അവർ യൂസുഫിനേയും കൊണ്ട് അസീസിന്റെ വസതിയിലെത്തി. അതോട് കൂടി സലീഖായുടെ ദു:ഖ പരവശതകളെല്ലാം അവസാനിച്ചു. താൻ സ്വപ്നത്തിൽ ദർശിച്ച യുവാവാണ് ആ അടിമയെന്ന് ബീവിക്ക് ബോദ്ധ്യമായി. ആ പരമാർത്ഥം വളർത്തമ്മയോടവർ തുറന്ന് പറയുകയും ചെയ്തു. യൂസുഫിനെ ശുശ്രൂഷിക്കുന്നതിൽ അവൾ വളരെ ഉത്സുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് ഒരിക്കലുമവർ മുക്തയായിരുന്നില്ല. ഒരു ദിവസം തന്റെ ദാസി മുഖേന യൂസുഫിന്റെ അടുക്കലേക്കവർ ഇങ്ങിനെ പറഞ്ഞയച്ചു. "എന്നെയല്ലാതെ മറ്റാരേയും അങ്ങ് പത്നിയായി
സ്വീകരിക്കരുത്. എന്റെ പക്കലുള്ള സർവ്വ ദ്രവ്യങ്ങളും അങ്ങയെ ഭരമേൽപ്പിക്കുന്നതിന് ഞാൻ സന്നദ്ധയാണ്. അങ്ങയെ പലപ്രാവശ്യം സ്വപ്നത്തിൽ കണ്ടതിനാൽ അങ്ങയെ ദർശിക്കുന്നതിനുള്ള ഭാഗ്യ സന്ദർഭം കാത്ത് കൊണ്ട് നാളിതുവരെ യാതൊരു മനസ്സമിധാനവുമില്ലാതെയാണ് ഞാൻ ജീവിതം തള്ളി നീക്കിയത്. ഇപ്പോഴാവട്ടെ അങ്ങയെ ദർശിക്കാൻ കഴിഞ്ഞത് കൊണ്ടാണ് എന്റെ സകല ദ:ഖങ്ങളും ദൂരീകൃതമായിരിക്കുന്നത്". യൂസുഫ് നബി അതിന് ഇങ്ങിനെയാണ് മറുപടി പറഞ്ഞത്."സലീഖയെ ഞാനും സ്വപ്നത്തിൽ കണ്ടിട്ടുണ്ടായിരുന്നു.ഞാൻ അവൾക്കും അവൾ എനിക്കും "എന്ന് ഞാൻ ഉറപ്പ് കൊടുത്തിട്ടുമുണ്ടായിരുന്നു. എങ്കിലും ആ സ്വപ്ന താല്പര്യം നിറവേറ്റുന്നതിന്ന് ഈ സന്ദർഭത്തിൽ യാതൊരു മാർഗ്ഗവുമില്ല. ഇനിയും കാലം കുറേ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.യൂസുഫ് സൗന്ദര്യത്തിലെന്ന പോലെ തന്നെ സ്ഥൈര്യ ധൈര്യാദി സൽഗുണങ്ങളിലും അദ്വീതിയനായിരുന്നു. അദ്ദേഹത്തിന്റെ കായ ശക്തിയും വളരെ മികച്ചതായിരുന്നു. വാക്ചാദുര്യം, സത്യം, വിശ്വസ്തത, ദീനാനുകമ്പ ആദിയായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിൽ സമ്പൂർണമായി സമ്മേളിച്ചിരുന്നു.
ഒരു ദിവസം മാലിക്ബ്നി സ്വഗീർ യൂസുഫിനെ സലീഖായുടെ കൊട്ടരത്തിൽ ചെന്ന് കൂടിക്കാഴ്ച നടത്തി. അവസരം കിട്ടുമ്പോൾ നിങ്ങളെന്റെയടുക്കൽ വരണമെന്ന്
യാത്ര പറഞ്ഞ് പിരിയുന്ന വേളയിൽ യൂസുഫ് മാലിക്കിനോട് പറഞ്ഞിരുന്നു.വരാമെന്ന് താല്പര്യപൂർവ്വം മാലിക് സമ്മതിക്കുകയും ചെയ്തു.മാലിക് യൂസുഫിനോട് യാത്ര പറഞ്ഞ് തിരികെ പോകാനൊരുങ്ങിയപ്പോൾ യൂസുഫ് മാലിക്കിനോട് പറഞ്ഞു. "നിങ്ങൾ ഗോപ്യമായി വെക്കുമെന്ന് ഉറപ്പ് തന്നാൽ ഞാൻ താങ്കളോടൊരു കാര്യം പറയാനാഗ്രഹിക്കുന്നു". താൻ ആരോടും പറയില്ലെന്ന് മാലിക് വാക്ക് കൊടുത്തു. അപ്പോൾ യൂസുഫ് ഇങ്ങനെ പറഞ്ഞു."ഞാൻ ഇബ്രാഹിം നബിയുടെ പുത്രനായ ഇസ്ഹാഖ് നബി എന്റെ പിതാമഹനും അദ്ദേഹത്തിന്റെ പുത്രൻ യഹ്ഖൂബ് നബി എന്റെ പിതാവുമാണ്".
ഇത് കേട്ടപ്പോൾ മാലിക്കിന് അതിയായ വ്യസനമുളവായി. "അങ്ങയെ ഞാൻ കിണറ്റിൽ നിന്ന് മോചിപ്പിച്ചപ്പോൾ എന്ത് കൊണ്ട് ഈ വസ്തുത എന്നോട് പൽഞ്ഞില്ല?".
എന്ന് മാലിക് വളരെ ഖേദത്തോടെ ചോദിച്ചു."സത്യാ
വസ്ത മനസ്സിലായിരുന്നുവെങ്കിൽ ആദ്ദേഹത്തിനെ വാങ്ങാനും വിൽക്കാനും ഒരിക്കലും ഇടയാകുമായിരുന്നില്ലെന്നും മാലിക് പറഞ്ഞു. "സഹോദരന്മാരുടെ ഉപദ്രപം ഭയപ്പെട്ടതിനാലാണ് സംഗതി മൂടി വെച്ചതെന്നും ഏതായാലും അതിലൊന്നും തനിക്ക് യാതൊരു പരാതിയുമില്ലെന്നും" പറഞ്ഞ് കൊണ്ട് മാലികിനെ അദ്ദേഹം സാന്ത്വനപ്പെടുത്തി.
"അങ്ങയുടെ പിതാവ് കൻആനിലെ ഒരു പ്രധാനിയാണല്ലോ. അങ്ങയെ കാണാത്തത് കൊണ്ട് അദ്ദേഹം ധാരയായി കണ്ണീർ പൊഴിക്കുന്നതായി ഞാൻ നേരിൽ കണ്ടിട്ടുണ്ട്". "ഇലാഹീ!എന്റെ പുത്രനെ എന്റെ ദൃഷ്ടിയിൽ കാണിച്ചു തരേണമേ".എന്നദ്ദേഹം പ്രാർത്ഥിക്കുന്നുമുണ്ട്."മാലി....ക്കേ അദ്ദേ....ഹം തന്നെ....യാണെന്റെ പി...താവ്". ഗദ് ഗദത്തോടെ അദ്ദേഹം മൊഴി നൽകി.
"പ്രഭോ!ഞാൻ വലിയ അപരാധമാണ് അങ്ങയോട് ചെയ്തത്. അതെല്ലാമെനിക്ക് പൊറുത്ത് മാപ്പാക്കിത്തരണം". മാലിക് പറഞ്ഞു."അതെല്ലാം അല്ല്വാഹുവിന്റെ നിശ്ചയങ്ങളായിരുന്നു. അവന്റെ നിശ്ചയങ്ങളിൽ സംതൃപ്തരായിരിക്കുവാൻ സജ്ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. എന്നെ വിറ്റപ്പോൾ ജ്യേഷ്ഠൻ നിങ്ങൾക്കെഴുതി തന്നിട്ടുള്ള വിലവിവരപ്പത്രം എനിക്കൊരു പ്രമാണമായിരിക്കുന്നതാണ്. അവരെ ഒരു കാലത്ത് ലജ്ജിപ്പിക്കുന്നതുമാണ്. മാലിക് പ്രസ്തുത വിലവിവരപ്പത്രം എടുത്ത് യൂസുഫ് നബിക്ക് കൊടുത്ത് കൊണ്ട് അപേക്ഷിച്ചു."എനിക്ക് സന്താനങ്ങളില്ല. സന്താന ലബ്ധിക്കായി അങ്ങ് പ്രാർത്ഥിക്കണം". അതനുസരിച്ച് യൂസുഫ് നബി പ്രാർത്ഥിച്ചു. തന്നിമിത്തം മാലിക്കിന് തന്റെ ഭാര്യയുടെ പന്ത്രണ്ട് പ്രസവങ്ങളിലായി ഇരുപത്തിനാല് മക്കൾ ജനിച്ചു. ഇതിൽ വിലവിവരം എഴുതിക്കൊടുത്ത ആൾ ആരായിരുന്നുവെന്ന് മാലിക് ചോദിച്ചപ്പോൾ അത് ജ്യേഷ്ഠനായിരുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വില്ക്കാനുണ്ടായ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ അത് ചോദിക്കരുതെന്നും ആ കാര്യം രഹസ്സ്യളാക്കി വെക്കാൻ തനിക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.
Comments
Post a Comment