ഭൂമിയുടെ സൃഷ്ടിപ്പിനെപ്പറ്റി ഇമാം മുസ്ലിം റിപ്പോർട്ട് ചെയ് ഹദീസിൽ വന്നത്. അല്ലാഹു ഭൂമിയെ ശനിയാഴ്ച പടച്ചു. ഞായറാഴ്ച പർവ്വതങ്ങളെ സൃഷ്ടിച്ചു. തിങ്കളാഴ്ച മരങ്ങളെ സൃഷ്ടിച്ചു. ചൊവ്വാഴ്ച ഭക്ഷ്യ വിഭവങ്ങളെ സൃഷ്ടിച്ചു. ബുധനാഴ്ച്ച മത്സ്യങ്ങളെ സൃഷ്ടിച്ചു. മറ്റു ജീവജാലങ്ങളെ വ്യാഴായ്ച സൃഷ്ടിച്ചു. ഇവയെല്ലാം സൃഷ്ടിച്ചതിനു ശേഷം
ഒരു വെള്ളിയാഴ്ച അസറിന്റേയും
അസ്തമത്തിന്റേയും ഇടയിൽ അവസാനമായി ആദമിനെ സൃഷ്ടിച്ചു.
ഭൂമിയുടെ സൃഷ്ടിപ്പിനെ പറ്റി ഇബ്നു അബ്ബാസ് പറഞ്ഞത്. അല്ലാഹു ഭൂമിയെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ കാറ്റിനോട് വീശാൻ പറഞ്ഞു. കാറ്റു വീശി. ജലാശ
യങ്ങൾ ഇളകി. അങ്ങിനെതിരകളുണ്ടാ
യി. അവ അന്യോന്യം കൂട്ടി മുട്ടി. കാറ്റ് തുടർച്ചയായി വീശിക്കൊണ്ടിരുന്നതിന്റെ ഫലമായി വെള്ളം നുരച്ചു. നുരകൾ ഉറച്ചു കട്ടിയായി. അത് ഒരു വെള്ള നിറത്തിലു
ള്ള ഗോളമായി പരിണമിച്ചു. ആ ഗോള
ത്തിൽ വെള്ളം ക്രമേണ കുറഞ്ഞു. ക്രമേ
ണ വെള്ളം മുഴുവനും വറ്റി. ക്രമേണ അത് വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന തണുത്ത ഗോളമായി പരിണമിച്ചു.
വഹബുബ്നി മുനബ്ബിഹിന്റെ അഭിപ്രാ
യം. അല്ലാഹു ഭൂമിയെ ഒറ്റത്തട്ടായി
ട്ടായിരുന്നു സൃഷ്ടിച്ചിരുന്നത്.പിന്നീട് ഏഴാകാശങ്ങളെ ഏഴ് തട്ടുകളാക്കിയത് പോലെ ഭൂമിയേയും ഏഴു തട്ടുകളാക്കി. ഒരു തട്ടിൽ നിന്ന് മറ്റേ തട്ടിലേക്ക് അഞ്ഞൂ
റു വർഷത്തെ വഴിദൂരമാണുള്ളത്.വെള്ള
ത്തിൽ നിന്ന് എല്ലാ ജീവ ജാലങ്ങളെയും സൃഷ്ടിച്ചു.
പ്രാചീന ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ആകാശത്തിനെ പറ്റി പ്രാചീന ശാസ്ത്രജ്ഞന്മാർക്ക് രണ്ട് അപ്രായമാണുള്ളത്. അനേകായിരം നാഴിക ദൂരത്ത് കട്ടിയായി നില കൊള്ളുന്ന പളുങ്കു പോലെയുള്ള വസ്തുവാണ് ഏഴാകാശങ്ങളെന്ന് പ്രാചീന ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.
Comments
Post a Comment