Skip to main content

ഏഴ് ആകാശങ്ങൾ

ഒരിക്കൽ നബിയും അനുയായികളും ഒരിടത്ത് ഉപവിഷ്ടരായിരുന്നതിനിടയിൽ നബി അവരോട് ചോദിച്ചു. "നിങ്ങളുടെ ഉപരി ഭാഗത്ത് എന്താണെന്ന്  അറിയാമോ". തങ്ങൾക്കറിയില്ല എന്നവർ മറുപടി പറഞ്ഞു. അപ്പോൾ നബി പറഞ്ഞു  "അത് റഖീയാണ്.മേൽപുര. മേലെ കാണുന്ന ആകാശം  സുരക്ഷിതമായ മേൽപ്പുരയാണ്". "നിങ്ങളുടെയും അതിന്റെയുമിടക്ക് എത്ര ദൂരമുണ്ടെന്നറിയാമോ". നബി വീണ്ടും ചോദിച്ചു.  അവർ അറിയില്ലായെന്ന് വീണ്ടും പറഞ്ഞു. അപ്പോൾ നബി പറഞ്ഞു. " ഓരോ ആകാശങ്ങൾ തമ്മിലുള്ള അകലം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്. ഏഴ് ആകാശങ്ങളിൽ ഓരോന്നിനേയും ഭൂമിയേയും എണ്ണിക്കൊണ്ട് എല്ലാ ഓരോന്നിന്റേയും ഇടക്കുള്ള ദൂരം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്". "ഇവയ്ക്കെല്ലാം മീതെ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" നബി ചോദിച്ചു. അറിയില്ല എന്നവർ വീണ്ടും മറുപടി പറഞ്ഞു. "അവയ്ക്കെല്ലാം മീതെയുള്ളത് അർശാ ണെന്നും, അതും ആകാശവും തമ്മിലു ള്ള അകലം രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലമാണെന്നും നബി പറഞ്ഞു.        അനേകായിരം നാഴിക ദൂരത്ത് കട്ടിയായി നിലകൊള്ളുന്ന പളുങ്കു പോലെയുള്ള വസ്തുവാണ് ഏഴാകാശങ്ങളെന്ന് പ്രാചീന ശാസ്ത്രജ്ഞന്മാർ പറഞ്ഞു.     ഏറു കല്ലുകളെ ...

ഖലം

ലൗഹിൽ എഴുതാൻ വേണ്ടി  അഞ്ഞൂറു വർഷത്തെ ദൈർഘ്യവും, ചുറ്റളവിൽ നാ
ല്പത് വർഷത്തെ വണ്ണവുമുള്ള ഖലമിനെ 
അല്ലാഹു സൃഷ്ടിച്ചു.ഈ ഖലമിന്റെ പിള
ർക്കപ്പെട്ട ഭാഗത്ത് നിന്ന് ഒരു തേജസ്‌ പ്ര
വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. അല്ലാഹു 
ഖലമിനോട് എഴുതാൻ വേണ്ടി കല്പിച്ചു. 
അപ്പോൾ എന്താണെഴുതേണ്ടതെന്ന്
ഖലമ് ചോദിച്ചു. ലോകാവസാനം വരെ
സംഭവിക്കാൻ പോകുന്നതെല്ലാമെഴുതണ
മെന്ന് ഖലമിനോട് പറഞ്ഞു.
     ലോകോല്പത്തിയെക്കുറിച്ച് നാലാം ഖലീഫയായിരുന്ന ഹസ്രത് അലി (റ)പ
റഞ്ഞത് ഇങ്ങിനെയാണ്. അല്ലാഹു വ
സ്തുക്കളെ സൃഷ്ടിക്കാൻ വേണ്ടി ഉദ്ദേ
ശിച്ചപ്പോൾ അവൻ ശക്തി കൊണ്ട് ന
ബിയുടെ രൂപത്തിൽ  പ്രകാശം സൃഷ്ടി
ച്ചു. അക്കാര്യം അല്ലാഹു വളരെ ഗോപ്യ
മാക്കിവെച്ചു. വളരെ കാലത്തിനു ശേഷം അവൻ പ്രപഞ്ച വസ്തുക്കളെല്ലാം വെളി
പ്പെടുത്തി. ജലത്തിൽ പതയും നുരയും സൃഷ്ടിച്ചു. കാറ്റ് വീശിച്ചു.അർശിനെ ജ
ലത്തിനു മുകളിൽ സ്ഥാപിച്ചു. ഭൂമിയെ സമതലമാക്കി. എല്ലാ പ്രകൃതി വസ്തു
ക്കളേയും തനിക്ക് അനുസരണമുള്ളവ
യാക്കി. തന്നെ അനുസരിച്ചു കൊള്ളുന്ന
താണെന്ന് എല്ലാ വസ്തുക്കളെക്കൊ
ണ്ടും അവൻ പ്രതിജ്ഞ ചെയ്യിപ്പിച്ചു.
 അല്ലാഹു ഏകനാണെന്നും മുഹമ്മദ്‌ ന
ബി അവന്റെ പ്രവാചകനാണെന്നും ഉരു
വിടുവിപ്പിച്ചു. നബിയെ സൃഷ്ടിച്ച സന്ദർഭത്തിൽ  ശക്തി കൊണ്ട് സൃഷ്ടിച്ച ആ പ്രകാശത്തിനെ ആദം നബിയുടെ നെറ്റിത്തടത്തിൽ പ്രകാശിപ്പിച്ചു.ആപ്രകാ
ശത്തിനെ തന്റെ മുതുകിലേക്ക് മാത്രം മാ
റ്റിക്കൊള്ളുന്നതാണെന്ന് ആദം നബിയെ കൊണ്ട് അല്ലാഹു പ്രതിജ്ഞ ചെയ്യിപ്പിച്ചു.
ആ പ്രകാശം മുഹമ്മദ് നബിയിൽ തന്നെ 
പ്രത്യക്ഷപ്പെട്ടപ്പോൾ നബി ആ പ്രകാശ
ത്തെ അല്ലഹുവിന്റെ ഏകത്വ വിശ്വാസ
ത്തിലേക്ക് ക്ഷണിക്കുന്ന ഒരു സന്ദേശ രൂ
പത്തിൽ ദൂരവ്യാപകമാക്കി. ആ പ്രകാശ
 കിരണത്തിൽ പ്രവേശിക്കുന്നവരെല്ലാം സന്മാർഗ്ഗം പ്രാപിച്ചവരായി.ആ പ്രകാശ
ത്തിനുള്ളിൽ പ്രവേശിക്കാത്തവരെല്ലാം 
ദുർമാർഗ്ഗികളുമായി.
       ഏഴാകാശങ്ങളുടെ മീതെയാണ് അർശും കുർസിയ്യും(അല്ലാഹുവിന്റെ സിംഹാസനം)സ്ഥാപിക്കപ്പെട്ടത്. ആകാ
ശങ്ങളേയും ഭൂമിയേയും സൃഷ്ടിക്കുന്നതി
നു മുമ്പ് തന്നെ അർശിനേയും ജലത്തേ
യും സൃഷ്ടിച്ചു. അവൻ ഭൂമിയെ സൃഷ്ടി
ക്കാൻ ഉദ്ദേശിച്ചപ്പോൾ ജലത്തിൽ കാറ്റ് വീശിച്ചു. കാറ്റിന്റെ നിരന്തര സമ്പർഗ്ഗത്തി
നാൽ ജലം ഉഷ്ണജലമായി.അങ്ങിനെ 
ജലം ഭാഷ്പമായി മേലോട്ടുയർന്നു.അത് 
പുകയായി രൂപാന്തരപ്പെട്ടു. വെള്ളത്തിൽ കട്ടിയായും ഉറച്ചും സ്ഥിതി ചെയ്യുന്ന ഭാഗ
ങ്ങളെ ഭൂമിയായി രൂപാന്തരപ്പെടുത്തി.ആ
റ് ദിവസങ്ങൾ കൊണ്ടാണ് അല്ലാഹു ആ
കാശ ഭൂമികളെ സൃഷ്ടിച്ചത്.പിന്നീട്  ഭൂമി
ക്കുമീതെ ഭാരമേറിയ പർവ്വതങ്ങളെ അ
വൻ നാട്ടി. 
ഭൂമിയിലെ ജീവ ജാലങ്ങൾക്ക് ഉപകാര പ്ര
ദങ്ങളായ വസ്തുക്കളേയും ജീവജാലങ്ങ
ൾക്കു യഥോചിതം ലഭ്യമാകുന്ന നിലയിൽ ഭക്ഷ്യ വസ്തുക്കളെയും അവൻ നാലു ദി
വസങ്ങൾ കൊണ്ട്ഷ്ടി സൃഷ്ടിച്ചു.ആകാ
ശത്തിന്റെ ആദ്യ രൂപമായ പുകമണ്ഡല
ത്തിനോടും ഭൂമിയോടും ഇഷ്ടത്തോടെ
യോ ഇഷ്ടമില്ലാതെയോ തന്റെ സന്നിധി
യിൽ ഹാജറാവാണമെന്ന് അല്ലാഹു കല്പി
ച്ചു. തങ്ങൾ ഇഷ്ടത്തോടു കൂടിത്തന്നെ  സന്നിധിയിൽ ഹാജറാകാമെന്ന് ആകാശ 
വും ഭൂമിയും അറിയിച്ചു.അങ്ങിനെ ആ പുകയിൽ നിന്ന് ഏഴ് ആകാശങ്ങളെ അ
വൻ സൃഷ്ടിച്ചു. ഭൂമിയോട് ഏറ്റവും സമീ
പം സ്ഥിതി ചെയ്യുന്ന ഒന്നാം ആകാശ
ത്തെ അവൻ പ്രകാശിക്കുന്ന നക്ഷത്ര വ്യൂഹങ്ങൾ കൊണ്ട് അലങ്കരിച്ചു.ഈ നക്ഷത്ര വ്യൂഹങ്ങളെ ദീപങ്ങളാക്കി ഒന്നാനാകാശത്തെ അലങ്കരിച്ചതായി അല്ലാഹു പ്രസ്താവിച്ചു.ഈ നക്ഷത്ര വ്യൂ
ഹങ്ങൾ ഭൂമിയിൽ നിന്ന് ആകാശ ലോക
ത്തേക്ക് അതിക്രമിച്ചു പ്രവേശിക്കുന്ന പി
ശാചുക്കളേ ആട്ടി അകറ്റാനുള്ള കാവലാ
യി അല്ലാഹു നിശ്ചയിച്ചു.പിശാചുക്കൾ
ക്ക് പ്രപഞ്ചത്തിന്റെ ഏത് കോണിലേ
ക്കും സഞ്ചരിക്കാനുള്ള കഴിവുണ്ട്.അ
പ്പോൾ ആ നക്ഷത്രങ്ങൾ അസ്ത്രങ്ങളെ 
പോലെ പാഞ്ഞു വന്ന് പിശാചുക്കളെ ആ
ട്ടിയോടിക്കും.നക്ഷത്രങ്ങളുടെ വരവ് കാണുമ്പോൾ പിശാചുക്കൾ ഭയ വിഹ്വലരാ
യി ഓടി രക്ഷപ്പെടും.ആ നക്ഷത്രങ്ങളെ 
കൊണ്ടുള്ള ഏറ് കൊണ്ടാൽ പിശാചുക്കൾക്ക് സർവ്വ നാശമോ മാനസിക വിഭ്രാ
ന്തിയോ ഉണ്ടാകും.ഇങ്ങിനെ മാനസിക 
വിഭ്രാന്തിയുള്ള പിശാചുക്കളെയാണ് തീ
ക്കൊള്ളി ചെകുത്താൻ എന്ന്‌ പറയുന്ന
ത്.ഈ തീ ക്കൊള്ളിച്ചെകുത്താൻ മനുഷ്യ
 ശരീരത്തിൽ പ്രവേശിച്ചാൽ ആ മനുഷ്യ
രും വിഭ്രാന്തി പ്രകടിപ്പിക്കും.അവർ മന്ത്ര 
വാദിയെ സമീപിച്ചാൽ തീക്കൊള്ളി ചെ
കുത്താൻബാധിച്ചതാണെന്ന് വിധി പറയു
കയും ചെയ്യും.
      ഈ ഒന്നാനാകാശം ആകാശ ലോക
ത്തേക്ക് പോകാനുള്ള പ്രഥമ കവാടമാ
ണ്. പ്രകാശിക്കുന്ന നക്ഷത്രങ്ങളെ ക്കൊണ്ടുള്ള ദീപാലങ്കാരം അല്ലാഹുവിന്റെ രാജോചിതമായ അലങ്കാരമാണ്.പ്രസ്തു
ത നക്ഷത്രങ്ങൾ നിറത്തോക്ക് ചുമലിൽ വെച്ച് കാത്തു നിൽക്കുന്ന പാറാവുകാരെ
പ്പോലെയാണ്. അവയെ പിശാചുക്കൾ
ക്കെതിരെയുള്ള ഏറുകല്ലുകളാക്കിയെ
ന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
  ഭൂമിയിൽ വെച്ച് തങ്ങളെ പൂജിക്കുന്ന
വർക്ക് ആകാശ ലോകത്തുള്ള വിശേഷ
ങ്ങളറിയിച്ചു കൊടുക്കാനായി പിശാചു
ക്കൾ ഉപരി ലോകത്തേക്ക് പോകുന്നത് തടയാനാണ് നക്ഷത്ര വ്യൂഹങ്ങളെ ഒന്നാം ആകാശത്ത് സ്ഥാപിച്ചിട്ടുള്ളത്. ആ ന
ക്ഷത്രങ്ങളിൽ നിന്നുള്ള അഗ്നിയെ പിശാ
ചുക്കൾക്ക് നേരെ എറിയുന്നതു മാലാഖ
മാരാണെന്നും പണ്ഡിതന്മാർക്കഭിപ്രായ
മുണ്ട്. അഗ്നിമയമായ ചില തീ ജ്വാലകൾ ആകാശത്തു നിന്നും ചില ദിശകളിലേക്ക് പാറിവരുന്നതു നാം കാണാറുണ്ടല്ലോ. അവയാണ് ഈ ഏറു കല്ലുകളെന്നും അ
ഭിപ്രായമുണ്ട്.


        
 

Comments

Popular posts from this blog

ബദറുൽ മുനീറിന്റെ ആദ്യ ശംബളം

ബദറുൽ മുനീർ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ  പതിനാറ് രൂപ കിട്ടി.  ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ്പോ ലുമി ല്ലാതെ   അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു. പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാ മെന്ന്  അവധിയെ ടുക്കാം.  തന്റെ ജീവിത ത്തിലെ ആദ്യ ശമ്പളമാണിത്. ആയതി നാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ  ഉപയോഗിക്കാം.  അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത  വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...

വയലിൽ മൊയ്തീൻ കോയ ഹാജി

കോഴിക്കോട് പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു   മലയോര  പ്രദേശമാണ് മുക്കം.  ഇരുവയഞ്ഞി പുഴ ചേല  ചുറ്റിയ  മനോഹര തീരം. അവിടെ  മാമലകളും  മല നിരകളുമുണ്ട്.  കാടും  കാട്ടരുവിയുമുണ്ട്.  റബ്ബറും, കവുങ്ങും, തെങ്ങും, തേക്കും നി റഞ്ഞ തോട്ടങ്ങളുണ്ട്.ഇവയെല്ലാം  കൈവ ശ പ്പെടുത്തിയ  അതിസംബന്നരായ പ്രഭു ക്ക ന്മാരുണ്ട് . പതിനായിരം ഹെക്ടർ  തോ ട്ടം  കൈവശം വെച്ചിരിക്കുന്ന ഒരു പ്രഭുവാ ണ്  വയലിൽ മോയി ഹാജി. അദ്ദേഹത്തിന്റെ പുത്രൻ ബീരാൻ കുട്ടി ഹാജിയുടെ മകനാണ് മൊ യ്തീൻ കോ യ  ഹാജി.അദ്ദേഹത്തിന് പരി മളം  പരത്തു ന്ന  ചിന്തകളുള്ള വിശാല മാ യ  മനസ്സുണ്ടാ യിരുന്നു. ചക്രവാളത്തേ ക്കാളേറെ   വിശാലത യു ണ്ടതിന്!.അത് തന്റെ പ്ര വൃ ത്തിയി ലൂടെ അദ്ദേഹം തെളിയിച്ച കാ ര്യ വുമാണ്. അനാഥാലയത്തിലെ അന്തേ യ  വാസിക ൾ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാ ക്കുന്ന രാമൻ എന്നു പേരുള്ള ഒ രു പാവം മനുഷ്യനുണ്ടായിരുന്നു. ഒരു ദിവസം മൊയ്തീൻ കോയ ഹാജി  അയാ ളെ  വിളിപ്പിച്ചു. രാമൻ പേടിച്ചു കൊണ്ട് മൊയ്തീൻ കോയ ഹാ...