ഞാൻ സുഹാന. സുന്ദരി. ചേറ്റിലെ താമര പോലെ വളർന്നവൾ. എനിക്കേറ്റവും അനുയോജ്യമായ വിശേഷണം അത് തന്നെയാണെന്നാണ് എന്റെ ബോധ്യം.
എന്റെ ആത്മ വിശ്വാസമാണത്.
അഹങ്കാരമല്ല.ഞാൻ സുന്ദരിയാണെന്ന്
എന്റെ വീട്ടിലെ കുഞ്ഞിക്കണ്ണാടി
നിത്യവും പറയുമായിരുന്നു. പിന്നെ എന്റുപ്പ ഗൾഫിൽ പോയി
വന്നപ്പോൾ ഒരു അലമാര വാങ്ങിയിരു
ന്നു. അതിന്റെ ഡോറിന്മേൽ വലിയൊരു കണ്ണാടി ഉണ്ടായിരുന്നു. അതും കുഞ്ഞിക്കണ്ണാടി പറഞ്ഞ അതേ അഭിപ്രായം തന്നെയാണ്
പറഞ്ഞത്. പിന്നെ നാട്ടുകാരും, വീട്ടുകാരും, കാണുന്നവരുമെല്ലാം പറയാതെ പറഞ്ഞതും അത് തന്നെയാണ്. ഞാൻ സുന്ദരിയാണെന്ന്.
ദാരിദ്ര്യത്തിൽ പിറന്ന എന്റുമ്മ.
ദാരിദ്ര്യം കാർന്നു തിന്നുമ്പോഴും അപകർശതാ ചിന്തകൾ ഉമ്മാനെ ബാധിച്ചിരുന്നില്ല. എന്റുമ്മാന്റുപ്പ
ആരോഗ്യ ദൃഢഗാത്രനായ പാവം മനുഷ്യനായിരുന്നു. കൂലി വേല ചെയ്ത്
അന്നന്ന് വീട് പുലർത്തിയിരുന്ന പുണ്യവാളൻ എന്നു തന്നെ പറയാം. അതിനു കാരണമുണ്ട്. നിലവിലെ ദിവസക്കൂലിയുടെ പാതിയായിരുന്നു
തൊഴിലുടമകൾ എന്റുപ്പൂപ്പാക്ക്
കൊടുത്തിരുന്നത്. ഉപ്പൂപ്പാക്ക് ആരോടും
മറുത്ത് പറയാൻ അറിയില്ലായിരുന്നു.
അങ്ങിനെ എന്റുമ്മാന്റുപ്പ ദിവസവും കൂലിവേല ചെയ്തു സമ്പാദിച്ചത് പാതി ദാരിദ്ര്യവും പാതി അന്നവുമായിരുന്നു.
ആയതിനാൽ എന്റുപ്പൂപ്പാക്ക് വല്ലതും
മിച്ചം വെച്ച് ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. ഉമ്മാന്റെ ഏട്ടത്തിമരെ
കല്ല്യാണം കഴിച്ചത് പോലെയല്ല
എന്റുമ്മാന്റെ കല്ല്യാണം നടന്നത്.
എന്റുമ്മാന്റെ അയൽപക്കത്ത് താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ, നാട്ട് മാമൂലുകളോടു കൂടിത്തന്നെയാണ് ഉമ്മാനെ വിവാഹം ചെയ്തത് . ഉമ്മാന്റെ സഹോദരി മാരേക്കാൾ വ്യത്യസ്തമായി,
എന്റുമ്മാക്ക് പൊന്നും പണവും കൊടുത്തു കൊണ്ടാണ് കെട്ടിച്ചത്.
എന്റെ ഉമ്മാന്റെ ആങ്ങളമാർ അന്ന്
ഗൾഫിലായിരുന്നു. ഉമ്മാക്ക് പുതിയാപ്ലേനെ കിട്ടിയെന്നറിഞ്ഞപ്പോൾ കൈ മെയ് മറന്നുണ്ടാക്കിയ അദ്വാന ഫലങ്ങൾ എന്റെ ഉമ്മാക്ക്
വേണ്ടി സമർപ്പിക്കുകയായിരുന്നു അവർ.
അതിന് കണക്ക് ചോദ്യമില്ല. എടുത്തു പറച്ചിലില്ല. എല്ലാം തങ്ങളുടെ സഹോദരിക്കുവേണ്ടിയായിരുന്നു.
അങ്ങിനെ ഉമ്മാന്റെ കല്യാണം കഴിഞ്ഞു.അയൽവാസിയായിരുന്ന ശിഹാബ് ആയിരുന്നു വരൻ.ആ
ദാമ്പത്യത്തിൽ ഒരാണും പെണ്ണുമായി ഞാനും എന്റെ കുഞ്ഞാങ്ങളയും പിറന്നു.ആങ്ങള പിറന്നെന്നറിഞ്ഞപ്പോൾ അവന്റെ കുഞ്ഞിക്കാലുകൾ കാണാൻ ഉപ്പാക്ക് തിടുക്കമായി.ഉപ്പ എത്രയും പെട്ടെന്ന് ഗൾഫിൽ നിന്ന് രണ്ട് മാസത്തെ
ലീവെടുത്ത് നാട്ടിൽ വന്നു.അങ്ങിനെ എന്റെ പിതാവ് എന്റെ കുഞ്ഞനിയന്
'മിസ്ഹബ്'എന്ന് പേർ വിളിച്ചു.ഗൾഫിൽ പോകാൻ രണ്ടാഴ്ച ബാക്കി നിൽക്കേ എന്റുപ്പാക്ക് തളർച്ചയും ബോധക്ഷയവും വന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്കു ശേഷം ഉപ്പാന്റെ രണ്ട് കിഡ്നിയും പ്രവർത്തന രഹിതം എന്നാണ് ഫലം വന്നത്. അങ്ങിനെ ഉപ്പാന്റെ ഗൾഫ് ജീവിതം അവസാനിച്ചു. ദീർഘ കാലത്തെ ചികിത്സക്ക് ശേഷം ഞങ്ങളുടെ ഉപ്പ എല്ലാവരേയും സങ്കടപ്പെടുത്തിക്കൊണ്ട് മരണമടഞ്ഞു.
ഞാനും എന്റെ അനുജൻ മിസ്ഹബും പഠിപ്പിലും കലയിലും മുന്നേറി.
മദ്രസയിലെ നബിദിനത്തിലും, സ്കൂൾ കലോത്സവത്തിലും ഞങ്ങൾ ഒന്നിനൊന്ന് മെച്ചം. അങ്ങിനെ
ഞങ്ങളുട സ്കൂൾ ജീവിതം
അവസാനിച്ചു.തുടർന്ന് ഉപരി പഠനം
കെങ്കേമമായിത്തന്നെ മുന്നേറിക്കൊണ്ടിരുന്നു.അതിനിടയിൽ
ഒരു ദിവസം ഞാൻ നടന്നു പോകുമ്പോൾ അവനെന്നെ കണ്ടു. ഷഹബാസ്!എന്റെ വീടിന്റെ അല്പമകലെയാണവൻ താമസിച്ചിരുന്നത്.തന്റെ
പ്രണയിതാവാണവനെന്ന് ആ നാൾ വരെ ഞാനറിഞ്ഞിരുന്നില്ല. ഒരു നോട്ടം കൊണ്ട് അവനെന്നെ വലയെറിഞ്ഞ് വീഴ്ത്തി. എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. മനസ്സിൽ പ്രണയം പൂത്തുലഞ്ഞു. അറിയാതെ പുഞ്ചിരിയാൽ ഒരു വല ഞാനുമെറിഞ്ഞിരുന്നു.
ഞങ്ങളിരുവരും ആ പ്രണയവലയത്തിൽ പരസ്പരം കുരുങ്ങി. ആ വല പൊട്ടിച്ച് പുറത്തു കടക്കാൻ ഞങ്ങളിരുവർക്കും കഴിഞ്ഞില്ല. ആ കഥ നാട്ടിലും വീട്ടിലും പരസ്സ്യമായ രഹസ്യമായി. ഞങ്ങൾ പരസ്പരമെറിഞ്ഞ വലകൾ വീട്ടുകാർക്കും പൊട്ടിക്കാൻ കഴിഞ്ഞില്ല. അത്രക്കും ദൃഢമായിരുന്നു അതിന്റെ കണ്ണികൾ.ഞങ്ങൾ കമ്പോട്കമ്പ് ചേർന്ന പ്രണയ ജോഡികളായിരുന്നു.
സൗര്യത്തിലും, സ്വഭാവത്തിലും കലയിലുമെല്ലാമെല്ലാം ഞങ്ങൾ
ഒന്നിനൊന്നു മെച്ചം.അങ്ങിനെ ഞങ്ങൾ
കാത്തിരുന്ന ആ സുദിനം ഞങ്ങളുടെ വീട്ടുകാർ ഒരുമിച്ചിരുന്ന് തീരുമാനിച്ചു. രണ്ട് പ്രണയക്കടലുകളെ ഒന്നായി ചേർക്കാനുള്ള തീരുമാനം. പതിനാലാം
രാവിലെ ചന്ദിക പോലെ മന്ദസ്മിതം
തൂകുന്ന ആ സുദിനത്തിൽ എല്ലാ വിധ
ആശംസകളും നേർന്നു കൊണ്ട്
കാലമെഴുതിയ ഈ പ്രണയ കഥ
എല്ലാവരും വായിച്ചറഞ്ഞിരുന്നു. നാട്ടുകാരും വീട്ടുകാരും അയൽവാസികളുമെല്ലാവരും.
ഞങ്ങളുടെ സ്വപ്നങ്ങൾ ഇരുമെയ്യുകളും ഒന്നായി ചേർന്നു കൊണ്ട് നെയ്യാൻ തുടങ്ങുന്ന ആ മധുര പൗർണമി
രാവിൽ ഈ കഥ അവസാനിക്കുന്നില്ല.
തുടർന്ന്,വീണ്ടും വായിക്കാൻ എല്ലാവർക്കും സൗഭാഗ്യമുണ്ടാവട്ടെ എന്നാശംസിക്കുന്നു.
എന്ന്,
നിങ്ങളുടെ പ്രിയപ്പെട്ട സുഹാന.
Comments
Post a Comment