ്പോൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അല്ല്വാഹുവിന്റെ കാരുണ്യം എത്ര വിശാലമായതാണെന്ന്.
       അല്ല്വാഹുവിന്റെ സൃഷ്ടികളായ നാം  ഒരിക്കലുമവന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത്.നാം എന്ത് തെറ്റ് ചെയ്താലും പശ്ചാതപിച്ചാൽ  അവൻ നമുക്ക് പൊറുത്ത് തരുന്നതാണ്.അല്ല്വാഹുവിന്റെ ക്രോധത്തെ അവന്റെ കരുണ മുൻകടന്നിരിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ കരുണയുള്ളത് മാതാവിന് തന്റെ സന്താനങ്ങളോടാണ്.എന്നാൽ അതിനേക്കാൾ കരുണയുള്ളത് അല്ല്വാഹുവിന് തന്റെ ദാസൻമാരോടാണ്.
             ആദമിനേയും ഹവ്വയേയും അല്ല്വാഹു സ്വർഗ്ഗത്തിൽ സൃഷ്ടിച്ചു.എന്നിട്ടവരോട് പറഞ്ഞു.ആദമേ,നിങ്ങൾ രണ്ട് പേരും
ഈ സ്വർഗ്ഗത്തിൽ യഥേഷ്ടം ജീവിച്ചു കൊള്ളുക.ആ മരത്തിലെ ഖനി ഒഴികെ എല്ലാം നിങ്ങൾ ഭക്ഷിച്ചു കൊള്ളുക.ആ മരം കൊള്ളെ നിങ്ങൾ അടുത്ത് പോകരുത്.
                 ഒരു ദുർബല നിമിഷത്തിൽ ആദമും ഹവ്വയും ആ വിലക്കപ്പെട്ട കനി പറിച്ചു തിന്നു.അത് കാരണമായി അവർ രണ്ടുപേരും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു.അവരെ ശിക്ഷയുടെ ഭാഗമായി
ഭൂമിയിലേക്ക് മാറ്റി പാർപ്പിച്ചു.
          അപ്പോൾ ആദം (അ) അല്ല്വാഹുവിനോട് പശ്ചാതപിച്ചു."ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ ശരീരങ്ങളോട് അക്രമം പ്രവൃത്തിച്ചു.നീ ഞങ്ങൾക്ക് പൊറുത്ത് തന്നില്ലെന്ൽ ഞങ്ങളിരുവരും നഷ്ടക്കാരിൽ പെട്ടുപോകും.അങ്ങിനെ അല്ല്വാഹു അവരിരുവരുടേയും പശ്ചാതാപം സ്വീകരിച്ചു.
           പശ്ചാതപിക്കുന്നവരുടെ നേർക്ക് അല്ല്വാഹുവിന്റെ മാനസികാവസ്ഥയെ പറ്റി നബി (സ്വ)ഒരു ഉദാഹരണത്തിലൂടെ അനുയായികൾക്ക് പറഞ്ഞു കൊടുത്തു.
      യാത്ര മദ്ധ്യേ ഒരാൾ തന്റെ ഒട്ടകപ്പുറത്തുനിന്ന് മരുഭൂമിയിലൊരു മരച്ചുവട്ടിൽ വിശ്രമിക്കാനിറങ്ങി. നല്ല തണൽ,  കുളിരുള്ള കാറ്റ്. ആ മരച്ചുവട്ടിൽ അയാളറിയാതെയുറങ്ങിപ്പോയി. ഏറെനേരം കഴിഞ്ഞ്
അയാളുണർന്നപ്പോൾ തന്റെ
ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകത്തെ കാണാനില്ല.അതിനെ തെരഞ്ഞു് പിടിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാചയപ്പെട്ടു.നിരാശനായി അയാൾ ആ മരുഭൂമിയിലലഞ്ഞു തിരിയുമ്പോഴതാ  തന്റെ
ഒട്ടകം അങ്ങ്ദൂരെ  മേഞ്ഞ്
തിന്നുന്നതായി അയാളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോഴെന്തായിരിക്കുമയാളുടെ സന്തോഷം. അയാളൊട്ടകത്തിന്റെയടുത്ത് ഓടിച്ചന്ന്,  അതിന്റെ മൂക്കുകയർ പിടിച്ച് സന്തോഷാധിക്യത്താൽ വാക്കുകളുടെ ക്രമം തെറ്റി 
 "അല്ല്വാഹുവേ നീയെന്റെ അടിമയും, ഞാൻ നിന്റെ ഉടമയുമാണെന്ന്" അയാളറിയാതെ പറഞ്ഞു.
ഇങ്ങിനെ  മനപ്പൂർവ്വമല്ലാതെ ' അയാളല്ല്വാഹുവിന്റെ
ഉടമയാണെന്നും, അല്ലാഹു അയാളുടെ
അടിമാണെന്നും പറഞ്ഞതിന് അല്ല്വാഹു
അയാൾക്ക്
 പൊറുത്ത് കൊടുക്കും.
എന്നാൽ ഈ ഒട്ടകത്തെ തിരിച്ചു കിട്ടിയ യാത്രക്കാരനേക്കാൾ, തന്നിലേക്ക് പശ്ചാതപിച്ച് മടങ്ങിയ അടിമയുടെ കാര്യത്തിലല്ല്വാഹു സന്തുഷ്ടനായിരിക്കും.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...