കോഴിക്കോട് പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് മുപ്പത് കിലോമീറ്റർ അകലെയാണ് മുക്കമെന്ന മലയോര പ്രദേശം. ഇരുവയഞ്ഞി പുഴയാൽ ചേല ചുറ്റിയ മനോഹര തീരം. അവിടെ മല നിരകളുണ്ട്. റബ്ബറും, കവുങ്ങും, തെങ്ങും, തേക്കും നിറഞ്ഞ തോട്ടങ്ങളുണ്ട്.
വെള്യാട്ടൂരെ മൊയ്തിയുടെ മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. ------------------------------------------------------------------- വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി. എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അവബോധമുണ്ടായത്. മൊയ്തി എല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കൂ. സദാസമയവും സ്നേഹഭാവം. വീടിന്റെ മുന്നിലുള്ള പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന...
Comments
Post a Comment