Skip to main content

Posts

Showing posts with the label https://www.moidycare.comഒത്തിരി സീതീ തമാശകൾ

ഒത്തിരി സീതീ തമാശകൾ

പത്തായക്കോടൻ സീതീഹാജി M. L. A  യായിരുന്ന കാലം. ഒരിക്കൽ അദ്ദേഹം  മെഡിക്കൽ കോളേജുകളും മാനസികാരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ചു. മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കുമ്പോൾ  വിവിധ ഘട്ടങ്ങളിലുള്ള രോഗികളുടെ വാർഡുകളായാണ് അധികൃതർ അദ്ദേഹത്തെ കാണിച്ചു കൊടുത്തത്. രോഗം സുഖപ്പെട്ട് ബന്ധുക്കൾ വന്നാൽ പറഞ്ഞയക്കാം എന്ന ഘട്ടത്തിലുള്ള അന്തേയവാസികളുടെ വാർഡിലാണ് അദ്ദേഹം ആദ്യം  കയറിയത്.   " ഭയപ്പെടാനില്ല സമചിത്തത കൈവരിച്ചവരാണവർ".  അധികൃതർ സീതീഹാജിക്ക് ധൈര്യം പകർന്നു. ഹാജി വാർഡിൽ പ്രവേശിച്ചു. "കൂട്ടുകാരെ സുഖംതന്നെയല്ലേ?" ഹാജി അന്തേയവാസികളോട് ചോദിച്ചു. "അതേ, സുഖം തന്നെ". അന്തേയവാസികൾ ഏക സ്വരത്തിൽ പറഞ്ഞു. " നിങ്ങൾക്കെന്നെ അറിയാമോ" അന്തയവാസികളോട് ഹാജി ചോദിച്ചു. "ഇല്ല ".  അന്തേയവാസികൾ ഏക സ്വരത്തിൽ  പറഞ്ഞു.  "നിങ്ങൾ സീതീഹാജി M. L. Aയെപ്പറ്റി കേട്ടുട്ടുണ്ടോ?". ഹാജി വീണ്ടും ചോദിച്ചു. "ഇല്ല". അന്തേയവാസികൾ ഏക സ്വരത്തിൽ  പറഞ്ഞു. "ഞാനാണ് കേരളാ നിയമ സഭാ സാമാജികൻ പത്തായക്കോടൻ സീതീഹാജി". അല്പം ഞെളിഞ്ഞു കൊണ്ട്   സീതിഹാജി പറഞ്ഞു. "നിങ്ങൾ കൊറേ ദീസ...