Skip to main content

ലോകോല്പത്തി:സത്യവും മിഥ്യയും(04)

ഒരിക്കൽ നബിയും അനുയായികളും ഒരിടത്ത് ഉപവിഷ്ടരായിരുന്നതിനിടയിൽ നബി അവരോട് ചോദിച്ചു. "നിങ്ങളുടെ ഉപരി ഭാഗത്ത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ എന്ന്. തങ്ങൾക്കറിയില്ല എന്നവർ മറുപടി പറഞ്ഞു. അപ്പോൾ നബി പറഞ്ഞു  "അത് റഖീയാണ്. മേലെ കാണുന്ന ആകാശത്തെ സംബന്ധിച്ച്  സുരക്ഷിതമായ മേൽപ്പുര എന്നാണ് പറഞ്ഞത്. നബി പറഞ്ഞു. "നിങ്ങളുടെയും അതിന്റെയുമിടക്ക് എത്ര ദൂരമുണ്ടെന്നറിയാമോ". നബി വീണ്ടും ചോദിച്ചു.  അവർ അറിയില്ലായെന്ന് വീണ്ടും പറഞ്ഞു. അപ്പോൾ നബി പറഞ്ഞു. രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണെന്ന്. ഏഴ് ആകാശങ്ങളിൽ ഓരോന്നിനേയും ഭൂമിയേയും എണ്ണിക്കൊണ്ട് എല്ലാ ഓരോന്നിന്റേയും ഇടക്കുള്ള ദൂരം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്. "ഇവയ്ക്കെല്ലാം മീതെ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" നബി ചോദിച്ചു. അറിയില്ല എന്നവർ വീണ്ടും മറുപടി പറഞ്ഞു. "അവയ്ക്കെല്ലാം മീതെയുള്ളത് അർശാണെന്നും, അതും ആകാശവും തമ്മിലുള്ള അകലം രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലമാണെന്നും നബി പറഞ്ഞു. "നിങ്ങളുടെ താഴ്ഭാഗത്ത് എന്താണ്‌ സ്ഥിതി ചെയ്യുന്നതെന്ന് അറിയാമോ?" നബി ചോദിച്ചു. തങ്ങൾക്ക് അറിയില്ല എന്ന് അവർ അപ്...

ചെറിയോരിലയും വളഞ്ഞോരു കായുമുള്ള മരം!

വളരെ വർഷങ്ങൾക്ക് മുമ്പ്  മരപ്പുളി പെറുക്കി വിറ്റു ജീവിച്ചിരുന്ന ഒരു യുവതിയുണ്ടായിരുന്നു.അവൾക്ക്
 ആകെയുള്ളത് ഒരു കുടിലും വയോധികയായിരുന്ന ഒരു മാതാവും മാത്രമായിരുന്നു. ദിവസവും ഒരു കുട്ട നിറയെ മരപ്പുളി ശേഖരിച്ച് ചന്തയിൽ കൊണ്ട് പോയി വിറ്റ്‌ അതാത് ദിവസത്തെ അന്നത്തിന് അവൾ വക 
കണ്ടെത്തുമായിരുന്നു.
      ഒരു ദിവസം അവൾ കുട്ട നിറയെ പുളി ശേഖരിച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ 
അങ്ങ് ദൂരെ നിന്ന് 
 ഒരു നേരിയ കുതിരക്കുളമ്പടി ശബ്ദം കേൾക്കാനിടയായി.
അവൾ കാതോർത്തു. ശബ്ദം 
വ്യക്തമായി കേൾക്കാൻ തുടങ്ങി. അത് 
അടുത്ത് വരുന്നത് കൊണ്ടാണെന്ന് 
ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.കുതിരപ്പുറത്ത് ആരോ  ഒരാൾ ഇതു വഴി വരുന്നതാണ് അവൾ കാണുന്നത്.
വർത്തക സംഘമല്ല.അങ്ങ് ദൂരെ നിന്ന് 
ഒരുയുവാവ് അതിശീഘ്രം 
കുതിരപ്പുറത്ത് വരികയാണ്. അവൻ തന്നെ കാണേണ്ടെന്നു കരുതി പുളിമരത്തിന്റെ മറവിൽ നിന്ന് 
കൊണ്ട് ആ യുവാവിനെ അവൾ 
വീക്ഷിച്ചുകൊണ്ടിരുന്നു. അയാൾ കടന്നുപോയ 
ശേഷം പുളിയുമെടുത്ത് വീട്ടിലേക്കു മടങ്ങാം എന്നു കരുതിയാണ് അവൾ മറഞ്ഞു നിന്നത്.
    പുളി മരം കണ്ടപാടേ അയാൾ കുതിരയുടെ വേഗത കുറച്ചു. പുളിമരച്ചുവട്ടിലെത്തിയപ്പോൾ കുതിരയെ ഒരിടത്ത് നിർത്തി. കുതിരപ്പുറത്തു നിന്നും അയാൾ താഴെ
 യിറങ്ങി മരത്തണലിൽ വിശ്രമിക്കാനിരുന്നു.അയാൾ തന്റെ ഭാണ്ഡത്തിൽ നിന്ന് കുടിവെള്ളം നിറച്ച തോൽ പാത്രമെടുത്ത് അതിൽ നിന്ന് പാനം ചെയ്തു ദാഹമകറ്റി.അയാൾ 
ചുറ്റുപാടും വിക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടയിൽ നറച്ചുവെച്ചിരുന്ന പുളി അയാളുടെ ശ്രദ്ധയിൽ പെട്ടു.ആരായിരിക്കും 
ഇതിന്റെ ഉടമ. അയാൾ ചിന്തിച്ചു.
          പുളിമരത്തിന്റെ മറവിൽ നിന്നും അയാൾ കാണാതെ രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ലാതെ അവൾ 
കുഴങ്ങി. അവസാനം ധൈര്യം സംഭരിച്ചു കൊണ്ട് പുളിയുമായി പോകാൻ അവൾ തീരുമാനിച്ചു.അവൾ ആ തടിച്ച പുളിമരത്തിന്റെ മറവിൽ നിന്ന് വേഗത്തിൽ കുട്ടയുടെ അടുത്തേക്ക് നടന്നു. ആ കൗമാര കന്യകയെ കണ്ടപ്പോൾ അയാളുടെ ഉള്ളിൽ
അനുരാഗത്തിന്റെ പുഷ്പോത്സവം പെയ്തിറങ്ങി.
"പുളി നിങ്ങളുടേതാണോ?".
എല്ലാം മറന്നുകൊണ്ടയാൾ ചോദിച്ചു?".
"അതെ."
പുഞ്ചിരി നിറഞ്ഞ അധരങ്ങളിലൂടെ അവളിലെ കിളി മൊഴിഞ്ഞു."
അവളുടെ മൊഴി കേട്ടപ്പോൾ അയാൾ ആനന്ദത്തിമിർപ്പാൽ പുളകമണിഞ്ഞു.
"എന്തിനാണിത്?"
"ഇത് ചന്തയിൽ കൊണ്ട് പോയി വിറ്റ് അന്നം വാങ്ങാൻ ".
"ഇത് വിറ്റാൽ നിനക്കെന്ത് കിട്ടും?".
"......"
ആ ചോദ്ത്തിന്ന് മുന്നിലവൾ
പുഞ്ചിരി തൂകിക്കൊണ്ട് മൗനിയായി.
അയാൾ തന്റെ ഭാണ്ഡമഴിച്ച്
 ഏതാനും നാണയത്തുട്ടുകളെടുത്ത് 
അവൾക്കു നല്കി.
എന്നിട്ടയാൾ ചോദിച്ചു.
"ഇത്രയും കിട്ടുമോ?".
 അത്റ്റ ഒറ്റ നോട്ടത്തിൽ എണ്ണി നോക്കിക്കൊണ്ടവൾ  പറഞ്ഞു.
"ഇല്ല.ഇത്രയും കിട്ടില്ല,ഇതിന്റെ നേർ പകുതി ".
 അത്രയും നാണയം  വീണ്ടും അയാൾ 
അവൾക്കു കൊടുത്തു കൊണ്ടയാൾ പറഞ്ഞു. 
"ഇത്രയും വിലക്ക് ഞാൻ നിന്നോട് ഇത് വാങ്ങിയിരിക്കുന്നു".
"അതെ!".
പുഞ്ചിരിച്ചു കൊണ്ടവൾ സമ്മതിച്ചു.
തുടർന്നയാൾ പറഞ്ഞു.
" ഇതു വഴി ഞാൻ ഇനിയും വരും. നിന്നിൽ നിന്നും പുളി വാങ്ങാൻ". അങ്ങിനെ അയാൾ കുതിരപ്പുറത്ത് കയറി  പോയ് മറയും വരെ
 അവൾ അയാളെ തന്നെ 
 നോക്കി നിന്നു. വീട്ടിൽ ചെന്നപ്പോൾ അവൾ തന്റെ മാതാവിനോട് കാര്യമെല്ലാം പറഞ്ഞു.അപ്പോൾ ഉമ്മ ചോദിച്ചു.
" നീ അയാളുടെ പേര് ചോദച്ചില്ലേ?"
"ഇല്ല, അതിനെനിക്ക് അവസരം കിട്ടിയിട്ടില്ല".
"അയാൾ പുളിവാങ്ങാൻ ഇനിയും വരും".
"ഇൻശാ അല്ലാഹ് വരട്ടെ".
ഉമ്മ ആശ്ചസിച്ചു.
അങ്ങിനെ പിറ്റേ നാളും പ്രതീക്ഷയോടെ
അവൾ പുളി പെറുക്കാൻ ചെന്നു.
അയാൾ വന്നില്ല. ഒരാഴ്ച്ച കഴിഞ്ഞു. അന്ന്‌ ഒരു കുതിര വണ്ടിയാണ് വന്നത്.അവൾ മറഞ്ഞിരുന്ന് എല്ലാം 
വീക്ഷിച്ചു കൊണ്ടിരുന്നു. അതിൽ നിന്ന്‌ അന്ന് കണ്ട യുവാവിന്റെ കൂടെ ഒരു വൃദ്ധയും ഒരു യുവതിയും കുതിരവണ്ടിയിൽ നിന്നുമിറങ്ങി. ആകാംഷയോടെ അവൾ അവരുടെ അരികിലേക്ക് ഓടിയടുത്തു.അവരുമായി അവൾ പരിചയപ്പെട്ടു.ചെറുപ്പക്കാരന്റെ പേര്‌ മുനീർ. കൂടെയുള്ള യുവതി മുനീറിന്റെ സഹോദരി ജമീല അംന. വയോദിക ഇവരുടെ മാതാവ് സുമയ്യ. അവസാനം യുവതി തന്റെ പേര്‌ പറഞ്ഞു. 
"എന്റെ പേര് ഖദീജ മുനവ്വറ".
"നിങ്ങൾ എവിടെ നിന്ന് വരുന്നു? എവിടേക്ക് പോകുന്നു?".
ഖദീജ മുനവ്വറ  ചോദിച്ചു.
"ഞങ്ങൾ ഈജിപ്തിൽ നിന്ന് വരുന്നു. നിന്റെ വീട് വരെ പോകണം.അതിനു വേണ്ടി വന്നതാണ്".
"എങ്കിൽ വരൂ. 
നിങ്ങൾക്കെല്ലവർക്കും എന്റെ വീട്ടിലേക്കു സ്വാഗതം".
"എന്തിന് എന്റെ വീട്ടിൽ വരുന്നു?".
സ്നേഹ പൂർവ്വം ഖദീജ മുനവ്വറ ചോദിച്ചു.
കാര്യമുണ്ട്. വീട്ടിലെത്തിയിട്ട് പറയാം.വീട്ടിലെത്തിയപ്പോൾ മുനീറിന്റെ മാതാവ് സുമയ്യയും, സഹോദരി ജമീല അംനയും പറയാനാരംഭിച്ചു.
"ഞങ്ങൾ വന്നത് മുനീറിന്ന് നിങ്ങളുടെ മകളെ വിവാഹമാലോചിക്കാനാണ്. അവന് പിതാവില്ല. അദ്ദേഹം ഇരുപത് വർഷം മുന്നേ മരണമടഞ്ഞു.ഞങ്ങളുടെ കുടുംബ തൊഴിൽ കാർഷിക വൃത്തിയാണ്. ഈന്തപ്പനത്തോട്ടം.ഒരു ഫദ്ദാൻ ഈന്തനത്തോട്ടമുണ്ട്.ഒരു ഫദ്ദാൻ
ഒരു രാപ്പകൽ കുതിരയെ പായിച്ചാൽ എത്താവുന്നത്ര വിസ്തീർണ്ണം.
********************************
  അങ്ങിനെ മുനീറിന്റെയും ഖദീജ മുനവ്വറയുടേയും വിവാഹം നടന്നു.മുനീറിന്റെ വീട്ടിൽ ഖദീജ മുനവ്വറയുടെ മാതാവും താമസമാക്കി. മുനീർ തന്റെ ഭാര്യാ മാതാവിന്ന് പാർക്കാൻ ചെറിയൊരു വീടു പണിത് കൊടുത്തു. ജമീലാക്ക് മുനീറിൽ എട്ട് മക്കളുണ്ടായി. വർഷങ്ങൾക്ക് ശേഷം മുനീറും ഖദീജാ മുനവ്വറയും ഒരു
യാത്രാ വേളയിൽ യാദൃക്ഷികമായി
 അവളുടെ വീടുണ്ടായിരുന്ന പ്രദേശത്തെ ആ  പുളി മരച്ചുവട്ടിലൂടെ കുതിര വണ്ടിയിൽ യാത്ര ചെയ്യേണ്ടി വന്നു.ഖദീജാ മുനവ്വറ പണ്ട് വിൽക്കാൻ വേണ്ടി പുളി പെറുക്കിയിരുന്ന സ്ഥലമെത്തിയപ്പോൾ
 മുനീർ തന്റെ കുതിര വണ്ടി അവിടെ നിർത്തി. എന്നിട്ട് അവളോട് ചോദിച്ചു.
"ഖദീജാ,ചെറിയോരിലയും വളഞ്ഞോരു കായുമുള്ള ഈ മരം നിനക്കോർമ്മയുണ്ടോ?".
അപ്പോൾ ഖദീജാ മുനവ്വറ പറഞ്ഞു. 
"പ്രിയപ്പെട്ടോരേ, ഞാനെന്തു തന്നെ മറന്നാലും ഈ പുളിമരം  മറക്കില്ല.
ഞാൻ ദരിദ്രയായിരുന്ന കാലത്ത് 
എനിക്ക് അന്നം തന്ന ഈ പുളിമരത്തിനെ ഞാൻ മറക്കില്ലൊരിക്കലും.ഈ മരമാണ്
നിങ്ങളെന്നെ വിവാഹം ചെയ്യുന്നത് വരെ തീറ്റിപോറ്റിയത്. നമ്മൾ തമ്മിൽ കണ്ട്‌ മുട്ടാൻ വേദിയൊരിക്കിയതും ഈ പുളി മരം തന്നെയാണ്.ഈ പുളിമരത്തിന് 
തണലില്ലായിരുന്നു വെങ്കിൽ നിങ്ങൾ 
 ഈ പുളി മരച്ചോട്ടിൽ അന്നിവിടെ
വിശ്രമിക്കാൻ ഇറങ്ങില്ലായിരുന്നു. 
ഈ മരം നിറയെ കായ ഇല്ലായിരുന്നുവെങ്കിൽ ഞാനുമിവിടെ വരില്ലായിരുന്നു. എന്റെ എല്ലാമെല്ലാണ് ഈ പുളി മരം.ഈ മരം എനിക്ക് അല്ലാഹുന്റെ വലിയൊരനുഗ്രഹമാണ്.





Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. തന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ  ഉപയോഗിക്കാം.  അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത  വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.         ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറി യിൽ  ബദറുൽ മുനീർ  തനിച്ചാണുണ്ടാ യിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ അവൻ അവിടെ  തന്നെ  തനിച്ചി രുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?. പുറത്തേ ക്കിറങ്ങി  പോ കാ ൻ നാട്ടിൽ ആരുമായും  പരിചയമില്ല.  സ്വന്തം  നാട്ടിലെ പോലെ വറുതെ  പുറത്തി റങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.താൻ ബഹു മാന്യനും അവർകളുമായി മാറിയിരിക്കു കയാണ്.ളുഹർ  ബാങ്ക്  കേട്ടപ്പോൾ  ബദറു ൽ  മു നീ ർ  പള്ളിയിലേക്ക്  പോയി. പള്ളയും  മദ്ര സയും സമീപം തന്നെയാണ് സ്ഥിതി ചെ യ്യു ന്നത്.നിസ്കാരം നിർവഹിക്കാൻ പ ള്ളി യിൽ ഏതാനും ആളുകൾ വന്നിട്ടു ണ്ടാ യിരുന്നു. തന്നെ കണ്ടപ്പോൾ അയാ ൾ  ആരാണെന്ന്  പള്ളിയിൽ  വന്ന വർ  ആ രാഞ്ഞു.  അങ്ങിനെ ബദറുൽ മു നീർ   അ വ രുമായി പരസ്പരം പരിചയ പ്പെ ട്ടു.  നല്ല  മാന്യമായ  സമീപനവും പെരുമാറ്റ വും. അ വരുടെ  മുഖത്ത് തന്റ...