1961 ജൂൺ 01-ന് കോഴിക്കോട് ജില്ലയിലെ മുയിപ്പോത്ത് എന്ന ഗ്രാമത്തിൽ ജനിച്ചു.മുയിപ്പോത്ത് മാപ്പിള യു.പി.സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. പിതാവിന്റെ അപ്രതീക്ഷിത വേർപാട് ജീവിതം വഴിമുട്ടിച്ചപ്പോൾ, മുക്കത്തുള്ള മുസ്ലിം അനാഥാലയം എനിക്ക് അഭയം തന്നു.1972 മെയ് 25നാണ് മുക്കം മുസ്ലിം അനാഥാലയത്തിൽ ചേർന്നത്.
അവിടെവെച്ച് ഞാൻ
പ്രീ -ഡിഗ്രിവരെ പഠിച്ചു.പ്രീ-ഡിഗ്രി പാസ്സാവാൻ കഴിഞ്ഞില്ല.
1979-ൽ അനാഥാലയ ജീവിതം മതിയാക്കി വീട്ടിലേക്ക് മടങ്ങിയെത്തി. പിന്നീട് മദ്രസ അദ്ധ്യാപകനായി ജീവിതോപാധി കണ്ടെത്തി. അനാഥാലയത്തിലെ ജീവിത കാലത്ത് അവിടത്തെ അന്തേയവാസികൾ പ്രസിദ്ധീകരിച്ചിരുന്ന 'അൽഹിലാൽ' കൈയെഴുത്ത് മാസികയിലൂടെ കവിതകളും കഥകളും എഴുതിത്തുടങ്ങി.
എന്ന് നിങ്ങളുടെ വിനീതൻ
മൊയ്തി.
Email:moidycare@gmail.com,
Web:https://www.moidycare.com.
ഗ്രന്ഥകാരന്റെ കൃതികൾ
1:ഓർമയിലെ നാളുകൾ.
2:കിനാവിലെ പൂവുകൾ
(ബാല സാഹിത്യം)
Comments
Post a Comment