Skip to main content

ക്ഷമ

 വിശ്വാസത്തിന്റെ ഭാഗവും 
 വലിയൊരനുഗ്രഹവുമാണ് ക്ഷമ. ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റി അറിവില്ലാത്തവരാണ് പലരും.
ക്ഷമയുടെ അമൂല്യതയെപ്പറ്റി മനസ്സിലാക്കിയവർ വളരെ വിരളവുമാണ്.മഹാത്മാക്കൾ അത് സ്വായത്തമാക്കാൻ വേണ്ടി അത്യധികം പരിശ്രമിച്ചിരുന്നു.ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമായതിനാൽ,
ഇവിടെ വിതച്ചാൽ മാത്രമേ അവിടെ വിളവെടുക്കാൻ സാധിക്കുകയുള്ളൂ.നാം ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളിൽ നിന്നും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംഭിക്കുകയും, അതിൽ അല്ല്വാഹുവിനോട് സദാസമയവും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുകയും ചെയ്യേണ്ടതാണ്. നമസ്ക്കാരവും ക്ഷമയും കൊണ്ട് അല്ലാഹുവിനോട് 
സഹായം തേടുകയും ചെയ്യാവുന്നതാണ്.
        ക്ഷമ പ്രവാചകന്മാരുടെ മുഖമുദ്രയാണ്.വ്യത്യസ്ത ദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാർ തങ്ങളിലർപ്പിതമായ ഉത്തരവാദിത്വ നിർവ്വഹണത്തിന്റെ പാതയിൽ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു നേരിടേണ്ടി വന്നത്. അതിനെയവർക്ക് അതിജീവിക്കാൻ കഴിഞ്ഞത് ക്ഷമ കൈകൊണ്ടത് കൊണ്ട് മാത്രമാണ്.
      നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾഅല്ല്വാഹുവിന്റെ 
പ്രീതി പ്രതീക്ഷിച്ച്  ക്ഷമ അവലംബിച്ചാൽ നാം തിന്മയായി കരുതിയ കാര്യം നന്മയായി ഭവിക്കുന്നതാണ്.
    ബഹുമാനപ്പെട്ട നൂഹ് നബി (a)950വർഷമാണ്
തന്റെ പ്രബോധനത്തിനായി ജനങ്ങളുടെയിടയിൽ സഹവസിച്ചത്.
അദ്ദേഹത്തിനുശേഷം  തുടർച്ചയായി അല്ല്വാഹു പ്രവാചകന്മാരെ അയച്ചു കൊണ്ടേയിരുന്നു. മർയമിന്റെ മകനായ ഈസാ നബിക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. എന്നിട്ടദ്ദേഹം ജനങ്ങളുടെയിടയിൽ
ചെല്ലുമ്പോഴെല്ലാം ജനങ്ങളഹങ്കരിക്കുകയും, ചില ദൂതന്മാരെ തള്ളിക്കളയുകയും, മറ്റു ചിലരെ വധിക്കുകയും ചെയ്തു.
     പ്രവാചകന്മാരിൽ കൂടുതൽ പ്രയാസങ്ങൾ സഹിച്ചവരായിരുന്നു ഉലുൽ അസ്മുകൾ അഥവാ ദൃഢമനസ്കരായ അഞ്ചുപേർ. അവർ സഹിച്ച സഹനം സത്യ വിശ്വാസികളോട് ജീവിതത്തിൽ പകർത്താനല്ല്വാഹു കൽപ്പിക്കുന്നുണ്ട്.
      മുഹമ്മദ് നബി(സ്വ)യും അനുചരന്മാരും പ്രബോധന മാർഗ്ഗത്തിൽ ക്ഷമ അവലംബിച്ചവരായിരുന്നു. അവസാനം സ്വന്തം നാടും വീടും വിട്ട് എല്ലാം അല്ല്വാഹുവിലർപ്പിച്ച് ക്ഷമിച്ചുകൊണ്ട് മദീനയിലേക്ക് പാലായനം ചെയ്തു.
    ഖുർആനിൽ ക്ഷമിക്കാൻ വേണ്ടി ഉണർത്തുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾ നാം അല്ല്വാഹുവിന്റെ പ്രീതി കാംക്ഷിച്ച് ക്ഷമ അവലംബിച്ചാൽ നാം തിന്മയായി കരുതുന്ന കാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് സാധിച്ചേക്കാം. 
    അല്ല്വാഹുവിനുവേണ്ടി പ്രയാസങ്ങളിൽ ക്ഷമ അവലംബിച്ചാൽശത്രുക്കൾക്കെതിരിൽ അല്ല്വഹു നമ്മെസഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ല്വാഹു ഒരു പാഴ്വേലയാക്കുകയും ചെയ്തേക്കാം.
        പ്രവാചകന്മാരെല്ലാം പരസ്പരം തങ്ങളുടെ സമൂഹത്തൊട് ക്ഷമ കൈ
 കൊള്ളാൻ ഉപദേശിച്ചിരുന്നു. മൂസാ നബി (അ)തന്റെ ജനങ്ങളോട് പറഞ്ഞു. "നിങ്ങളല്ല്വാഹുവോട് സഹായം തേടുകയും, ക്ഷമിക്കുകയുംചെയ്യുക. തീർച്ചയായും ഭൂമി അവന്റേതാകുന്നു. അവന്റെ ദാസന്മാരിൽ നിന്ന് അവനുദ്ദേശിക്കുന്നവർക്ക് അവനത് അവകാശപ്പെടുത്തി കൊടുക്കുന്നു.പര്യവസാനം ധർമ്മനിഷ്ഠ പാലിക്കുന്നവർക്കനുകൂലമായിരിക്കും. (അഹ്റാഫ്)
    ക്ഷമ കൈ കൊള്ളുന്നവർക്ക് അല്ലാഹുമഹത്തായ പ്രതിഫലം
നൽകുമെന്ന് ഖുർആനിൽ വാഗ്ദാനം നൽകിയിട്ടുണ്ട്.ക്ഷമിച്ചവരെ നാളെ സ്വർഗത്തിൽ അഭാവാദ്യത്തോടും, സമാധാനശംസയോടും കൂടി അവരവിടെ സ്വീകരിക്കപ്പെടുന്നതാണ്. അവരവിടെ നിത്യവാസികളായിരിക്കും.
       

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...