Skip to main content

പ്രാർത്ഥന

"എന്നോടു്‌ ചോദിക്കുക, ഞാൻ നിങ്ങൾക്കുത്തരം നൽകും."അല്ല്വാഹു വിൻറെ കൽപ്പനയും വാഗ്ദാനവു മാണിത്.
അല്ല്വാഹുവിനോട് വളരെ വിനയത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രാർത്ഥിക്കേണ്ടത്.അവൻ നമ്മുടെ സമീപസ്ഥനാണ്.അവനോടു പ്രാർത്ഥിച്ചാൽ  ഉത്തരം നൽകുക തന്നെ ചെയ്യും.അവൻ നമ്മുടെ സമീപസ്ഥൻ എന്നതിന്റെ അർത്ഥം, നമ്മുടെ കഴുത്തിലുള്ള   കണ്ഠനാഡി ഞരംബിനേക്കാൾ അവൻ നമ്മോട് അടുത്തിരിക്കുന്നു വെന്നാണ് അല്ല്വാഹു വ്യക്തമാക്കി യത്.അല്ല്വാഹു നമ്മോട് ഒരു അകൽച്ചയോ വിടവോ ഇല്ലാത്ത നിലയ്ക്കാണ് അടുത്തിരിക്കുന്നത്. 
പ്രാർത്ഥന ഇബാദത്തിന്റെ മജ്ജയാണ്. ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൻറെ മജ്ജ അതിന്റെ കാതലാണ്,എന്നാൽ ഇബാദത്തിന്റെ മജ്ജ പ്രാർത്ഥനയാണ്‌.ഒരിക്കൽ സ്വഹാബികൾ നബ(സ്വ)യോട് ചോദിച്ചു ."പ്രവാചകരെ ഏത് കാര്യത്തിനാണ് ഞങ്ങൾ അല്ല്വാഹുവോട് പ്രാർഥിക്കേണ്ടത്?,
പ്രവാചകൻ പറഞ്ഞു, "നിങ്ങളുടെ ചെരിപ്പിൻറ ബാർ അറ്റു പോയാൽ, അത് നേരെയാക്കിത്തരാൻ വേണ്ടി പോലും പ്രാർത്ഥിക്കാം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യമാണിത്.എന്നാൽ അല്ല്വാവിന്  നിസ്സാരമായ കാര്യം എന്നോ സാരമായ കാര്യം എന്നോ ഉള്ള വിവേചനമില്ല.നാം നിസ്സാരമായി കണക്കാക്കുന്നകാര്യംപോലുംഅല്ല്വാഹുവിന്റെ സഹായം കൊണ്ട് മാത്രമാണ്  സാദ്ധ്യമാകുന്നത്.നബി(സ്വ,അ) പറഞ്ഞു
ആപത്തും ദുരിതവു മുണ്ടാകുംബോൾ അല്ലാഹു ദുആക്കുത്തരം നൽകുന്നത്‌ ആർക്കെങ്കിലും ഇഷ്ടമാണെങ്കിൽ, ആപത്തില്ലാത്ത നല്ല കാലത്ത്‌ തന്നെ അവൻ ധാരാളം ദുആ ചെയ്യട്ടെ.അതായത് മുൻകൂർ പ്രാർത്ഥന.
പ്രാർത്ഥന മുഅ്‌മിനിൻറെ ആയുധവും, ദീനിന്റെ തൂണും,ആകാശ ഭൂമികളുടെ തേജസ്സുമാണ്.
മറഞ്ഞവൻ മറഞ്ഞവനു വേണ്ടി ചെയ്യുന്ന പ്രാർത്ഥനക്കാണ് പെട്ടെന്ന് ഉത്തരം കിട്ടുക.തന്റെ സഹോദരന്നു വേണ്ടി അവൻറെ അഭാവത്തിൽ ചെയ്യുന്ന പ്രാർത്ഥന പാഴാകയില്ല.ദുആ ചെയ്യുന്നവൻറെ തലഭാഗത്ത്  ഏല്പ്പിക്കപ്പെട്ടൊരു മലക്കുണ്ട്.തൻറെ സഹോദരൻറെ അഭാവത്തിൽ അവന്റെ നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം ആമലക്ക് ആമീൻ പറയും.തുടർന്ന് ആ മലക്ക് പ്രാർത്ഥിച്ചവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും ."നിങ്ങൾക്കും തുല്യമായ പ്രതി ഫലം അല്ലാഹു നൽകട്ടെയെന്ന്.നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അവർക്ക് വേണ്ടി പ്രാർത്ഥിച്ച കാര്യം നമുക്കും ഫലം ചെയ്യും.ഒരാളുടെ രോഗശമനത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ നമുക്ക്  രോഗമുണ്ടെങ്കിൽ നമ്മുടെ രോഗവും ശിഫയാകും. രോഗം നമുക്ക് ഇല്ലായെങ്കിൽ  രോഗത്തിനെ തൊട്ട് നാം പ്രതിരോധിക്കപ്പെടുകയും ചെയ്യും.
         ഒരാൾക്ക് പ്രാർത്ഥനയുടെ വാതിൽ തുറന്നു കിട്ടിയാൽ അയാൾക്കുത്തരം കിട്ടുന്ന വാതിലും തുറന്നു കിട്ടും.നബി(സ്വ) പറഞ്ഞു "ശക്തി കൊണ്ട് പ്രതിരോധിക്കാനാവില്ല.എന്നാൽ പ്രാർത്ഥന കൊണ്ട് ആപത്തുകളെ തടുക്കാവുന്നതാണ്.വന്നതും വരാനിരിക്കുന്നതുമെല്ലാം ഇതിൽ പെടും.ആപത്തിറങ്ങുകയും അവസാന നാൾ വരെ ദുആ അതിനെ തടുത്തുകൊണ്ടേയിരിക്കുകയും ചെയ്യും.
              അല്ലാഹുവിന്റെ അടുക്കൽ ദുആയേക്കാൾ ആദരണീയമായ ഒന്നും തന്നെയില്ല.ഒരാൾ പ്രാർത്ഥിക്കുന്നില്ലായയെങ്കിൽ അല്ല്വാഹു അയാളോട് കോപിക്കുന്നതാണ്.പ്രവാചകർ പറഞ്ഞു പ്രാർത്ഥിക്കാൻ നിങ്ങൾ അശക്തരാവരുത്.പ്രാർത്ഥിച്ചവരാരും നാശത്തിലകപ്പെടുന്നില്ല.ആപത്തും ദുരിതവുമുണ്ടാകുമ്പോൾ പ്രാർത്ഥിക്കുന്നതിനു പകരം ആപത്തും ദുരിതവുംമുണ്ടാകുന്നതിന് മുംബേ പ്രാർത്ഥിക്കേണ്ടതാണ്.അതായത് മുൻകൂർ പ്രാർത്ഥന.മുസ്ലിങ്കളുടെ സദസ്സുകളിലെ പ്രാർത്ഥന സ്വീകാര്യമായിരിക്കും.ഉത്തരം കിട്ടുമെന്ന വിശ്വാസത്തോടെയാണ് പ്രാർത്ഥിക്കേണ്ടത്.മുലയൂട്ടപ്പെടുന്ന ശിശുക്കളും, മേഞ്ഞു തിന്നുന്ന കാലികളും, പ്രാർത്ഥിക്കുന്ന ജനങ്ങളുമില്ലെന്കിൽ അല്ല്വാഹു നിങ്ങളിൽ ശിക്ഷ ചൊരിയുമായീരുന്നു.
            യൂനുസ് നബി (അ)ന്റെ പ്രാർത്ഥന പതിവാക്കിയാൽ എല്ലാ ആപത്തുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷ നേടാം. لاٰاِلٰاهَ اِلّاٰاَنْتَ سُبْحٰانَكَ اِنّـِي كُنْتُ مِنَ الظّٰلِّمِينُ"ഇതാണ് യൂനുസ് നബി (അ)ന്റെ പ്രാർത്ഥന.യൂനുസ് നബി മത്സ്യ വയറ്റിൽ നിന്ന് ചെയ്ത ദുആയാണിത്.ഇതിനെ സംബന്ധിച്ച് അല്ല്വാഹു ഖുർആനിൽ പറഞ്ഞത്"അന്ത കാരങ്ങളിൽ അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ചു.അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം ചെയ്തു എന്നാണ് .അദ്ദേഹത്തെ ദ:ഖത്തിൽ നിന്നും മോചിപ്പിച്ചു".ഇതു പോലെയാണ് നാം വിശ്വാസികളെ മോചിപ്പിക്കുക.
        നബി(സ്വ)പറഞ്ഞു മേൽ പറഞ്ഞ ദുആ കൊണ്ട് വല്ലവനും പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടാതിരിക്കില്ല.  അസാദ്ധ്യമാണെന്ന് തോന്നുന്ന കാര്യങ്ങൾ പോലും സാദ്ധ്യമാകും.അടഞ്ഞ വാതിലുകൾ തുറക്കപ്പെടും.
       ഈപ്രാർത്ഥനയുടെ പുണ്യം അപാരം.തിന്മകളെ തടുക്കാനും നന്മകൾ കൈവരിക്കാനും മേൽ പറഞ്ഞ ദുആ ഫലപ്രദമാണ്.ഏതൊരു മുസ്‌ലിമും
ഈ ദുആ ചൊല്ലിയാൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.നബി(സ). പറഞ്ഞു.
മൂന്ന് പ്രാർത്ഥനകൾ പാഴായിപോകില്ല.
1: മാതാപിതാക്കൾ സന്താനങ്ങൾക്കെതിരിൽ ചെയ്യുന്ന പ്രാർത്ഥന.
2:അക്രമിക്കപ്പെട്ടവൻ അക്രമിക്കെതിരിൽ ചെയ്യുന്ന പ്രാർത്ഥന.അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനക്കും അല്ല്വാഹുവിന്നുമിടയിൽ യാതൊരുവിധ തടസ്ഥവുമില്ലെന്നാണ് നബി വചനം.തന്നെയുമല്ല അക്രമിക്ക പ്പെട്ടവന്റെ പ്രാർത്ഥനയെത്തൊട്ട് സൂക്ഷിക്കണമെന്ന് നബി (സ) മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ആരോടും അക്രമം ചെയ്യരുതെന്ന് സാരം.
3:തന്റെ സഹോദരന്റെ അഭാവത്തിൽ അവന് വേണ്ടി ചെയ്യുന്ന പ്രാർത്ഥന.ഇവ മൂന്നുമാണ് പാഴായി പോകാത്ത  പ്രാർത്ഥനകൾ.
       ഈ ലേഖനം നബി വചനങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ്.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...