ഈ ലോകം സ്രൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ഈ പ്രപഞ്ചമകിലവും മനുഷ്യ ബുദ്ധിക്ക് ഊഹിക്കാൻ പോലും കഴിയാത്ത ശൂന്യതയായിരുന്നു.
അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് മുഹമ്മദ് നബിയുടെ പ്രകാശമായിരുന്നു. ആ പ്രകാശത്തിൽ നിന്നാണ് ഈ പ്രപഞ്ചവും ഇതിലടങ്ങിയിരിക്കുന്ന ജീവജാലങ്ങളും. കാടും മലയും കടലും കാറ്റുമകിലവും
സൃഷ്ടിച്ചത്.നബി വചനങ്ങളിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രമാണങ്ങളും, അല്ലാത്തവയുമായ ഐതിഹ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.എന്നാൽ പ്രമാണങ്ങൾ കൊണ്ട് ബലപ്പെടാത്തവ ഐതിഹ്യം എന്ന നിലയിൽ വായിക്കുന്നതിൽ അബദ്ധമില്ല.
നബിയുടെ പ്രകാശമാണ് ആദ്യമായി സ്രൃഷ്ടിക്കപ്പെട്ടതെന്ന് ഇസ്ലാമിക പണ്ഡിതന്മാർ ഭൂരിഭാഗവും അഭിപ്രായപ്പെട്ടതത്.
അറിവിന്റെ അടിത്തറയായ ബുദ്ധിയാണ് നബിയുടെ പ്രകാശത്തിൽ നിന്ന് ആദ്യം സ്രൃഷ്ടിക്കപ്പെട്ടതെന്നും, അതല്ല ഖലം ആണ് ആദ്യം സ്രൃഷ്ടിക്കപ്പെട്ടതെന്ന് മറ്റ് ചിലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ബുദ്ധിയുടെയും ഖലമിന്റെയും കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ സൂഷ്മ വസ്തുക്കളിൽ ഒന്നാമത്തേത് ബുദ്ധിയും, സമൂല വസ്തുക്കളിൽ ആദ്യത്തേത് ഖലമുമാണെന്ന്
ഇസ്ലാമിക പണ്ഡിതന്മാർ
ഏകാഭിപ്രായക്കാരായിരിക്കുന്നു. ഇവയെല്ലാം മനുഷ്യ ബുദ്ധിക്ക് അഗോചരങ്ങളാണ്.
Comments
Post a Comment