Skip to main content

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,
മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ
മൊയ്തീൻ കോയ ഹാജിയുടേത്.
1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.
     കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.
ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലെ മന്ത്രി പദവിയിലെത്തുമായിരുന്നിട്ടും,എന്തോ ഒരു നിയോഗം പോലെ തന്റെ പുരുഷായുസ്സ് മുഴുവനും ചിലവഴിച്ചത് അനാഥമക്കൾക്കു വേണ്ടി മാത്രമായിരുന്നു.   ഒരിക്കൽ മൊയ്തീൻ കോയ ഹാജിയോടൊരാൾ "അനാഥ മക്കളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ സ്വന്തം മക്കളുടെ കാര്യം ശ്രദ്ധിക്കേണ്ടേ?" എന്ന് ചോദിച്ചപ്പോൾ  എന്റെ മക്കളുടെ കാര്യം അല്ലാഹു നോക്കും" എന്നായിരുന്നു  ഹാജിയുടെ
മറുപടി.
      അനാഥകളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ തലോടരുത് എന്നൊരു
വചനമുണ്ട്. അങ്ങിനെ ചെയ്താൽ 
അത് കാണുന്ന അനാഥ മക്കൾക്ക് തങ്ങളെ തലോടാൻ ഒരു നാഥനില്ലല്ലോ എന്നോർത്ത് അവർക്ക്
സങ്കടമുണ്ടാകും. ഈ വചനം 
പാലിക്കുന്നതിൽ വളരെ കർകശ നിലപാടു കാരനായിരുന്നു  മൊയ്തീൻ കോയ ഹാജി.ഒരിക്കലദ്ദേഹത്തിന്റെ 
മക്കളിൽ ഏറ്റവും ഇളയവനായ ജലീൽ തന്റെ കുട്ടിക്കാലത്ത് ഒരു സൈക്കിൾ വാങ്ങി.ഇത്  ഹാജിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ. "മോനേ ജലീൽ നിനക്കെവിടെ നിന്നാണ് ഈ വണ്ടി കിട്ടിയതെന്ന് ചോദിച്ചു".
 "ഉപ്പാ ഞാനിത്  പണം കൊടുത്ത് വാങ്ങിയതാണ്."
" എങ്കിൽ നീ ഈ വണ്ടി വേഗം അവിടെ തന്നെ  കൊടുത്ത് ഇതിന്റെ വില  തിരിച്ചു വാങ്ങണം.നീ വണ്ടി ഉപയോഗിക്കുന്നതു് എന്റെ അനാഥാലയത്തിലെ മക്കൾ കണ്ടാൽ  ഇതുപോലുള്ളൊരു വണ്ടി ഞങ്ങൾക്കില്ലല്ലോ  എന്നോർത്ത് അവർക്ക് ദുഃഖമുണ്ടാകും".
മൊയ്തീൻ കോയ ഹാജിയുടെ വീടിന്റെ കോമ്പൗണ്ടിനും യതീം ഖാനയുടെ കോമ്പൗണ്ടിനും ഒരു മതിലിന്റെ വേർതിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അദ്ദേഹത്തിന്റെ വീടിന്റെ ഗെയ്റ്റ് കടന്നാൽ യതീം ഖാനയുടെ കോംബൗണ്ടിലാണ് പ്രവേശിക്കുക.യതീം ഖാനയും ആ വീടും അത്രയും സമീപസ്ഥമായിരുന്നു.ജലീലിന് സൈക്കിളിൽ കയറി യതീംഖാനയുടെ കോംബൗണ്ടിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ യതീം മക്കൾക്ക് പ്രയാസമുണ്ടാകുന്നത് മൊയ്തീൻ കോയ ഹാജിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
    അങ്ങിനെ പിറ്റേ ദിവസം തന്നെ ജലീൽ വാങ്ങിയതിലും ചെറിയ വിലയ്ക്ക് വണ്ടി തിരികെ കൊടുത്തു.ജനാബ് മൊയ്തീൻ കോയ ഹാജി 1967മുതൽ1983വരെ 
കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ പദവിയും വഹിച്ചു.
      കോഴിക്കോട് പട്ടണത്തിൽ നിന്ന് മുപ്പത് കിലോമീറ്ററകലെ കിഴക്ക് സ്ഥിതി ചെയ്യുന്ന മലയോര പ്രദേശമാണ് മുക്കം.വയലിൽ തറവാടെന്ന സമ്പന്ന കുടുംബത്തിന്റ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ മുക്കം.അവിടെ വയലിൽ മോയിഹാജിയുടെ മകൻ ബീരാൻകുട്ടി ഹാജിയുടെ സീമന്ത പുത്രൻ മൊയ്ദീൻ കോയഹാജി. 1956ലാണ് മുക്കം മുസ്ലിം അനാഥ ശാല സ്ഥാപിച്ചത്.22 അനാഥ മക്കളെ ഏറ്റെടുത്ത് മൊയ്ദീൻ കോയ ഹാജിയുടെ തൈയിൽ ഉള്ള വീട്ടിൽ താമസിപ്പിച്ചു കൊണ്ടായിരുന്നു അനാഥാലയത്തിന്റെ തുടക്കം.
        1933ൽ ജനിച്ച് മുക്കം മുസ്ലിം അനാഥ ശാലയിലെ അനേകം അനാഥ ബാലികാ ബാലന്മാർക്ക് ജീവിത കാലം മുഴുവൻ താങ്ങും തണലും പ്രതീക്ഷയുമായിരുന്ന മൊയ്ദീൻ കോയ ഹാജി 1983ജൂൺ 30ന് ഇഹലോക വാസം വെടിഞ്ഞു.ഇന്നാ ലില്ലാഹി......റാജിഊൻ.
       എന്നിരുന്നാലും വയലിൽ മൊയ്തീൻ കോയ ഹാജി നട്ടുവളർത്തിയ മുക്കം മുസ്ലിം അനാഥാലയമെന്ന തണൽമരം ഇപ്പോഴും ധാരാളം അനാഥ മക്കൾക്ക് അഭയം നൽകി വരുന്നു!കട പുഴകാതെ!!.
അദ്ദേഹത്തിന്റെ സ്മരണക്കായി2017-ൽ മൊയതീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റ് സ്ഥാപിക്കപ്പെട്ടു.

          
         
  

Comments

  1. വയലിൽ മൊയ്തീൻ കോയ ഹാജിയെ പോലൊരാളെ നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ

    ReplyDelete

Post a Comment

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...