ഉണ്ണി :
തുമ്പീ തുമ്പീ നീ കൈയൊന്ന് നീട്ടുമോ?
തുമ്പിക്കൈ കാണുവാൻ മോഹം!
മോഹമുണ്ടെന്നുള്ളിൽ തുമ്പിക്കൈ കാണുവാൻ,
തുമ്പിക്കൈ നീട്ടുക തുമ്പീ.
തുമ്പി:
തുമ്പിയാണുണ്ണീ ഞാൻ തുമ്പിയാണെങ്കിലും
തുമ്പി കൈയില്ലെന്നിലുണ്ണീ.
ആനയമ്മാവനെ കണ്ട് നീ ചോദിക്ക്
തുമ്പി കൈ നീട്ടുവാനുണ്ണീ.
ഉണ്ണി:
ആനയമ്മാവാ!ആനയമ്മാവാ!!
തുമ്പികൈ നീട്ടുമോ കാൺമാൻ?
തുമ്പിണി ചേച്ചിക്ക് തുമ്പി കൈയില്ലെന്ന് ചൊല്ലിയെന്നോടിന്ന് മാമാ.
ആന:
തുമ്പിയല്ലെങ്കിലും തുമ്പി കൈയുണ്ടെന്നിൽ
തുമ്പിക്ക് തുമ്പി കൈ മിഥ്യാ.
തുമ്പിക്ക് കൈയില്ല ആനക്ക് കൈയുണ്ട്
ആനക്ക് തുമ്പി കൈയാണെന്റുണ്ണീ.
പേരിൻ പൊരുളിനെ തേടി നീ പോവല്ലേ
പേരിലെന്തർത്ഥമെന്റുണ്ണീ.
Comments
Post a Comment