Skip to main content

ദാനം ചെയ്താൽ ദാരിദ്ര്യം വരുന്ന വസ്തുക്കൾ

1: ചൂല്.ഇത് ഒരിക്കലും ദാനം ചെയ്യരുത് .നിങ്ങൾ മാർക്കറ്റിൽ പോയി രണ്ട് ചൂലുമായി വന്നു എന്ന് വിചാരിക്കുക.വീട്ടിലെത്തിയാൾ അധികമുള്ള ഒരു ചൂല് നിങ്ങളുടെ അടുത്ത ബന്ധുക്കളോ,അയൽവാസികളോ ചോദിച്ചാൽ ഒരിക്കലും അവർക്ക് ദാനമായി കൊടുക്കരുത്.അതിന് എന്തെന്കിലും വില നിർബന്ധമായും വാങ്ങണം.അല്ലാത്ത പക്ഷം നിങ്ങൾ ദാരിദ്ര്യം അനുഭവിക്കേണ്ടിവരും.ഇങ്ങിനെ ചൂല് ദാനം ചെയ്തിട്ട് ദാരിദ്ര്യം അനുഭവിച്ച ഒരു സ്ത്രീയെ എനിക്കറിയാം.അവരിപ്പോൾ ജീവിച്ചിരിപ്പില്ല.ഈ വിവരമറിഞ്ഞപ്പോഴാണ് ആ സ്ത്രീ അത്രക്ക് കഠിനമായ ദാരിദ്ര്യം അനുഭവിക്കാൻ കാരണമായത് അവരുടെ ചൂല് ദാനമായിരുന്നു എന്ന്  എനിക്ക്  മനസ്സിലായത്.
ആ സ്ത്രീ വീട്ടിൽ ധാരാളം ചൂല് ഉണ്ടാക്കി സൂക്ഷിച്ചു വെക്കും.അവളുടെ കുടുംബക്കാരും പരിചയമുള്ള മറ്റു സ്ത്രീകളും അവരോട് ചൂല് ചോദിക്കും.ദാനമായി അവർക്ക് ആ സ്ത്രീ ചൂല് കൊടുക്കും.കാലമങ്ങിനെ കഴിഞ്ഞു.ആ നാട്ടിലെ ചെറുപ്പക്കാരെല്ലാം ഗൾഫിൽ പോയി.ഈ സ്ത്രീയോട് ചൂല് ദാനമായി വാങ്ങിയവരുടെ മക്കളും ഗൾഫിൽ പോയി.പണക്കാരായി.ഈ സ്ത്രീയുടെ മക്കളും ഗൾഫിൽ പോകാൻ ശ്രമിച്ചു.പോകാൻ കഴിഞ്ഞില്ല.അവർ ദരിദ്രരായി തന്നെ ജീവിച്ചു.
2: മൂർച്ചയുള്ള വസ്തുക്കൾ. മൂർച്ചയുള്ള ആയുധങ്ങൾ ദാനം ചെയ്യരുത്.ഉദാഹരണമായി: ബ്ലേഡ്,നഖം വെട്ടി, കത്രിക,മഴു,കൈകോട്ട്,കത്തി മുതലായവ.നമ്മുടെ നാട്ടിൽ ഗൾഫിൽ നിന്നും വരുന്നവർ എന്തെല്ലാമാണ് സമ്മാനമായി നൽകുക.ബ്ലേഡ്, നഖം വെട്ടി,മുതലായവ.അല്ലേ?പിന്നെ അവൻ ഗൾഫിൽ തിരിച്ചുപോയി രണ്ടാഴ്ച കഴിഞ്ഞാൽ അവനെന്താണ് നാട്ടിൽ വിവരമറിയിക്കുക?ജോലി നഷ്ടപ്പെട്ടു എന്ന്.പാവത്തിന് മനസ്സിലായിട്ടുണ്ടാവില്ല മൂർച്ചയുള്ള ആയുധം ദാനം ചെയ്തതു കൊണ്ടാണ് അവന്റെ ജോലി നഷ്ടപ്പെട്ടതെന്ന്.
3:ദുശിച്ച ഭക്ഷണം.നമ്മുടെ വീടുകളിൽ കാടിവെള്ളം പഴയ ഒരു ബക്കറ്റിൽ ഒഴിച്ചു വെക്കും.അത് പുളിച്ചു വാസനിക്കുന്നുണ്ടാവും.പഴയ ഭക്ഷണാവശിഷ്ഠങ്ങളും എല്ലാം ആ പഴയ ബക്കറ്റിൽ നിക്ഷേപിക്കും.അയൽ വീട്ടിലെ പശു, ആട് മുതലായവയ്ക്ക് കൊടുക്കാൻ വേണ്ടി മൃഗങ്ങളെ വളർത്തുന്നവർ എടുത്തു കൊണ്ട് പോകും.ഒരിക്കലും ഇങ്ങിനെ ചെയ്യരുത്.ഇവ പഴകി ദുശിക്കുന്നതിന് മുമ്പ് തന്നെ ഇവ വിതരണം ചെയ്യണം.
4: പൊട്ടി പോകുന്ന വസ്തുക്കൾ.ഉദാഹരണമായി ഗ്ലാസ്, കണ്ണാടി,വീണാൽ ഉടഞ്ഞു പോകുന്ന മറ്റു വസ്തുക്കൾ.
                 ഒരിക്കൽ എന്റെ സഹോദരി എന്നോട് പറഞ്ഞു."നീ എനിക്ക് രണ്ട് ഗ്ലാസ് കൊണ്ടത്തരണം"
    ഞാൻ അവൾക്ക് ഏതാനും ഗ്ലാസ് കൊണ്ടക്കൊടുത്തു.അവൾ എനിക്കതിന്റെ വിലതന്നു.ഞാൻ വാങ്ങിയില്ല.ഇത് എന്റെ വക നിനക്കു തന്നു എന്ന് ഞാൻ പറഞ്ഞു.തുടർന്ന് എനിക്ക് തൊഴിൽ ചെയ്യുന്ന സ്ഥലത്ത് വലിയ പ്രതിസന്ധികൾ ഉടലെടുത്തു.അന്നെനിക്ക് അറിയില്ലായിരുന്നു പൊട്ടിപോകുന്ന വസ്തുക്കൾ ദാനം ചെയ്യരുതെന്ന്.അക്കാലത്ത് എനിക്ക് നല്ല പണിയും ഐശ്വര്യ വും ഉണ്ടായിരുന്നു.പിന്നീട് അതെല്ലാം എനിക്ക് നഷ്ടമായി.ഏറെകാലം കഴിഞ്ഞതിനു ശേഷമാണ് അന്നത്തെ പ്രതിസന്ധിക്കു കാരണം ആ ഗ്ലാസ് ദാനം ചെയ്തതു കൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.മറ്റാർക്കും എന്റെ അനുഭവം ഉണ്ടാവരുതെന്നു കരുതിയാണ് ഞാൻ ഈ സംഭവം ഇവിടെ പറഞ്ഞത്.
      കൊടുക്കാതിരുന്നാൽ ദാരിദ്ര്യം വരുന്ന വസ്തുക്കൾ.1: വെള്ളം ആർക്കും വെള്ളം കൊടുക്കാതിരിക്കരുത്. 2: ഉപ്പ് 3:തീ,തീ എന്നാൽ നാം ഭക്ഷണം പാകം ചെയ്യുന്ന തീ.അപ്പോൾ കരണ്ടോ? കരണ്ട് ചോദിച്ചാലും കൊടുക്കണം.എന്നാണെന്റെ അഭിപ്രായം.
   ഇതിന്റെയെല്ലാം ആധികാരികത എന്താണെന്ന് എനിക്കറിയില്ല.ഇത് ഞാൻ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്.ഈ പറഞ്ഞതെല്ലാം ശരിയാണെന്ന വിശ്വാസമുള്ളതു കൊണ്ടാണ് ഞാനിത് പ്രസിദ്ധീകരിച്ചത്.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...