Skip to main content

മൊയ്തീൻ കോയ ഹാജി

കോഴിക്കോട് പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് മുപ്പത് കിലോമീറ്റർ അകലെയാണ് മുക്കമെന്ന മലയോര 
പ്രദേശം. ഇരുവയഞ്ഞി പുഴ ചേല ചുറ്റിയ മനോഹര തീരം. അവിടെ 
മാമലകളും മലനിരകളുമുണ്ട്. 
കാടും കാട്ടരുവിയുമുണ്ട്. 
റബ്ബറും, കവുങ്ങും, തെങ്ങും, തേക്കും നിറഞ്ഞ തോട്ടങ്ങളുണ്ട്.ഇവയെല്ലാം കൈവശപ്പെടുത്തിയിരിക്കുന്ന അതിസംബന്നരായ പ്രഭുക്കന്മാരുമുണ്ട്. പതിനായിരം ഹെക്ടർ തോട്ടം കൈവശം വെച്ചിരിക്കുന്ന ഒരു പ്രഭുവാണ്  വയലിൽ മോയി ഹാജി. അദ്ദേഹത്തിന്റെ പുത്രൻ ബീരാൻ കുട്ടി ഹാജിയുടെ മകനാണ് മൊയ്തീൻ കോയ ഹാജി.അദ്ദേഹത്തിന് പരിമളം പരത്തുന്ന ചിന്തകളുള്ള വിശാലമായ മനസ്സുണ്ടായിരുന്നു.ചക്രവാളത്തേക്കാൾ
വിശാലതയുണ്ടതിന്!അത് തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ച കാര്യമാണ്.അനാഥാലയത്തിലെ അന്തേയവാസികൾ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാക്കുന്ന രാമൻ എന്നു പേരുള്ള ഒരു പാവം മനുഷ്യനുണ്ടായിരുന്നു. ഒരു ദിവസം മൊയ്തീൻ കോയ ഹാജി അയാളെ വിളിപ്പിച്ചു. രാമൻ പേടിച്ചു കൊണ്ട് മൊയ്തീൻ കോയ ഹാജിയുടെ അടുക്കൽ ചെന്നു. സാധാരണ മേലാളന്മാർ വിളിപ്പിക്കുക താൻ ചെയ്ത പ്രവൃത്തിയുടെ പോരായ്മ കണ്ടു പിടിച്ച് ശാസിക്കാനാണ്. രാമൻ അങ്ങിനെ വിചാരിച്ചു കൊണ്ടാണ് പേടിച്ചത്. തന്നെ സമീപിച്ച രാമനോട് മൊയ്തീൻ കോയ ഹാജി പറഞ്ഞു. എല്ലാ കാലത്തും രാമന് പണിയെടുത്ത് ജീവിക്കൻ കഴിയില്ലല്ലോ. പ്രായം കൂടുകല്ലേ ചെയ്യുന്നത്. പ്രായമായാൽ പെൻഷൻ വാങ്ങി ജീവിക്കാമല്ലോ.നിങ്ങൾ പോയി മണാശ്ശേരി കോളേജിൽ സ്വീപറായി നിന്നോളൂ. രാമൻ വിചാരിക്കാതെ സന്തോഷിച്ചു . രാമന്റെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തി. മനസ്സിൽ പ്രതീക്ഷയുടെ നിലാവുദിച്ചു.രാമൻ പിറ്റേന്നു തന്നെ സാധ്യമായ രേഖകളുമായി മണാശ്ശേരി കോളേജിൽ സ്വീപറായി ചുമതലയേറ്റു.മറ്റൊരാൾക്ക്‌ കൊടുത്താൽ ലക്ഷങ്ങൾ വാങ്ങി കൂട്ടാ മായിരുന്നിട്ടും ഹാജി രാമനെയാണ് പരിഘണിച്ചത്.
    അദ്ദേഹത്തിന്റെ സംഭാവനകൾ കൊണ്ട് അനുഗ്രഹീതമായിരുന്നു മുക്കം.മുക്കം മുസ്ലിം അനാഥ ശാലയും, വയനാട് ജില്ലയിലെ മുട്ടിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അനാഥാലയവും  മൊയ്തീൻ കോയഹാജിയുടെ സംഭാവനയാണ്.
           റബ്ബർ, അടക്ക, തേങ്ങ, തേക്ക് മുതലായ വാണിജ്യ വിളകളാലും, വാണിജ്യ സമുച്ചയങ്ങളാലും, വിദ്യാസമ്പന്നരും, ഉത്ഭുദ്ധരുമായ ജനങ്ങളാലും അതിസമ്പന്നമായിരുന്നു  മുക്കം.ഇവയെല്ലാം കൊണ്ടുതന്നെ മുക്കമൊരു വാണിജ്യ, സാംസ്കാരിക കേന്ദ്രമായി മാറി.
        മുക്കം മുസ്ലിം അനാഥ ശാല മുക്കത്തിന്റെ വികസനത്തിന്റെ അടിസ്ഥാന ഹേതുവാണ്.ഈ അനാഥാലയം കാരണമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവാദിക്കപ്പെട്ടു. അനുബന്ധമായി വികസനങ്ങളും മുക്കത്തിനെ തേടിയെത്തി. ഈ വികസനം മുക്കത്ത് മാത്രം ഒതുങ്ങി നിന്നില്ല. അയൽ പ്രദേശമായ മണാശ്ശേരിയിലും വയനാട് ജില്ലയിലെ മുട്ടിലും മുക്കം അനാഥ ശാലയുടെ ശാഖകൾ പിറന്നു.മണാശ്ശേരി നൂറ്റി എൺപത് ഹെക്ടർ സ്ഥലത്ത് അനാഥ മക്കളുടെ പാർപ്പിടവും സ്കൂളുകളും കോളേജുകളും സ്ഥാപിതമായി. ഇവയെല്ലാം 
വയലിൽ മൊയ്തീൻ കോയ ഹാജിയുടെ മഹത്തായ സംഭാവനയുടെ ദൂരവ്യപകമായ ഫലങ്ങളാണ്.അദ്ദേഹം 
തന്റെ ഇരുപത്തി മൂന്നാം വയസ്സിലായിരുന്നു അനാഥാലയം സ്ഥാപിച്ചത്.
     വയലിൽ മോയി ഹാജിയുടെ രണ്ടാം തലമുറയിൽ പെട്ട മൊയ്തീൻ കോയ ഹാജി, ഒരു അനാഥാലയം സ്ഥാപിക്കുന്നതിനെ പറ്റി കുടുംബത്തിലെ കാരണവന്മാരോട് അഭിപ്രായം ആരാഞ്ഞു. മീശമുളക്കാത്ത ഈ പയ്യന്റെ അഭിപ്രായം ആരും മുഖവിലക്കെടുത്തില്ല. എന്നാൽ ഹാജി പ്രായത്തിനെ വെല്ലുന്ന പക്വതയും ദീർഘ വീക്ഷണവും നേതൃത്വ പാടവവും വാക്ക് സാമർത്ഥ്യവും ഒത്തിണങ്ങിയ ആളായത് കൊണ്ട് തന്റെ ഇരുപത്തി മൂന്നാം വയസ്സിൽ തന്റെ അനാഥാലയം എന്ന സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടു. അദ്ദേഹം രാഷ്ട്രീയ നേതാവും മരവ്യാപാരിയുമായി വളർന്നു.സുഖലോലുപതയുടെ മേച്ചിൽ പുറങ്ങൾ തേടി സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരിക്കേണ്ടിയിരുന്ന അദ്ദേഹം, തന്റെ വ്യാപാരവും,  രാഷ്ട്രീയ ജീവിതവും ത്യജിച്ച്, അനാഥ മക്കളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും, അനാഥ മക്കൾക്ക്‌ വേണ്ടി മാത്രം വാചാലനാവുകയും ചെയ്തു.
 1956-57കാലഘട്ടത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മറ്റി സെക്രട്ടറിയായി സ്ഥാനം വഹിച്ചു. കോഴിക്കോട് ജില്ലാ (DCC)സെക്രട്ടറിയാവുന്നത് തന്റെ  ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ മലപ്പുറം ജില്ലയും വയനാട് ജില്ലയും കൂടിയ പ്രവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.അദ്ദേഹം DCC സെക്രട്ടറി ആയത് ഇന്ത്യയിൽ തന്നെ അപൂർവ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്ന് പോയിരുന്നെങ്കിൽ അദ്ദേഹം കേരള മുഖ്യമന്ത്രി പദത്തിലെത്തുമായിരുന്നിട്ടും, ഒരു നിയോഗം പോലെ അദ്ദേഹം തന്റെ ആയുസ്സ് മുഴുവനും ചെലവഴിച്ചത് അനാഥ മക്കൾക്ക്‌ വേണ്ടി മാത്രമായിരുന്നു.
          ഒരിക്കൽ മൊയ്തീൻ കോയ ഹാജിയോട് ഒരാൾ അനാഥ മക്കളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ, സ്വന്തം മക്കളുടെ കാര്യം നോക്കണ്ടേ എന്ന് ചോദിച്ചപ്പോൾ മക്കളുടെ കാര്യം അല്ല്വാഹു നോക്കും എന്നായിരുന്നു മറുപടി.
      അനാഥ മക്കളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ തലോടരുത് എന്നാണ് വചനം. അങ്ങിനെ ചെയ്താൽ അത് കാണുന്ന അനാഥ മക്കൾ തങ്ങളെ തലോടാൻ നാഥനില്ലല്ലോ എന്നോർത്ത് സങ്കടപ്പെടും. ഈ വചനം പാലിക്കുന്നതിൽ കർക്കശ നിലപാട് കാരനായിരുന്ന അദ്ദേഹം.
       ഒരിക്കൽ അദ്ദേഹത്തിന്റെ മക്കളിൽ ഏറ്റവും ഇളയവനായ ജലീൽ തന്റെ കുട്ടിക്കാലത്ത് ഒരു സൈക്കിൾ വാങ്ങി. ഇത് ഹാജിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ഈ സൈക്കിൾ ആരുടേതാണെന്ന് അന്വേഷിച്ചു. ഇത് താൻ വിലകൊടുത്ത് വാങ്ങിയതാണെന്ന് പറഞ്ഞപ്പോൾ ഈ വണ്ടി വേഗം തന്നെ തിരികെ കൊടുത്ത് ഇതിന്റെ വില തിരിച്ചു വാങ്ങണമെന്ന് പറഞ്ഞു. ഈ വണ്ടി ജലീൽ ഉപയോഗിക്കുന്നത് അനാഥാലയത്തിലെ മക്കൾ കണ്ടാൽ ഇതു പോലെ ഒരു വണ്ടി തങ്ങൾക്ക് ഇല്ലല്ലോ എന്നോർത്ത്
അനാഥാലയത്തിലെ തന്റെ അനാഥ മക്കൾക്ക്‌  ദു:ഖമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിവരണം. മൊയ്തീൻ കോയ ഹാജിയുടെ വീടിന്റെ കോമ്പൗണ്ടിന്നും യതീം ഖാനയുടെ കോമ്പൗണ്ടിന്നും ഒരു മതിലിന്റെ വേർതിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റ് കടന്നാൽ യതീം ഖാനയുടെ കോമ്പൗണ്ടിലാണ് പ്രവേശിക്കുക. യതീം ഖാനയും ആ വീടും അത്രയും സമീപസ്ഥമായിരുന്നു. ജലീലിന് ആ വണ്ടിയിൽ കയറി യതീം ഖാനയുടെ കോമ്പൗണ്ടിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ യതീം മക്കൾക്ക്‌ പ്രയാസമുണ്ടാകുന്നത് മൊയ്തീൻ കോയ ഹാജിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അങ്ങിനെ പിറ്റേ ദിവസം തന്നെ ജലീൽ വാങ്ങിയതിലും ചെറിയ വിലക്ക് വണ്ടി തിരികെ കൊടുത്തു.
      മൊയ്തീൻ കോയ ഹാജി ജനിച്ചത് ആയിരത്തിതൊള്ളായിരത്തി മുപ്പത്തി മൂന്നിൽ. അദ്ദേഹം അനാഥാലയം സ്ഥാപിച്ചത്   ആയിരത്തി തൊള്ളായിരത്തി അൻപത്താറിൽ. അദ്ദേഹം തന്റെ ഇരുപത്തി മൂന്നാം വയസ്സിലാണ് അനാഥാലയം സ്ഥാപിച്ചത്. ദൈവ നിയോഗം പോലെയായിരുന്നു അദ്ദേഹത്തിന്റ ജീവിതം. തന്റെ പിതൃ സ്വത്ത് അനാഥത്വം കൊണ്ട് കുടംബത്തിലും, സമൂഹത്തിലും
 പാർശ്വവൽക്കരിക്കപ്പെട്ട  അനാഥ ബാലികാ ബാലന്മാരുടെ ഉന്നമനത്തിനു വേണ്ടി സമർപ്പിക്കുകയായിരുന്നു 
അദ്ദേഹം.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. തന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ  ഉപയോഗിക്കാം.  അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത  വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.         ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറി യിൽ  ബദറുൽ മുനീർ  തനിച്ചാണുണ്ടാ യിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ അവൻ അവിടെ  തന്നെ  തനിച്ചി രുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?. പുറത്തേ ക്കിറങ്ങി  പോ കാ ൻ നാട്ടിൽ ആരുമായും  പരിചയമില്ല.  സ്വന്തം  നാട്ടിലെ പോലെ വറുതെ  പുറത്തി റങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.താൻ ബഹു മാന്യനും അവർകളുമായി മാറിയിരിക്കു കയാണ്.ബാങ്ക് കേട്ടപ്പോൾ  ബദറുൽ  മു നീ ർ  പള്ളിയിലേക്ക്  പോയി. പള്ളിയും  മദ്ര സയും സമീപം തന്നെയാണ് സ്ഥിതി ചെ യ്യു ന്നത്.നിസ്കാരം നിർവഹിക്കാൻ പ ള്ളി യിൽ ഏതാനും ആളുകൾ വന്നിട്ടു ണ്ടാ യിരുന്നു. തന്നെ കണ്ടപ്പോൾ അയാൾ  ആരാണെന്ന്  പള്ളിയിൽ  വന്ന വർ  ആരാഞ്ഞു.  അങ്ങിനെ ബദറുൽ മു നീർ  അവരുമായി പരസ്പരം പരിചയ പ്പെ ട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റ വും. അവരുടെ  മുഖത്ത് തന്റെ നാട്ടിലുള്ള വരുടെ മുഖത്ത് പ്രകടമാ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...