നബിയുടെ പ്രകാശത്തിൽ നിന്ന് അർശ്, കുർസിയ്യ്, എന്നിവയേയും ഏഴാകാശങ്ങളേയും ഭൂമി മുതലായവയേയും സൃഷ്ടിച്ചതിനു ശേഷം ജിബ്‌രീൽ എന്ന മാലാഖ അല്ലാഹുവിന്റെ കല്പന പ്രകാരം നബിയുടെ അന്ത്യ വിശ്രമ സ്ഥാനമായ റൗളാശരീഫിൽ നിന്ന് ഒരു പിടി പരിശുദ്ധിയുള്ള ഒരുപിടി വെളുത്ത മണ്ണ് വാരിയെടുത്ത് നബിയുടെ പ്രകാശത്തിൽ ലയിപ്പിച്ചു. അങ്ങിനെ അത് ഒരു മനോഹര രൂപമായിത്തീരുകയും ചെയ്തു
ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട് ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട് ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന് മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന് എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്. അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...
Comments
Post a Comment