അല്ലാഹുവിന്റെ സ്രൃഷ്ടിപ്പിനെ പറ്റി നാലാം ഖലീഫയായിരുന്ന ഹസ്രത്ത് അലി (റ:അ)പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട കാര്യങ്ങൾ. അലി പറഞ്ഞു. അല്ലാഹു വസ്തുക്കളെയെല്ലാം സ്രൃഷ്ടിക്കുവാൻ നിശ്ചയിച്ചപ്പോൾ അവൻ ശക്തി കൊണ്ട് നബി തിരുമേനിയുടെ രൂപത്തിൽ ഒരു
പ്രകാശം സൃഷ്ടിച്ചു.ആ രൂപത്തെ അല്ലാഹു രഹസ്യമാക്കി വെക്കുകയും ചെയ്തു. വളരെ കാലത്തിനു ശേഷം അവൻ ഈ പ്രപഞ്ച വസ്തുക്കളെ വെളിപ്പെടുത്തി. ജലത്തിൽ നുരയും പതയും നിർമ്മിച്ചു. കാറ്റു വീശിച്ചു. അർശിനെ വെള്ളത്തിന്റെ ഉപരി ഭാഗ
ത്ത് സ്ഥാപിച്ചു. ഭൂമിയെ സമനിരപ്പാക്കി. എല്ലാ പ്രകൃതി വസ്തുക്കളേയും തനിക്ക് അനുസരണയുള്ളവയാക്കി. തന്നെ അനുസരിക്കുന്നതാണെന്ന് എല്ലാ വസ്തുക്കളെ കൊണ്ടും അവൻ പ്രതിജ്ഞ ചെയ്യിച്ചു. അല്ലാഹു ഏകനാണെന്നും നബി തിരുമേനി തന്റെ പ്രവാചകനാണെന്നും പറയിപ്പിച്ചു. ആദം നബിയെ സൃഷ്ടിച്ച അവസരത്തിൽ ആ പ്രകാശത്തെ ആദംനബിയുടെ നെറ്റിത്തടത്തിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment