Skip to main content

നാം ഒരു വഴിയാത്രക്കാർ

ഇബ്നു ഉമർ (റ)പറഞ്ഞു.അല്ലാഹുവിൻറെ പ്രവാചകർ എന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു."നീ ദുനിയാവിൽ ഒരു വിദേശിയെ പോലെ കഴിഞ്ഞു കൂടുക. അല്ലെങ്കിൽ ലക്ഷ്യ സ്ഥാനത്തേക്ക് സഞ്ചരിക്കുന്ന ഒരു വഴിയാത്രികനെ പോലെയാവുക.നാം ദുനിയാവിൽ വെച്ച് ആയുഷ് കാലം മുഴുവനും ജീവിച്ചു സമ്പാദിച്ചു. അതുമായി വന്നാൽ ആഖിറത്തിൽ സ്വന്തം ഭവനത്തിൽ ശാശ്വത സുഖത്തോടെ ജീവിക്കാമെന്ന് വാക്കു നൽകി അയച്ചതാണ് നമ്മെ.ഇവിടത്തെ സംബാദ്യത്തിനനുസരിച്ചാണ് ആഖിറത്തിലെ ജീവിതം.ആഖിറത്തിൽ കുടുംബത്തോടൊപ്പം സസുഖം കഴിയാൻ ആവശ്യമായ സംബാദ്യ മുണ്ടാക്കാൻ ജാഗ്രതയുള്ളവരായിരിക്കും മുത്തക്കീങ്ങൾ. സ്വദേശമായ സ്വർഗ്ഗ പ്രവേശനത്തിന് ഉപകരിക്കുന്ന സമ്പാദ്യമാണ് നാം ഒരുക്കേണ്ടത്.ഇതിനുള്ള ആഹ്വാനമാണ് വിദേശിയെപോലെ ജീവിക്കണമെന്ന ഉപദേശത്തിൻറെ ഉള്ളടക്കം.
പ്രവാസ ജീവിതം അനുഭവിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്ത നമുക്ക്‌ മേൽ പറഞ്ഞ ഉപദേശത്തിൻറെ പൊരുൾ മനസ്സിലാക്കാൻ എളുപ്പമാണ്‌.വിദേശത്ത്‌ ജോലി ചെയ്യുന്ന ആരും അവിടെ സ്ഥിരതാമസത്തിനുള്ള വീട് നിർമ്മിക്കാറില്ല.വാടക റൂമുകളിലും ഫ്ലാറ്റുകളിലും കഴിഞ്ഞു കൂടുന്നു.അവിടെ അദ്ധ്വാനിച്ചുണ്ടാക്കുന്നത് അവിടെ ചിലവഴിച്ചു തീർക്കാറുമില്ല.സ്വദേശത്തേക്കു കരുതിവെച്ചാണ് കഴിഞ്ഞു കൂടുക.തിരിച്ചു നാട്ടിൽ പോകാനുള്ള ഊഴവും കാത്ത്‌ ജീവിക്കുന്നതിനിടയിൽ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള വസ്തുക്കളും സംബാദ്യവുമല്ലാം ഒരൂക്കികൊണ്ടിരിക്കുകയുംചെയ്യും.ഇതപോലയാണ് തൽക്കാലത്തേക്ക് മാത്രം അനുവദിക്ക പെട്ടിട്ടുള്ള ഇഹലോകത്ത് ജീവിക്കുന്ന നാം ഇവിടെ വിദേശിയാണ്.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...