പത്തായക്കോടൻ സീതീഹാജി M. L. A
യായിരുന്ന കാലം. ഒരിക്കൽ അദ്ദേഹം
മെഡിക്കൽ കോളേജുകളും മാനസികാരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ചു. മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കുമ്പോൾ വിവിധ ഘട്ടങ്ങളിലുള്ള രോഗികളുടെ വാർഡുകളായാണ് അധികൃതർ അദ്ദേഹത്തെ കാണിച്ചു കൊടുത്തത്. രോഗം സുഖപ്പെട്ട് ബന്ധുക്കൾ വന്നാൽ പറഞ്ഞയക്കാം എന്ന ഘട്ടത്തിലുള്ള അന്തേയവാസികളുടെ വാർഡിലാണ് അദ്ദേഹം ആദ്യം കയറിയത്.
" ഭയപ്പെടാനില്ല സമചിത്തത കൈവരിച്ചവരാണവർ".
അധികൃതർ സീതീഹാജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഹാജി വാർഡിൽ പ്രവേശിച്ചു.
"കൂട്ടുകാരെ സുഖംതന്നെയല്ലേ?"
ഹാജി അന്തേയവാസികളോട് ചോദിച്ചു.
"അതേ, സുഖം തന്നെ".
അന്തേയവാസികൾ ഏക സവരത്തിൽ പറഞ്ഞു.
" നിങ്ങൾക്കെന്നെ അറിയാമോ"
അന്തയവാസികളോട് ഹാജി ചോദിച്ചു.
"ഇല്ല ".
അന്തേയവാസികൾ ഏക സ്വരത്തിൽ പറഞ്ഞു.
"നിങ്ങൾ സീതീഹാജി M. L. Aയെ ഫറ്റി കേട്ടുട്ടുണ്ടോ?".
ഹാജി വീണ്ടും ചോദിച്ചു.
"ഇല്ല".
അന്തേയവാസികൾ ഏക സ്വരത്തിൽ പറഞ്ഞു.
"ഞാനാണ് കേരളാ നിയമ സഭാ സാമാജികൻ
പത്തായക്കോടൻ സീതീഹാജി".
അല്പം ഞെളിഞ്ഞു കൊണ്ട്
സീതിഹാജി പറഞ്ഞു.
"നിങ്ങൾ കൊറേ ദീസായോ ഇവിടെ വന്നിട്ട്?".
അന്തേയവാസികൾ ഏക സ്വരത്തിൽ ചോദിച്ചു.
"ഇല്ല, ഞാനിപ്പം വന്നതേയുള്ളു ".
സീതീ ഹാജി പറഞ്ഞു.
"വന്നൊടനെ ഞങ്ങളും
ഇങ്ങിനെയൊക്കെ
തന്ന്യായിരുന്നു
പറഞ്ഞിരുന്നത്. പോകാനാവുമ്പോയേക്കും സുഖാവും.
നിങ്ങൾക്കുള്ള വാർഡ് ഇതല്ല. നിങ്ങളങ്ങേ അറ്റത്തുള്ള വാർഡിലാണ് കേറേണ്ടത്".
അന്തേയവാസികൾ പറഞ്ഞു.
Comments
Post a Comment