Skip to main content

ലോകോല്പത്തി(1)

ഈ ലോകത്ത് ആദ്യമേ ഉണ്ടായിരുന്നത് 
അല്ലാഹുവിന്റെ സാന്നിധ്യവും,മനുഷ്യ
ബുദ്ധിക്ക് സങ്കല്പിക്കാൻ പോലും പറ്റാ
ത്ത അനന്തമായ ശൂന്യതയുമായിരുന്നു. എന്നാൽ ഈ ലോകത്തിലെ പ്രത്യക്ഷവും അപ്രത്യക്ഷവുമായ വിവിധ വസ്തുക്കളുടെ ഉല്പത്തി എങ്ങിനെയായിരുന്നുവെന്നും ആദിയായവ ഏതെല്ലാമാണെന്നുമുള്ള കാര്യത്തിൽ ചരിത്രകാരന്മാർക്കും ഗവേഷകന്മാർക്കും ഒരഭിപ്രായത്തിലെ
ത്താൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. 
എന്നാൽ മുഹമ്മദ് നബിയുടെ വാക്കുകളെ ഉദ്ദരിച്ചു കൊണ്ട് മുസ്ലിം മത പണ്ഡിതന്മാർ ലോകോല്പത്തിയെ കുറിച്ച് പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയി
ട്ടുണ്ട്. ഈ രേഖകളിൽ യാഥാർഥ്യങ്ങളും 
സാങ്കല്പിക കഥകളും കടന്നുകൂടിയിട്ടുമു
ണ്ട്. പ്രമാണങ്ങൾ കൊണ്ട് പ്രബലപ്പെട്ടി
ട്ടില്ലാത്തവ കേവലം ഒരു കഥയായി പരിഘണിക്കുന്നതിൽ അബദ്ധമില്ല.
           എന്നാൽ മുഹമ്മദ് നബിയാണ് ലോകോല്പത്തിക്ക് കാരണമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. നബിയുടെ പ്രകാശമാണ് ആദ്യമായി സ്രൃഷ്ടിക്കപ്പെട്ട
തെന്ന് മുസ്ലിം മതപണ്ഡിതന്മാരിൽ ഭൂരിപക്ഷവും രേഖപ്പെടുത്തിയത്. 
ആ പ്രകാശമാമാണ് സ്രൃഷ്ടികളുടെയെ
ല്ലാം ഉത്ഭവം. ഈ പ്രകാശത്തിൽ നിന്ന് 
ആദ്യമായുണ്ടായത് അറിവിന്റെ 
അടിത്തറയായ ബുദ്ധിയാണെന്ന് ചിലരും, ഖലമാണെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ബുദ്ധിയുടേയും ഖലമിന്റേയും കാര്യത്തിലുള്ള ഈ രണ്ടു തരം അഭിപ്രായ വ്യത്യാസത്തെ സൂഷ്മ വസ്തുക്കളിൽ ഒന്നാമത്തേത് ബുദ്ധിയും സമൂല വസ്തുക്കളിൽ ആദ്യത്തേത് ഖലമുമാണെന്ന് പറഞ്ഞു കൊണ്ട് ചില പണ്ഡിതന്മാർ ഏകീകരിച്ചിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം അദൃശ്യവും അഗോചരങ്ങളുമാണ്.
         അല്ലാഹു ഈ പ്രപഞ്ചത്തെ പടക്കുന്നതിന് അനേകായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ നബിയുടെ പ്രകാശത്തെ സൃഷ്ടിച്ചുവെന്നും ആ അവസരത്തിൽ അർശ്, കുർസിയ്യ്, ഖലം, ലൗഹ് എന്നിവയൊന്നുംഉണ്ടായിരുന്നില്ല എന്നും. മനുഷ്യരും മലക്കുകളും, സ്വർഗ്ഗ നരകങ്ങളും മുതലായവയെല്ലാം, പിന്നീടുത്ഭവിച്ചതുമാണെന്നുമാണ് പണ്ഡിതാഭിപ്രായം. പിന്നീട് നബിയുടെ പ്രകാശത്തിൽ നിന്ന് അതി വിശാലമായ അർശ്, കുർസിയ്യ് എന്നിവയേയും
ഏഴാകാശങ്ങളേയും ഭൂമി മുതലേയവയേ
യും അവൻ സൃഷ്ടിച്ചു.
*************************************
 എന്താണ് അർശ്? അർശ് എന്നാൽ അല്ലാഹുവിന്റെ സിംഹാസനം. രാജ പീഠം.
എന്താണ് കുർസിയ്യ്? കുർസിയ്യ് എന്നാൽ ഭാഷാർത്ഥത്തിൽ കസേര എന്നർത്ഥം. ആഅല്ലാഹുവിന്റെകുർസിയ്യ്. ആകാശങ്ങളേയും ഭൂമിയേയുംവിശാലമായി ഉൾക്കൊള്ളത്തക്ക വിധം പ്രവിശാലമാണത്. ഇതിന്ന് നിഘണ്ടുവിൽ പാദ പീഠം എന്നർത്ഥം. (ശഷം രണ്ടാം അദ്ധ്യായത്തിൽ)
എന്താണ് ഖലം?:ഖലം എന്നാൽ ഭാഷാർത്ഥത്തിൽ പേന.
അല്ലാഹുവിന്റെ വിധിയും, അവനിൽ നിന്നുള്ള അറിവുകളും രേഖപ്പെടുത്തുന്ന ഉപാധിയാണ് ഖലം. പ്രപഞ്ചം സൃഷ്ടിക്കപ്പെടുത്തതിന് മുമ്പ് തന്നെ ലോകാവസാനം വരെ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കല്പന പ്രകാരം ആകാശത്തിലെ സംരക്ഷിത ഫലക(ലൗഹുൽ മഹ്ഫൂളി)ൽ പ്രകാശികമായ ഉപകരണം. ഉദാഹരണമായി കമ്പ്യൂട്ടർ.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...