ഒരിക്കൽ നബിയും അനുയായികളും ഒരിടത്ത് ഉപവിഷ്ടരായിരുന്നതിനിടയിൽ നബി അവരോട് ചോദിച്ചു. "നിങ്ങളുടെ ഉപരി ഭാഗത്ത് എന്താണെന്ന് അറിയാമോ". തങ്ങൾക്കറിയില്ല എന്നവർ മറുപടി പറഞ്ഞു. അപ്പോൾ നബി പറഞ്ഞു "അത് റഖീയാണ്.മേൽപുര. മേലെ കാണുന്ന ആകാശം സുരക്ഷിതമായ മേൽപ്പുരയാണ്". "നിങ്ങളുടെയും അതിന്റെയുമിടക്ക് എത്ര ദൂരമുണ്ടെന്നറിയാമോ". നബി വീണ്ടും ചോദിച്ചു. തങ്ങൾക്കറിയില്ല എന്നവർ വീണ്ടും പറഞ്ഞു. അപ്പോൾ നബി പറഞ്ഞു. " ഓരോ ആകാശങ്ങൾ തമ്മിലുള്ള അകലം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്. ഏഴ് ആകാശങ്ങളിൽ ഓരോന്നിനേയും ഭൂമിയേയും എണ്ണിക്കൊ ണ്ട് എല്ലാ ഓരോന്നിന്റേയും ഇടക്കുള്ള ദൂ രം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്". "ഇവയ്ക്കെല്ലാം മീതെ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" നബി ചോദിച്ചു. അറിയില്ല എന്നവർ വീണ്ടും മറുപടി പറഞ്ഞു. "അവയ്ക്കെല്ലാം മീതെയുള്ളത് അർശാ ണെന്നും, അതും ആകാശവും തമ്മിലു ള്ള അകലം രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലമാണെന്നും നബി പറഞ്ഞു. അനേകായിരം നാഴിക ദൂരത്ത് കട്ടിയായി നിലകൊള്ളുന്ന പളുങ്കു പോലെയുള്ള വസ്തുവാണ് ഏഴാകാശങ്ങളെന്ന് പ്രാചീന ശാസ്ത്രജ്ഞന്മാർ പറഞ്ഞു. ഏറു കല്...
രീതി :മഹബൂബറഞ്ഞിടുവാൻ
ഷഷ്ഠി പൂർത്തിയായപ്പോൾ
ഓർമ്മകൾ മായുന്നില്ല
പയ്യൻ പിറായത്തിലെ
ഓർമ്മകൾ പൂക്കുന്നല്ലോ
(ഷഷ്ഠി...)
അയലത്തെ ഹാജിക്കാന്റെ
മാവിൽ കയറിയതും
കൊമ്പ് കുലുങ്ങിയപ്പോൾ
മാമ്പഴം വീണതെല്ലാം
(ഷഷ്ഠി,...)
മുക്കം യതീം ഖാനേന്റെ
അങ്കണ മാവിൻ ചോട്ടിൽ
വരിയായി നിന്നിട്ടന്ന്
ഉപദേശം കേട്ടതെല്ലാം
(ഷഷ്ഠി,....)
വയലിൽ മോയിഹാജീന്റെ
പേരമകനായുള്ള
മൊയ്ദീൻ കോയഹാജീന്റെ
സാന്ത്വനം കേട്ടതെല്ലാം
(ഷഷ്ഠി.,.)
Comments
Post a Comment