ഒരുദിവസമയാൾ മകളുടെ വീട് സന്ദർശിച്ചു.മകളുടെ ഭർത്താവുമായി
കുശലം പറഞ്ഞിരുന്നതിന് ശേഷം മരുമകൻ അകത്തേക്ക് പോയി.
അല്പ സമയത്തിനു ശേഷം മകളുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയവായ മുഹമ്മദ് ശാദിലെന്ന മൂന്ന് വയസ്സുകാരൻ അയാളുടെ അരികിൽ വന്ന് "ഉപ്പൂപ്പാ എണീക്ക് ങ്ങക്കെന്റെ ഉപ്പാനെ കാണിച്ച്യേര എന്നും പറഞ്ഞവൻ അയാളുടെ കൈ പിടിച്ച് വലിച്ചു."വേണ്ട നിന്റുപ്പാനെ ഞാനിപ്പം കണ്ടു എന്നും പറഞ്ഞയാൾ അവന്റെ ക്ഷണം നിരസിച്ചു.അവൻ വിട്ടില്ല. "വേണ്ടുപ്പൂപ്പാ എന്റുപ്പാനെ ഞാനിപ്പം തന്നെ കാണിച്ച്യേര എന്നും പറഞ്ഞവൻ യാതൊരു വിട്ടു വീഴ്ചയും കൂടാതെ അയാളുടെ കൈപിടിച്ചുള്ള വലി തുടർന്നു. ഗത്യന്തരമില്ലാതെ അയാൾ തന്റെ പൗത്രന്റെ നിർബ്ബന്ധത്തിന് വഴങ്ങി മരുമകന്റെ അടുത്തേക്ക് പോയി. അപ്പോൾ അവൻ പറഞ്ഞു ഉപ്പൂപ്പാ ഇതാ എന്റുപ്പ.അപ്പോൾ അവന്റുപ്പ മൊബൈൽ ഫോണിൽ നിന്നും കണ്ണ്മാറ്റി അവനേയും അയാളേയും നോക്കിച്ചിരിച്ചു. പിന്നീട്
അവൻ തന്റെ പിതാവിനോട് പറഞ്ഞു. ഉപ്പാ ഇതാ നോക്ക് എന്റുപ്പൂപ്പ. അപ്പോൾ അവരെല്ലാവരും ചിരിച്ചു.
Comments
Post a Comment