ഒരിക്കൽ നബിയും അനുയായികളും ഒരിടത്ത് ഉപവിഷ്ടരായിരുന്നതിനിടയിൽ നബി അവരോട് ചോദിച്ചു. "നിങ്ങളുടെ ഉപരി ഭാഗത്ത് എന്താണെന്ന് അറിയാമോ". തങ്ങൾക്കറിയില്ല എന്നവർ മറുപടി പറഞ്ഞു. അപ്പോൾ നബി പറഞ്ഞു "അത് റഖീയാണ്. മേലെ കാണുന്ന ആകാശം സുരക്ഷിതമായ മേൽപ്പുരയാണ്". "നിങ്ങളുടെയും അതിന്റെയുമിടക്ക് എത്ര ദൂരമുണ്ടെന്നറിയാമോ". നബി വീണ്ടും ചോദിച്ചു. അവർ അറിയില്ലായെന്ന് വീണ്ടും പറഞ്ഞു. അപ്പോൾ നബി പറഞ്ഞു. " ഓരോ ആകാശങ്ങൾ തമ്മിലുള്ള അകലം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്. ഏഴ് ആകാശങ്ങളിൽ ഓരോന്നിനേയും ഭൂമിയേയും എണ്ണിക്കൊണ്ട് എല്ലാ ഓരോന്നിന്റേയും ഇടക്കുള്ള ദൂരം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്". "ഇവയ്ക്കെല്ലാം മീതെ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" നബി ചോദിച്ചു. അറിയില്ല എന്നവർ വീണ്ടും മറുപടി പറഞ്ഞു. "അവയ്ക്കെല്ലാം മീതെയുള്ളത് അർശാ ണെന്നും, അതും ആകാശവും തമ്മിലു ള്ള അകലം രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലമാണെന്നും നബി പറഞ്ഞു. "നിങ്ങളുടെ താഴ്ഭാഗത്ത് എന്താണ് സ്ഥിതി ചെയ്യുന്നതെന്ന് അറിയാമോ?" നബി ചോദിച്ചു. തങ്ങൾക്ക് അറിയില്ല എന്ന് അവർ അപ്പോഴും ആവർത്തിച്ചു. ഇതിനു താഴെ മറ്...
പയ്യെ പറയട്ടെ
ഒരു ഗ്രാമ ദേശത്തിൽ
ഒരു കുടിലിൽ പാർത്തുവരും
കരിമിഴിയാള്-തിങ്കൾ
പോലെയവൾ പുഞ്ചിരിയാൽ
കിളിമൊഴി തൂകും.
(പയ്യെ...)
അരിയൻ കല്ലെന്നുള്ള
നാടിന്റെ തേജസ്സായ്
തേജ്വസിനി പുഴയുടെ
ഒരു കര തന്നിൽ -നല്ല
മധുരക്കിനാവാൽ കൺ
പാർക്കുന്നോള്
(പയ്യെ...)
പതിനാലാം രാവിലെ
തേൻ പ്രഭയിൽ നീരാടി
മൊഞ്ച് പെരുത്തുള്ളൊരു
നിറമുള്ളോള്-അവളുടെ
അഴകൊഴുകും പുഞ്ചിരിയിൽ
വിടരും പൂക്കൾ
(പയ്യെ പറയട്ടെ.....)
Comments
Post a Comment