ഒരിക്കൽ നബിയും അനുയായികളും ഒരിടത്ത് ഉപവിഷ്ടരായിരുന്നതിനിടയിൽ നബി അവരോട് ചോദിച്ചു. "നിങ്ങളുടെ ഉപരി ഭാഗത്ത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ എന്ന്. തങ്ങൾക്കറിയില്ല എന്നവർ മറുപടി പറഞ്ഞു. അപ്പോൾ നബി പറഞ്ഞു "അത് റഖീയാണ്. മേലെ കാണുന്ന ആകാശത്തെ സംബന്ധിച്ച് സുരക്ഷിതമായ മേൽപ്പുര എന്നാണ് പറഞ്ഞത്. നബി പറഞ്ഞു. "നിങ്ങളുടെയും അതിന്റെയുമിടക്ക് എത്ര ദൂരമുണ്ടെന്നറിയാമോ". നബി വീണ്ടും ചോദിച്ചു. അവർ അറിയില്ലായെന്ന് വീണ്ടും പറഞ്ഞു. അപ്പോൾ നബി പറഞ്ഞു. രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണെന്ന്. ഏഴ് ആകാശങ്ങളിൽ ഓരോന്നിനേയും ഭൂമിയേയും എണ്ണിക്കൊണ്ട് എല്ലാ ഓരോന്നിന്റേയും ഇടക്കുള്ള ദൂരം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്. "ഇവയ്ക്കെല്ലാം മീതെ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" നബി ചോദിച്ചു. അറിയില്ല എന്നവർ വീണ്ടും മറുപടി പറഞ്ഞു. "അവയ്ക്കെല്ലാം മീതെയുള്ളത് അർശാണെന്നും, അതും ആകാശവും തമ്മിലുള്ള അകലം രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലമാണെന്നും നബി പറഞ്ഞു. "നിങ്ങളുടെ താഴ്ഭാഗത്ത് എന്താണ് സ്ഥിതി ചെയ്യുന്നതെന്ന് അറിയാമോ?" നബി ചോദിച്ചു. തങ്ങൾക്ക് അറിയില്ല എന്ന് അവർ അപ്...
പാവപ്പെട്ട കുടുംബത്തിൽ നിന്ന് ധാരാളം ആങ്ങളമാരുള്ള ഒരുത്തിയെ കെട്ടണമെന്നായിരുന്നു അവന്റെ കിനാവ്. അങ്ങിനത്തൊരു പെണ്ണിനെ കല്ല്യാണം കഴിക്കുന്നത് സമ്പത്തുള്ള പെണ്ണിനേക്കാൾ ഉത്തമമായിരിക്കുമെന്ന് അവൻ കരുതി. സമ്പത്തുള്ള പെണ്ണാണെങ്കിൽ അഹങ്കാരമുണ്ടായേ
ക്കാം. സമ്പത്തില്ലാത്ത പെണ്ണാണെങ്കിൽ
നല്ല ഇണക്കവും, ഭർതൃ സ്നേഹവുമുണ്ടാ
കും.ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുകയും ചെയ്യും.വിളിച്ചാൽ ഓടിവരാൻ ആങ്ങളമാരുമുണ്ടാകും.അങ്ങിനെ തന്റെ കുടുംബത്തിന്ന് പകരം മറ്റൊരു കുടുംബ
ത്തിന്റെ തണൽ കിട്ടുകയും ചെയ്യും.അ
ങ്ങിനെയാണ് കൈതക്കാട് മദ്രസ്സയിൽ ജോലി ചെയ്യുമ്പോൾ മീൻ വില്പനക്കാര
നായ മുസ്തഫാനെ പരിചയപ്പെടുന്നതും അയാളോട് തന്റെ കല്ല്യാണക്കാര്യം പറയുന്നതും.ആ പട്ടണത്തിലെ ബസ്റ്റാന്റിൽ
എവിടേക്കോ പോകാൻ വേണ്ടി നിർത്തി
യിട്ട ബസ്സിലെ ഇരിപ്പിടത്തിൽ ഇരിക്കുക
യായിരുന്ന മുസ്തഫയോട് അവൻ ബ
സ്സിൽ കയറിച്ചെന്ന് കല്ല്യാണക്കാര്യം പറ
ഞ്ഞപ്പോൾ മുസ്തഫ ഒരു ചെറുചിരിയോ
ടെ പറഞ്ഞു.
"ഇൻശാഅല്ലാഹ് ഒരു പെണ്ണുണ്ട് അന്വേഷിക്കട്ടെ".
അങ്ങിനെ പ്രതീക്ഷയോടു കൂടി അയാൾ
ബസ്സിൽ നിന്നിറങ്ങി നടന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുസ്തഫ പള്ളിയിൽ
ചെന്നു അവനോട് പറഞ്ഞു.
"എന്റെ നാട്ടിൽ ഒരു പെണ്ണുണ്ട്. പാവം പെണ്ണ്. നാല് ആങ്ങളമാരുമുണ്ട്.
രണ്ടാൾ ബസ്റ്റാന്റിലെ ഹോട്ടലിൽ ജോലി ചെയ്യുകയാണ്. ഏറ്റവും മൂത്ത ആൾ കല്ല്യാണം കഴിഞ്ഞ് ഭാര്യയുടെ
നാട്ടിലാണ് താമസം. അവനും ഹോട്ടൽ തൊഴിലാളിയാണ്. ഏറ്റവും ഇളയവൻ സ്കൂളിൽ പഠിക്കുകയാണ്.ബാപ്പക്ക് കൂലിപ്പണി".
അത്രയും കേട്ടപ്പോൾ അവന് വളരെ
സന്തോഷമായി. എന്ത് തന്നെയായാലും തന്റെ കുടുംബത്തെ പോലെ പരസ്പര സ്നേഹമില്ലാത്തവരാവില്ല.
ഇങ്ങിനെ ദൂര ദിക്കിൽ നിന്ന് ഒരു കല്ല്യാണം കഴിച്ചാൽ സ്വന്തം
കുടുംബത്തിൽ നിന്ന് തനിക്കുണ്ടാകുന്ന ദുരനുഭവങ്ങൾ അനുഭവിക്കേണ്ടി വരില്ല.
പരസ്പര സ്നേഹമില്ലാത്ത തന്റെ കുടും
ബം. ഭാര്യമാരുടെ നുണക്കഥകൾ വിശ്വസിച്ച് തന്നോട് ഉൾപ്പക തീർക്കുന്ന ഇക്കാക്കമാർ.ഏട്ടന്റെ ഭാര്യയെ പേടിച്ച് എത്ര കാലം ജനിച്ച വീട്ടിൽ കഴിയണം.
ഇങ്ങിനെ ഒരു കല്ല്യാണം കഴിക്കൽ കൊണ്ട് അവരെ ആശ്രയിക്കാതെ ജീവിക്കാമല്ലോ.അവൻ സ്വയം ആശ്വ
സിച്ചു. പിറ്റേ ദിവസം നമുക്ക് പെണ്ണ് കാണാൻ പോകാമെന്ന് മുസ്തഫയും അയാളും തീരുമാനിച്ചു. പിറ്റേന്ന് അവൻ
മുസ്തഫാന്റെ കൂടെ പോയി പെണ്ണ് കണ്ട് തിരിച്ചു വന്നു. പെണ്ണിന്റെ പേര് ആമിന. അവർ രണ്ട് പേർക്കും പരസ്പരം ഇഷ്ടമായി. പരസ്പരം
ഇഷ്ടപ്പെട്ട സ്ഥിതിക്ക് പിറ്റേന്ന് തന്നെ കല്ല്യാണം നിശ്ചയിച്ചു.ആ ബസ്റ്റാന്റിന്റെ ആൾപെരുമാറ്റം കുറഞ്ഞ ഒരിടത്ത് നിന്ന് അവനും അവളുടെ ആങ്ങളമാരും,മാതൃ സഹോദരനായ സുലൈമാനിച്ഛയും ഒത്തു കൂടി അടുത്ത വ്യാഴായ്ച
കല്യാണം നടത്താമെന്ന് തീരുമാനിച്ചു.
നിശ്ചയിച്ചതിന്റെ ആറാം നാൾ.അവന്റെ ഉറ്റവരും ഉടയവരുമറിയാത്ത കല്ല്യാണം.
വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയായ
തിനാൽ വ്യാഴാഴ്ചയാണ്മദ്രസ്സാ
അദ്ധ്യാപകർ നാട്ടിൽ പോവുക.
വ്യാഴാഴ്ച മദ്രസ്സ വിട്ടപ്പോൾ അവനും
മുസ്തഫയും ഒരുമിച്ച് വധൂ ഗൃഹ
ത്തിലേക്ക് യാത്രയായി.വധുവിന്റെ മഹല്ലിൽ വെച്ച് ആമിനയും അവനും
തമ്മിലുള്ള നിക്കാഹ് നടന്നു. പിറ്റേന്ന്
ജുമുഅ:ക്ക് ശേഷം അവൻ മദ്രസ്സയി
ലേക്ക് തിരികെ വന്നു . അവൻ കല്ല്യാണം കഴിച്ചത് മദ്രസ്സയിലെ സഹ പ്രവർത്ത ക
രോ,തന്റെ നാട്ടിലുള്ള ബന്ധുമിത്രാധിക
ളോ അറിഞ്ഞിരുന്നില്ല.വളരെ രഹസ്യമായിട്ടായിരുന്നു കല്യാണം.അങ്ങിനെ ഏതാനും ദിവസങ്ങൾ കൊണ്ട് ആമിന
ഗർഭിണിയായി. ആമിനാന്റെ കന്നി പ്രസ
വത്തിൽ ഒരു പെൺകുഞ്ഞ് പിറന്നു.
ചെറുപ്പത്തിൽ തന്നെ സൗന്ദര്യവും വട്ടമുഖവുമുള്ളൊരു തങ്കക്കുടം. പ്രസവിച്ച ഉടനെ പ്രസവ വാർഡിലെ സിസ്റ്റർ മേരി കുഞ്ഞിനെ
കൈയിലെടുത്ത് ആമിനാന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"ആമിനാ നോക്ക് ഇതാണ്
നിന്റെ കുഞ്ഞ്. നല്ല കുഞ്ഞാണ്.നല്ല പോലെ വളർത്തണം".
ആമിന കുഞ്ഞിനെ നോക്കിക്കൊണ്ട് മനസ്സിൽ കുറിച്ചു.
' പൗർണ്ണമി പോലത്തെ കുഞ്ഞ് പ്രസവിച്ചപ്പോൾ ആമിനാന്റെ
കുടുംബക്കാർ കുഞ്ഞിന് പേരിടാൻ അവനോട് പറഞ്ഞു.
അവൻ മുൻകൂട്ടി കണ്ടു വെച്ചിരുന്ന പേർ വിളിച്ചു. 'തസ്ലീമ'.
അവൾ ശൈശവത്തിൽ നിന്ന് വളർന്നു കൊണ്ടേയിരുന്നു.സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെ. അതിൽ എടുത്തു പറയത്തക്കവിധം അസാധാരണത്വമൊന്നുമില്ല.എങ്കിലും അവളുടെ കുട്ടിപ്രായത്തിൽ നല്ല മിടുക്കും കുസൃതിയും ഒത്തിണങ്ങിയ പെൺകുഞ്ഞ്.സൗന്ദര്യത്തിൽ ഉപ്പാനെ
മുറിച്ചു വെച്ച പോലെയെന്ന്, വീട്ടുകാരും അയവാസികളും പറയുന്നത് കേൾക്കു
മ്പോൾ അവന്റെ ഉള്ളം പുളകമണിയു
മായിരുന്നു. കാലം തസ്ലീമാന്റെ മേനിയി
ൽ അലങ്കാരങ്ങൾ ചാർത്തി.ചന്ദ്രക്കല
യോട് മത്സരിക്കുന്ന പവിഴച്ചുണ്ടുകൾ. പൂ നിലാവ് പെയ്യുന്ന മുഖ കാന്തി.ഇതിലെ
ല്ലാമുപരി താനൊരു സുന്ദരിയാണെന്ന അഹങ്കാരം ആർക്കും മനസ്സിലാവാത്ത വിധം അവളുടെ മനസ്സിൽ പന്തലിച്ചു.
അലിവില്ലാത്ത സംസാരവും മുൻകോ
പവും. അവളുടെ അഹങ്കാരത്തിന് മകുടം ചാർത്തി.പെടുന്നനെ ഒരു ഗൾഫു
കാരൻ ഒരു കല്യാണ വീഡിയോവിലുടെ അവളെ കാണാനിടയായി. അങ്ങിനെ
അവൻ അവളെ കല്യാണാമാലോചിച്ചു.
വളരെ എളുപ്പത്തിൽ അവളൊരു ഗൾഫു കാരന്റെ ഭാര്യയായി.കല്യാണം കഴിയുന്നത് വരെ തസ്ലീമ തന്റെ പിതാവി
നോട് സ്നേഹ വാത്സല്യത്തോടെയായി
രുന്നു പെരുമാറിയിരുന്നത്. ഗൾഫ് പണം അവളുടെ അക്കൗണ്ടിലേക്ക് ഒഴുകി വരാൻ തുടങ്ങി.അതോടെ അവളുടെ
അഹങ്കാരത്തിന് ചിറക് മുളച്ചു.
തന്നിഷ്ടത്തിന് അവളുടെ ജീവിതം വഴിമാറി. തന്റെ ഭാവിയെ പറ്റി ആകു
ലതപ്പെട്ട് വളർത്തിയ പിതാവിനെ ഗൗനിക്കാൻ അവൾ മറന്നു.അവൾ ആഢ്യതയോടെ പിതാവിനോട് സംസാരിക്കാൻ തുടങ്ങി.റോഡരികിലെ വാടക വീട്ടിൽ താമസിക്കുന്ന കാലം. അന്ന് അവൾക്കൊരു മകളേ ഉണ്ടായിരുന്നുള്ളു. ആരുടേയും ശ്രദ്ധയിൽ പെടാതെ മകൾ നിരത്തിലേക്കിറങ്ങി.തസ്ലീമ ഫോണിൽ കളിക്കുന്നതിനിടയിൽ പെട്ടെന്ന്
മകളെ കാണാതായപ്പോൾ എല്ലാവരും മകളെ തിരഞ്ഞു. റോഡിൽ നിന്ന് മകളെ കണ്ടു കിട്ടിയപ്പോൾ ബാപ്പാനോട്
തസ്ലീമ ചോദിച്ചു.
"നിങ്ങൾക്കെന്താണിവിടെ പണി.
നിങ്ങൾക്ക് മോളെയൊന്ന് ശ്രദ്ധിച്ചു കൂടെ?".
അതിന് പിതാവൊന്നും മിണ്ടിയില്ല.
ഭക്ഷണം കഴിക്കാനിരുന്നാൽ സ്വന്തം പിതാവിനെ അവഗണിച്ചു കൊണ്ട് അവളും മക്കളും തീൻ മേശമേൽ വട്ടമിട്ടിരുന്ന് ഭക്ഷിക്കും. മനോവ്യതയോടെ അയാൾ അടുക്കളയിലിരുന്ന് ഒരു വേലക്കാരനെ പോലെ ഭക്ഷിക്കും. അവളുടെ വീട് കോൺക്രീറ്റ് ചെയ്യുമ്പോൾ അവൾ
തന്റെ പിതാവല്ലാത്ത എല്ലാവരേയും ക്ഷണിച്ചു.അങ്ങിനെ അയാൾ തിരിച്ചറിഞ്ഞു.അഹങ്കാരത്തിന്റെ മൂലധനം സ്ഥാനമാനങ്ങളോ
സമ്പത്തോ അല്ല.പഴങ്ങളുടെ ഉള്ളിൽ പുഴുക്കൾ പ്രവേശിക്കുന്നത് പോലെ
യാണ് അഹങ്കാരം മനസ്സിന്റെ ഉള്ളിൽ
പ്രവേശി ക്കുന്നത്.മൊത്തം വേദന ഉള്ളി
ലൊതുക്കിക്കൊണ്ട് അയാൾ വേദനയോടെ ഉള്ളുരുകി പ്രാർത്ഥിക്കും. യാ അല്ലാഹ്. വെറുക്കപ്പെട്ട തന്റെ മകൾക്ക് പകരം
കണ്ണുകൾക്ക് കുളിർമയും, മനസ്സിന്
ഇമ്പമുള്ളതുമായ നല്ലൊരു മകളെ
എനിക്ക് നീ പകരം തരേണമേ.
Comments
Post a Comment