Skip to main content

താങ്ങും തണലുമായ എളിയ

16-12-2021 വ്യഴായ്ച രാത്രി, അഥവാ വെള്ളിയാഴ്ച രാവ്,മേശപ്പുറത്ത് വെച്ച എന്റെ മൊബൈൽ ഫോൺ റിംങ് ചെയ്യുന്നു.എത്രയും പെട്ടെന്ന്‌ ഞാൻ ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്നു നോക്കി.എന്റെ  സഹോദരി പാത്തുമ്മച്ചാച്ചാന്റെ  മകൾ റംലയാണ്."ഹലോ..ഉപ്പാവ...മ..".
അവൾക്ക് തീർത്തു പറയാൻ കഴിഞ്ഞില്ല.അവൾ എന്താണ് പറഞ്ഞതെന്ന് ഞാൻ മനസ്സിലാക്കി.എളിയ മരിച്ചു. 
എന്നെ സംബന്ധിച്ചിടത്തോളം എളിയ എന്റെ മൂത്ത സഹോദരി പാത്തുമ്മച്ചാച്ചാന്റെ  ഭർത്താവ് എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങുന്ന ആളല്ല.എളയ ഞങ്ങളുടെ എല്ലാമായിരുന്നു.അതി രാവിലെ 
മുയിപ്പോത്ത് നിന്ന് പന്ത്രണ്ട് കിലോ മീറ്റർ അകലെയുള്ള പയ്യോളിയിലേക്ക്,കാകോടിയും ചുമലിലേന്തി കാൽ നടയായി പോകും.
കാകോടിയെന്നാൽ നല്ല മൂപ്പുള്ള മുളകൊണ്ട് ചെത്തിയുണ്ടാക്കിയ വളരെ നീളമുള്ള ചുണ്ടൻ വള്ളത്തെ പോലെ തോന്നിക്കുന്ന ഒരു വടിയാണത്.അത്  ചുമലിൽ മലർത്തി വെച്ചു്‌,അതിന്റെ രണ്ടറ്റത്തും കയർ  കൊണ്ട് വരിഞ്ഞ് മടഞ്ഞ് തരപ്പെടുത്തിയ,മീൻ ഇടാനുള്ള രണ്ട് വലിയ കൂട്ടകൾ, കൊളുത്തി വെച്ചിട്ടുണ്ടാകും.അതുമായി വലിഞ്ഞു നടന്നു്‌,പന്ത്രണ്ട് കിലോമീറ്റർ അകലെ നിന്നും രണ്ട് കൂട്ടകൾ നിറയെ മീനുമായാണ് എളിയ തിരിച്ചുവരിക.തൊള്ളായിരത്തി അറുപതുകളിലെ കഥയാണിത്. അന്നു്‌ 25പൈസക്കാണ് മീൻ ചില്ലറ വിൽക്കുന്നത്. അന്ന് ഇരുപത്തിയഞ്ച് പൈസയുടെ നാട്ടു പേര്‌,കാവുറുപ്പികയെന്നാണ്.ഒരു രൂപയുടെ കാൽഭാഗം എന്നർത്ഥം.
അന്ന് പത്ത് പൈസക്ക് ഹോട്ടലിൽ നിന്ന് ചായകിട്ടിയിരുന്ന കാലം.ഇന്ന്  പത്ത് പൈസക്ക് എത്ര ചായ കിട്ടും?.ഇങ്ങിനെ ഊഹിച്ചാൽ മതി അന്നത്തെ ഇരുപത്തഞ്ച് പൈസയുടെ വിലമനസ്സിലാക്കാൻ.
ഞങ്ങളുടെ ഉപ്പ മരിച്ചതിന് ശേഷം,എളിയയാണ് ഞങ്ങൾക്ക് കറിവെക്കാനുള്ള മീൻ തന്നത്. ഞങ്ങൾക്ക്‌ മീൻ തരാൻ എളിയ ഇല്ലായിരുന്നെങ്കിൽ,മീൻ എന്നത് ഞങ്ങൾക്ക് കിട്ടാക്കനിയായിരുന്നു.
അതായിരുന്നു അന്നത്തെ അവസ്ഥ.
എളിയ മീൻ വിറ്റ് കഴിഞ്ഞാൽ, കുളിച്ച് വൃത്തിയായി എല്ലാ ദിവസവും, ഇശാ മഗ്രിബിന്റെ ഇടയിൽ ഞങ്ങളുടെ 'കരുവോത്ത് താഴ'എന്നവീട്ടിൽ വരും.ഞാനും, അനിയൻ സലാമും എളിയാന്റെ നേരെ കൈ നീട്ടി മത്സരിച്ച്‌ പൈസ ചോദിക്കും.ഒന്നും,രണ്ടും,അഞ്ചും,പത്തും നാണയത്തുട്ടുകൾ എളിയ ഞങ്ങൾക്ക് തരും. അപ്പോൾ ഞങ്ങളനുഭവിക്കുന്ന സന്തോഷം! അതൊന്നു വേറെതന്നെയാണ്.പിൻ കാലങ്ങളിൽ മിക്ക സമയങ്ങളിലും,പാതിരാവുകളിൽ ഉണർന്നിരുന്ന്, എളിയാക്കുവേണ്ടി ഞാൻ പ്രർതഥിക്കുമായിരുന്നു.
എളിയാക്കു വേണ്ടിയുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിച്ചതായി ഞാൻ വിശ്വസിക്കുന്നു. കാരണം, ഒരു നബി വചനത്തിൽ തന്റെ സഹോദരനു വേണ്ടി അവന്റെ അഭാവത്തിൽ   ചെയ്യുന്ന പ്രാർത്ഥന പാഴായി പോകില്ലെന്ന് ഞാൻ കണ്ടിട്ടുണ്ട്. എളിയ ഞങ്ങൾക്ക് തന്ന ഉപകാരത്തിന് നന്ദി ചെയ്യാൻ കഴിഞ്ഞില്ല എന്ന കുററ ബോധം എനിക്കിപ്പോഴുമുണ്ട്. പരലോക ജീവിതം അനന്തമാണ്.ശാശ്വതമായ സുഖവും ദുഖവും സന്തോഷവും സമാധാനവും അവിടെമാത്രമാണ്.അവിടെ മാത്രം. എളിയാക്ക്  പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞില്ല എന്ന പ്രത്യുപകാര സ്മരണയുമാണ്  എളിയാന്റെ മരണ ശേഷം അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് .യാ അല്ലാഹ് അന്ന് യതീമായിരുന്ന ഞങ്ങൾക്ക് ആശ്വാസം പകർന്നു തന്ന എന്റെ എളിയാനെ  ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിച്ച് നബി(സ്വ)യുടെ സമീപസ്ഥനായ നിലയിൽ എളിയാനെ കൺപാർക്കാൻ ഞങ്ങൾക്ക് നീ സൗഭാഗ്യം ചെയ്യേണമേ.ആമീൻ

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...