ഓരോ കുഞ്ഞു മനസ്സിലേയും
കിനാവിലെ പൂവുകളാണ് കഥകളും കവിതകളും. നമ്മുടെ പിഞ്ചോമനകൾ നമ്മോട് ആവശ്യപ്പെടുന്നത് കഥ പറയാനാണ്. നമ്മുടെ പുതുതലമുറക്ക് അമ്മൂമ്മയുടെ നാവിൻതുമ്പിലൂടെ ശാന്തമായൊഴുകിവരുന്ന കഥ കേട്ടുറങ്ങനുള്ള സൗഭാഗ്യമിന്നില്ല. ഇന്ന് സമൂഹമാദ്ധ്യമങ്ങളാണ് കുട്ടിക്കഥകളും, കവിതകളും നമ്മുടെ കുഞ്ഞുങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നത്. നാം കഥ തുടങ്ങുമ്പോൾ അവർ ജിജ്ഞാസയോടു കൂടി മൂളിക്കേൾക്കും. ഇടക്ക് വെച്ച് സംശയങ്ങൾ ചോദിക്കും. കഥകളും, കവിതകളും അവരെ ചിന്തിപ്പിക്കുകയും നല്ല സന്ദേശങ്ങളുൾക്കൊള്ളാൻ സഹായിക്കുകയും ചെയ്യും.
ഈ പുസ്തകത്തിൽ എട്ട് കവിതകളും ഏഴ് കഥകളുമാണുള്ളത്. കവിതകൾ നമ്മുടെ ചിന്തകളുടെ ശരിപ്പകർപ്പാണ്. സീമകളില്ലാത്ത ചിന്തകൾ. ആ ചിന്തകൾ വരമൊഴിയിലൂടെ അവതരിപ്പിക്കുന്നതാണ് കവിതകൾ. കഥകളാവട്ടെ നമ്മുടെ ഭാവനയിൽ വിളയുന്ന നല്ല സന്ദേശങ്ങളാണ്. നമ്മുടെ കഥകളും കവിതകളും നന്മയിലേക്കുള്ള
സന്ദേശങ്ങളും വഴികാട്ടികളുമാണ്.
Comments
Post a Comment