Skip to main content

പരലോകത്ത് വെച്ച് അല്ല്വാഹുവിനെ സ്തുതിക്കുന്ന ഏഴ് സന്ദർഭങ്ങൾ

സ്വർഗ്ഗാവകാശികൾ പരലോകത്ത്‌ വെച്ച്‌ അല്ലാഹുവിനെ സ്തുതിക്കുന്ന ഏഴു സന്ദർഭങ്ങൾ
ഒന്ന്:മഹ്ശറയിൽ വിചാരണ കഴിഞ്ഞു സ്വർഗ്ഗത്തിൻറെ വിഭാഗക്കാരെന്നും,നരകത്തിൻറെ വിഭാഗക്കാരെന്നും വേർതിരിക്കപ്പെട്ടാൽ,സ്ർഗ്ഗാവകാശികൾ അല്ല്വാഹുവിനെ സ്തുതിക്കും.'ലോക രക്ഷിതാവിനു സ്തുതി'.
രണ്ട്:ശിക്ഷ അനുഭവിച്ചു കഴിഞ്ഞ വിശ്വാസികളെ നരകത്തിൽ നിന്നും മോചിപ്പിച്ചാൽ,മോചിപ്പിക്കപ്പെട്ടവർ പറയും,ഞങ്ങളെ അക്രമികളിൽ നിന്നും രക്ഷിച്ച അല്ല്വാഹുവിനു സ്തുതി.
മൂന്ന്:സ്വിറാത്തുൽ മുസ്തഖീം കടന്നു കഴിഞ്ഞാൽ അവർ പറയും 'അല്ല്വാഹുവിനു സ്തുതി. അവൻ ഞങ്ങളുടെ ദു:ഖം മാറ്റി'.
നാല്:സ്വർഗ്ഗം ദൃഷ്ടിയിൽ പെടുംബോൾ അവർ പറയും 'അല്ലാഹുവിനു സ്തുതി'അവൻ ഞങ്ങൾക്ക് ഇങ്ങോട്ടു വഴി കാണിച്ചു തന്നു.അങ്ങനെ അല്ലായിരുന്നു വെൻകിൽ ഞങ്ങൾ ഇങ്ങോട്ടെത്തുമായിരുന്നില്ല.
അഞ്ച്:സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ അവർ പറയും.അല്ല്വാഹുവിനു സ്തുതി അവൻ ഞങ്ങളോടു ചെയ്ത വാഗ്ദത്വം നിറവേറ്റി.
ആറു്‌:അവർ സ്വർഗ്ഗത്തിൽ താമസമാക്കിയാൽ പറയും"അല്ല്വാഹുവുനു സ്തുതി,അവൻ ഞങ്ങൾക്ക് ഈ ശാശ്വത സ്വർഗ്ഗം അനുവദിച്ചു തന്നു".
ഏഴ്:സ്വർഗ്ഗത്തിലെ വിരുന്നു സൽക്കാരത്തിൽ അവർ പറയും,അല്ലാഹുവിനു സ്തുതി.
അല്ലാഹു പറയുന്നു, അവരുടെ അവസാന പ്രാർത്ഥന ലോക രക്ഷിതാവിനു സ്തുതിയേകലാകുന്നു.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...