Skip to main content

നീലേശ്വരം നഗരസഭയുടെ കീഴിൽ ഒരു വയോജന പരിപാലന കേന്ദ്രം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് നഗരസഭക്കും,ചെറുവത്തൂർ പഞ്ചായത്തിനുമിടയിലുള്ള ഒരു നഗരസഭയാണ് നീലേശ്വരം.നീലേശ്വരം നഗരസഭയിലെ സർക്കാർ ഹോമിയോ ആശുപത്രി നമ്മുടെ രാജ്യത്തിനു തന്നെ  മാതൃകയായി  ആതുരസേവന രംഗത്ത് മികച്ച നിലവാരം പുലർത്തുകയാണ്.
ആധുനിക സംവിധാനങ്ങളോടെയുള്ള ഫിസിയോതെറാപ്പി, ആധുനിക ഉപകരണങ്ങളോടു കൂടിയ ലബോറട്ടറി സംവിധാനം, കിടത്തി ചികിത്സാ സംവിധാനം എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.നീലേശ്വരം നഗരസഭയുടെ കീഴിൽ ആശുപത്രിയോടനുബന്ധിച്ച് പ്രവൃത്തിച്ചു വരുന്ന വയോജന പരിപാലന കേന്ദ്രം അറുപതു കഴിഞ്ഞവരുടെ ആശാ കേന്ദ്രമാണ്.
വയോജനങ്ങളെ പരിപാലിക്കുവാനും,പരിചരിക്കുവാനും ജെറിയാട്രിക് കെയർ നഴ്സസ്, ഫിസിയോതെറാപ്പിസ്റ്റ്,എന്നിവരുടെ സേവനം ലഭ്യമാണ്.
സാമൂഹികവും,കുടുംബപരവുമായ അന്തരീക്ഷത്തിലെ മാറ്റങ്ങൾ മൂലം അവശതയനുഭവിക്കുന്ന രോഗാതുരരായ വയോജനങ്ങൾക്ക് ഒരു കൈതാങ്ങാണ് ഈ പദ്ധതി.ജീവിത സാഹചര്യത്തിലുണ്ടായ  മാറ്റങ്ങൾ, ആയുർ ദൈർഘ്യത്തിലുണ്ടായ വർധനവ് എന്നിവ കാരണം സമൂഹത്തിൽ പ്രായം ചെന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കയാണ്.കേരളത്തിൽ ഇന്ന് നിലവിലുള്ള ആയുർദൈർഘ്യം എഴുപതു വയസ്സാണ്.ഇതെഴുതുംബോൾ(12-02-2022) കേരളത്തിലെ ജനസംഖ്യ മൂന്നു കോടി എൺപതുലക്ഷമാണ്.ജനസംഖ്യയുടെ പതിനൊന്നു ശതമാനം അറുപതു വയസ്സിനു മുകളിലുള്ള വരാണ്.രണ്ടായിരത്തി ഇരുപത്തിയാറ് ആകുംബോഴേക്കും ഇത് പതിനെട്ട് ശതമാനത്തിനുമുകളിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
:എന്താണ് നമ്മുടെ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ?
ചലനശേഷിക്കുറവ്, സന്ധികളുടെ ബലക്ഷയം, കേൾവിക്കുറവ്, കാഴ്ചക്കുറവ്,തുടങ്ങി സാധാരണയായി വൃദ്ധ ജനവിഭാഗങ്ങൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും, മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പാർശ്വ ഫലങ്ങളാണ് പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയുടെ വ്യാപനതോതിലുള്ള വർദ്ധനവും, മാറിവരുന്ന കുടുംബ, സാമൂഹിക, സാംസ്കാരിക കാഴ്ചപ്പാടുകളും ഇവരെ മാനസിക അസന്തുലിതാവസ്ഥയിലേക്കും, സാമൂഹിക ഒറ്റപ്പെടുത്തലുകളിലേക്കും, ഭൗതിക, സാമ്പത്തിക അസ്ഥിരതയിലേക്കും തള്ളിവിടുന്നു.
കൂടാതെ ദീർഘകാല ഔഷധ പ്രയോഗം ഏൽപ്പിക്കുന്ന സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങൾ വേറേയും.
കേവലം രോഗങ്ങളേയും,രോഗലക്ഷണങ്ങളേയും അടിസ്ഥാനപ്പെടുത്താതെ ഒരു രോഗിയിലെ മറ്റു ശാരീരിക മാനസിക അവസ്ഥകൾ കൂടി കണക്കിലെടുത്ത് കൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നൽകുന്നത്.ഇതു വഴി രോഗ ശമനത്തോടൊപ്പം തന്നെ രോഗിയുടെ ആകെയുള്ള രോഗാവസ്ഥയിൽ ഗുണപരമായ മാറ്റവും ലക്ഷ്യമിടുന്നു.
പാർശ്വ ഫലരഹിതവും, ചികിത്സാ ചെലവ് കുറഞ്ഞതുമായ ഹോമിയോ ചികിത്സാ സമ്പ്രദായത്തിന് പ്രാധാന്യം നൽകി ഉൾപ്പെടുത്തേണ്ടത് നമ്മുടെ സാമൂഹിക, സാംബത്തിക ചുറ്റുപാടുകൾക്ക് അത്യന്താപേക്ഷിതമാണ്.
:എന്തൊക്കെയാണ് വയോജന പരിപാലന കേന്ദ്രത്തിൻറെ ലക്ഷ്യങ്ങൾ?
1:സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഹോമിയോ ചികിത്സ ലഭ്യമാക്കുക.
2: പാർശ്വ ഫല രഹിതവും ലളിതവും ചെലവ് കുറഞ്ഞതുമായ ഹോമിയോ പ്പതിയിലൂടെ അവരിലെ രോഗപ്രതിരോധ ശേഷി നിലനിർത്തുകയും, രോഗാതുര കുറക്കുകയും ചെയ്യുക.
3: മുതിർന്ന പൗരന്മാരെ പരിചരിക്കുന്ന വർക്കും, ശുശ്രൂഷിക്കുന്നവർക്കും, ആവശ്യമായ ബോധവൽക്കരണം, നിർദ്ദേശങ്ങൾ, മാനസിക പിന്തുണ മുതലായവ നൽകുക.
4: പക്ഷാഘാതം, സന്ധികളുടെ ബലക്ഷയം, തേയ്മാനം മൂലമുള്ള വേദന, നാഡി കളുടെ ബലഹീനത മുതലായ രോഗാവസ്ഥയിൽ ഹോമിയോപ്പതി ഔഷധങ്ങളുടെ പ്രയോഗത്തിനു പുറമേ ഫിസിയോ തെറാപ്പിസ്റ്റിൻറെ സേവനം കൂടി ജെറിയാട്രിക് യൂണിറ്റിലെ ഡോക്ടറുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുക.
5: തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക.
എന്നിവയാണ് ലക്ഷ്യങ്ങൾ.
ആശുപത്രിയുടെ പരിസരപ്രദേശങ്ങളിലും,സമീപ പഞ്ചായത്തുകളിലും അധിവസിക്കുന്ന അറുപതു വയസ്സിനു മുകളിലുള്ളവരാണ് ഗുണഭോക്താക്കൾ.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...