യൂസുഫിനെ കിണറ്റിൽ തള്ളിയ ശേഷം പത്ത്
സഹോദരങ്ങളും തേങ്ങിക്കരഞ്ഞ് കൊണ്ട് യഹ്ഖൂബ് നബിയുടെ സന്നിധിയിൽ ചെന്ന് യൂസുഫിനെ ചെന്നായ പിടിച്ചെന്ന് കളവ് പറഞ്ഞു. അവർ യൂസുഫ് നബിയുടെ കുപ്പായത്തിൽ
ആടിനെയറുത്ത് രക്തം പുരട്ടിയത്
യഹ്ഖൂബ് നബിക്ക് തെളിവായി കാണിച്ച് കൊടുക്കുകയും ചെയ്തു.യഹ്ഖൂബ് നബി അവരുടെ വങ്കത്തരം വെളിപ്പെടുത്തി. "യൂസുഫിനെ ചെന്നായ പിടിച്ചതാണെങ്കിൽ അവന്റെ കുപ്പായം
കീറേണ്ടതല്ലേ?ആ ചോദ്യത്തിന്ന് മുന്നിലവർ ഉത്തരം കിട്ടാതെ പകച്ചു നിന്നു.
യൂസുഫ് കിണറിൽ കഴിഞ്ഞിരുന്ന കാലത്ത് യഹൂദ ദിവസവും കിണറിന്നരികെ ചെന്ന് യൂസുഫിന്റെ വിവരങ്ങളന്വേഷിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം യഹ്ഖൂബ് നബിയുടെ വർത്തമാനം യൂസുഫും ചോദിച്ചറിഞ്ഞിരുന്നു. ഒരു ദിവസം യഹൂദാ സഹോദരന്മാരോട് പറഞ്ഞു."സഹോദരന്മാരേ!യൂസുഫ് കണ്ട സ്വപ്നം പുലരുമെന്നാണ് അവന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്".
"നിനക്കെങ്ങിനെ അക്കാര്യം മനസ്സിലായെന്നവർ ചോദിച്ചപ്പോൾ യഹൂദ പറഞ്ഞു.
"മുമ്പ് ഇരുൾ മുറ്റിയിരുന്ന ആ കിണറിന്റെ ഉൾഭാഗമിപ്പോൾ പ്രകാശ പൂരിതമാണ്. കിണറിന്റെ വക്കത്ത് ചെന്ന് നോക്കിയപ്പോൾ യൂസുഫ് ആരോടോ സംസാരിക്കുന്നത് ഞാൻ കേട്ടു. വളരെ സൂക്ഷിച്ചു നോക്കിയെങ്കിലും ആ വാക്താവിനെ കാണാനെനിക്ക് കഴിഞ്ഞില്ല. അത് കൊണ്ട് യൂസുഫിനെ കിണറിൽ നിന്ന് വീണ്ടെടുത്ത് പിതാവിനെ ഏല്പിക്കുകയാണ് വേണ്ടത്. കഴിഞ്ഞ സംഭവങ്ങൾ പിതാവിനോട് പറയരുതെന്ന് യൂസുഫിനോട് നമുക്ക് കരാറ് ചെയ്യിപ്പിക്കാം. യഹൂദായുടെ അഭിപ്രായത്തോട് അവരെല്ലാം യോജിച്ചു.യൂസുഫിനെ കൊണ്ട് വരാനായി അവരെല്ലാം യാത്ര പുറപ്പെട്ടു. വഴിമദ്ധ്യേ ഒരു വയോ വൃദ്ധനെയവർ കണ്ട്മുട്ടി. എങ്ങോട്ടാണ് പോകുന്നതെന്നയാൾ ചോദിച്ചറിഞ്ഞപ്പോൾ വൃദ്ധനിങ്ങനെ പറഞ്ഞു."യൂസുഫിനെ ചെന്നായ കൊന്ന് തിന്നുവെന്ന് ആദ്യമേ തന്നെ നിങ്ങൾ പിതാവിനോട് പറഞ്ഞ കാര്യം നിങ്ങൾ മറന്നു. ആ വർത്തമാനം നാട്ടിൽ പരസ്സ്യമാവുകയും ജനങ്ങളെല്ലാവരുമത് വിശ്വസിക്കുകയും, ഖേദിക്കുകയും ചെയ്തു. ആ സ്ഥിതിക്ക് ഇനി യൂസുഫിനെ ജീവനോടെ പിതാവിന്റയടുക്കൽ കൊണ്ട് ചെല്ലുമ്പോൾ എന്ത് ഒഴിവ് കഴിവാണ് നിങ്ങൾക്ക് പറയാൻ കഴിയുക?. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ദുഷ്പേർ സമ്പാദിക്കുകയല്ലാതെ യാതൊരു പ്രയോചനവും നിങ്ങൾക്കുണ്ടാവുന്നതല്ല. അദ്ദേഹത്തിന് നിങ്ങളോട് കോപമുളവാകുകയും ചെയ്യും. അത് കൊണ്ട് നിങ്ങൾ സ്വഗൃഹത്തിലേക്ക്
മടങ്ങുകയാണുത്തമം. അങ്ങിനെയവർ വീട്ടില്ലേക്ക് മടങ്ങി.
ഒരു ദിവസം അവിചാരിതമായി മദ്, യൻ രാജ്യത്ത് നിന്ന് മിസ്റിലേക്ക് മടങ്ങുകയായിരുന്ന ഒരു വർത്തക സംഘം കിണറിന്നരികിലെത്തി. അവർ മുന്നൂറിൽ പരമാളുകളുണ്ടായിരു. അവരുടെ നേതാവ് മാലിക്ബ്നു സുഗറായിരുന്നു.അവിടെയെങ്ങാനും വെള്ളം കിട്ടാനുണ്ടോ എന്നറിയാനായി ആ സംഘത്തിൽ നിന്ന് ചിലർ തിരഞ്ഞ് നടക്കുകയായിരുന്നു. അങ്ങിനെയവർ യൂസുഫ് നബി താഴ്ത്തപ്പെട്ട കിണർ കാണാനിടയായി. മാലിക് അദ്ദേഹത്തിന്റെ ഒരു ഭൃത്യനോട് ആ കിണറിൽ നിന്ന് കുറച്ച് വെള്ളം കോരിയെടുക്കാൻ ഒരടിമയോട് കല്പിച്ചു. അടിമ കിണറിന്നരികിൽ ചെന്ന് തൊട്ടി കിണറിൽ താഴ്ത്തി. അത് കണ്ടപ്പോൾ തന്റെ സഹോദരന്മാരിലൊരാൾ തന്നെ രക്ഷിക്കാൻ വേണ്ടി തൊട്ടി ഇറക്കിയതായിട്ടാണ് യൂസുഫ് ധരിച്ചത്. അപ്പോൾ ജിബ്,രീൽ എന്ന മാലാഖ കിണറിൽ ഇറങ്ങിച്ചെന്ന്പ യൂസുഫിനോട് പറഞ്ഞു. "യൂസുഫേ!എഴുന്നേല്ക്കൂ. നിങ്ങൾക്ക് ഇവിടം വിടേണ്ടതായ ദിവസമിതാ ആഗതമായിരിക്കുന്നു. അങ്ങിനെ ജിബ്രീലിന്റെ ഉപദേശമനുസരിച്ച് യൂസുഫ് ആ തൊട്ടിയിൽ കയറിയിരുന്നു. അടിമ തൊട്ടി വലിച്ച് കയറ്റിയപ്പോൾ അസാധാരണമായ ഘനം തോന്നിയതിനാൽ കിണറിലേക്ക് ഏന്തി നോനോക്കി. അയാൾ അതിസുന്ദരനായ ഒരു ബാലൻ തൊട്ടിയിലിരിക്കുന്നത് കണ്ട് അമ്പരന്നു. എന്തൊരത്ഭുതമാണിത്. അടിമ ഓടിച്ചെന്ന് യജമാനനായ മാലിക്കിനോട് വിവരം പറഞ്ഞു.
Comments
Post a Comment