സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചായി. ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ ആപ്പീസ് മുറിയിൽ തന്നെയിരുന്നു.ഒരേയൊരു ഇരുത്തം.
അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.
ചിന്താമഗ്നനായിക്കൊണ്ടാണ് ഞാൻ ള്വുഹർ ബാങ്ക് കേൾക്കുന്നത് വരെ ഇരുന്നു.ബാങ്ക് കേട്ടപ്പോൾ ഞാൻ പള്ളിയിലേക്ക് പോയി. നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നു. എന്നെ കണ്ടപ്പോൾ അവർ ഞാൻ ആരാണെന്ന് അന്വേഷിച്ചു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ സമീപനവും പെരുമാറ്റവും.അവരുടെ മുഖത്ത് നിന്ദ്യതയുടെ ഭാവം പ്രകടമായിരുന്നില്ല. ഞാൻ ജനിച്ചു വളർന്ന നാടിനേക്കാൾ ഉത്തമമാണ് ആ നാടും നാട്ടുകാരുമെന്നെനിക്ക് ബോധ്യമായി.നിസ്കാരം നിർവഹിച്ച ശേഷം ഞാൻ രാവിലെ മദ്രസ്സ വിട്ടത് മുതൽ ള്വുഹർ ബാങ്ക് കേൾക്കുന്നത് വരെ ഞാൻ മദ്രസയുടെ ആപ്പീസിൽ ഇരുന്നത് പോലെ വീണ്ടും ഞാൻ തനിച്ചിരുന്നു.
December-07|2025
Comments
Post a Comment