Skip to main content

നബി(സ്വ)യുടെ മേൽ സ്വലാത്ത് പതിവാക്കിയാലുള്ള ഗുണങ്ങൾ!

അല്ലാഹുവും അവൻറെ മലക്കുകളും നബിയുടെ മേലിൽ സ്വലാത്ത് ചൊല്ലുന്നു,വിശ്വാസികളെ നിങ്ങളും നബിയുടെ മേലിൽ സ്വലാത്തു സലാമും ചൊല്ലുവീൻ. സ്വലാത്ത്‌ ചൊല്ലാൻ വേണ്ടി ഖുർആനിലൂടെ അല്ലാഹു വിളംബരം ചെയ്തതാണിത്.വേദനകളും ദുരിതങ്ങളകറ്റാനും,ആഗ്രഹങ്ങൾ നിറവേറാനും,രോഗങ്ങൾ ശിഫയാകാനും സ്വലാത്തിനുള്ള ഫലങ്ങൾ അപാരമാണ്. സ്വലാത്തും സലാമും പതിവാക്കുംബോൾ മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുകയും, ഉന്നത സ്ഥാനമാനങ്ങളും പദവിയും ലഭിക്കുകയും ചെയ്യുന്നു.ആപത്തുകളെ തടുക്കാനും ശത്രുക്കളെ കീഴടക്കാനും സ്വലാത്ത് പതിവാക്കൽ കൊണ്ട് സാധിക്കും.
ഒരിക്കൽ ഉമർ(റ) നബി(സ്വ)യോട് ചോദിച്ചു.'പ്രവാചകരെ, ഞാനെന്റെ പ്രർത്ഥനയിൽ മൂന്നിലൊരംശം അങ്ങയുടെ മേലിലുള്ള സ്വലാത്താക്കട്ടയോ?.
നബ(സ്വ)പറഞ്ഞു, കൂടുതൽ ചെയ്താൽ ഉചിതമായിരിക്കും.
ഉമർ(റ)പറഞ്ഞു,എൻറെ മാതാപിതാക്കളെ അങ്ങേക്കു സമർപ്പിക്കുന്നു. ഞാനെന്റെ പ്രാർത്ഥന മുഴുവൻ അങ്ങേക്കുള്ള സ്വലാത്താക്കട്ടെയോ?.നബി(സ്വ)പറഞ്ഞു.എൻകിൽ താൻകൾക്കു ഭൗതികവും പാരത്രികവുമായ എല്ലാകാര്യങ്ങളും അല്ലാഹു പൂർത്തിയാക്കിത്തരും.
നബി(സ്വ)പറഞ്ഞു :എൻറെ പേരിൽ വല്ലവനും സ്വലാത്ത് ചൊല്ലിയാൽ അവൻറെ പേരിൽ മലക്കുകൾ സ്വലാത്ത് ചൊല്ലും.വല്ലവൻറെ പേരിലും മലക്കുകൾ സ്വലാത്ത് ചൊല്ലിയാൽ അയാളിൽ അല്ലാഹു സ്വലാത്ത് ചൊല്ലും.അല്ലാഹു ഒരാളുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഏഴാകാശങ്ങളിലും, ഏഴു ഭൂമികളിലും, മരങ്ങളിലും,ചെടികളിലും, പക്ഷി മൃഗാതികളിലും, ക്രൂര ജന്തുക്കളിലുമൊന്നും അയാളിൽ സ്വലാത്ത്‌ ചൊല്ലാത്തതുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു, വല്ലവനും നിത്യേന എൻറെ പേരിൽ നൂറു സ്വലാത്ത്‌ ചൊല്ലിയാൽ അല്ലാഹു അയാളുടെ നൂറു ആവശ്യം ങ്ങൾ നിറവേറ്റിക്കൊടുക്കും.അതിൽ എഴുപതെണ്ണം പരലോകത്തും മുപ്പതെണ്ണം ഇഹലോകത്തും വെച്ചായിരിക്കും.
മറ്റൊരു ഹദീസിൽ കണാം വല്ലവനും എന്നിൽ സ്വലാത്ത് അധികരിപ്പിച്ചാൽ അല്ലാഹു അയാളുടെ ദാരിദ്ര്യം നീക്കി സംബന്നനാക്കും. പിന്നെ ഒരിക്കലും അയാൾക്ക് ദാരിദ്ര്യമുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു എൻറെ പേരിൽ നിത്യേന  അഞ്ഞൂറ് സ്വലാത്ത് ചൊല്ലിയാൽ അവനൊരിക്കലും ദാരിദ്ര്യമുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു, നിങ്ങൾ എൻറെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കുവീൻ അത്‌ കെട്ടുകളെ അഴിക്കുകയും, വേദനകളെ ശമിപ്പിക്കുകയും ചെയ്യും.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...