Skip to main content

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും|9

സ്ത്രീകൾ തനിക്കെതിരിൽ ഉന്നയിച്ചിരുന്ന അപവാദങ്ങളിൽ  നിന്ന് രക്ഷപ്രാപിക്കാൻ സുലൈഖയൊരുപായം കണ്ടെത്തി. അവൾ
മിസ്ർ പട്ടണത്തിലെ ഉയർന്ന കുടുംബങ്ങളിലെ സ്ത്രീകളെയെല്ലാം ഒരു വിരുന്നിനു ക്ഷണിച്ചു. ക്ഷണിക്കപ്പെട്ടവരെല്ലാം വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. വിരുന്നിന്റെ ഭാഗമായി അവരുടെ കൈയിൽ
മുറിച്ചു തിന്നാൻ പാകത്തിലുള്ള
 പഴങ്ങളും അത് മുറിക്കാനുള്ള
മൂർച്ചയേറിയ കത്തിയും  നല്കി. യൂസുഫ്  സലീഖയുമായി പറഞ്ഞുറപ്പിച്ചതനുസരിച്ച് അദ്ദേഹം
ദിനചര്യകളെല്ലാം കഴിഞ്ഞ്, വസ്ത്രങ്ങളും തലപ്പാവും ധരിച്ച് ഒരുങ്ങി നിന്നു. സലീഖ അതിഥികളെ ഉപചരിക്കുന്നതിൽ വ്യാപൃതയായി. അവർ പഴങ്ങളും കത്തിയും കൈയിലെടുത്ത അതേ വേളയിൽ
തന്നെ ബീവി ആംഗ്യം കാണിച്ചു. അപ്പോൾ യൂസുഫ് അവരുടെ 
മുന്നിലൂടെ വെള്ളപ്പാത്രവുമായി
സാകൂതം നടന്നു വന്ന് വെള്ളപ്പാത്രം
അവരുടെ മുന്നിൽ വെച്ച് കൊണ്ട് നടന്നകന്നു. അവരെല്ലാം യൂസുഫിന്റെ ആകാര ഭംഗിയിൽ ഭ്രമിച്ചുപോയി. 
 പഴം മുറിക്കുമ്പോൾ കൈവിരലുകൾ കൂടെ 
ഛേദിച്ചകാര്യം അവരറഞ്ഞില്ല. അദ്ദേഹത്തിന്റെ കവിൾത്തടങ്ങളിൽ പതിഞ്ഞു പോയിരുന്ന സ്വനയനങ്ങളെ പിന്തിരിപ്പിക്കുവാനും അവർക്ക് കഴിഞ്ഞില്ല. അവർക്ക് ആപത്ത് പിടിപെടുന്നത് സലീഖ വീക്ഷീക്കുന്നുണ്ടായിരുന്നു.
അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ അവരുടെ കൈകളിൽ നിന്ന് രക്തം ഉറ്റിവീണു.അപ്പോൾ  പരിഹാസപൂർവ്വം അവൾ ചോദിച്ചു.
"സോദരിമാരേ,നിങ്ങളെന്താണ് ചെയ്തത്?".
അപ്പോൾ മാത്രമാണവർക്ക് ബോധോദയമുണ്ടായത്.
ബീവിയുടെ പരിഹാസ ചോദ്യം കേട്ട് സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് കൈവിരൽ മുറിഞ്ഞ കാര്യം  അവരറിയുന്നത്. അപ്പോളവരെല്ലാവരും ലജ്ജിച്ച് തലതാഴ്ത്തി.പിന്നെയവൾ ആ അഥിതികളോടിങ്ങനെ പറഞ്ഞു."ഒരു തവണ മാത്രം യൂസുഫിനെ ദർശിച്ച നിങ്ങൾ ഇത്ര വേഗം അപകടത്തിലായ സ്ഥിതിക്ക് അദ്ദേഹവുമായി ഏഴ് വർഷത്തെ നിത്യ സഹവാസത്തിലിരിക്കുന്ന ഞാൻ ഏതവസ്ഥയിലേക്കെത്തിയിരിക്കണം?".
 യൂസുഫ് തനി മനുഷ്യനല്ലെന്നും അദ്ദേഹമൊരു മാലാഖയാണെന്നുമവർ അഭിപ്രായപ്പെട്ടു. അദ്ദേഹം മാലാഖയല്ലെന്നും  സർവ്വഗുണ സമ്പന്നനായ ഒരു മനുഷ്യനാണെന്നും
സലീഖ വ്യക്തമാക്കി.തനിക്കദ്ദേഹത്തോട് പ്രണയം ഉളവായെന്നും അദ്ദേഹമെനിക്ക് 
വഴങ്ങുന്നില്ലെന്നും, ഈ സംഗതിയിലാണ് നിങ്ങളെല്ലാം തന്നെ അപഹസിച്ചതെന്നും ബീവി അവരോട് പറഞ്ഞു.
     സലീഖയോട് തങ്ങൾ വമ്പിച്ച അപരാധമാണ് ചെയ്തതെന്നും, അതിനെപ്പറ്റി തങ്ങൾക്ക് നിർവ്വ്യാജമായ ഖേദമുണ്ടെന്നും ബീവി  മാപ്പ്
നൽകണമെന്നും  അവരപേക്ഷിച്ചു.
ഇങ്ങിനെ മാപ്പ് ചോദിച്ചതിൽ കൃതാർത്ഥയായ ബീവി അവരോട് രഹസ്യങ്ങളെല്ലാം തുറന്ന് പറഞ്ഞു. നയോപായങ്ങളൊന്നും യുവാവിന്റെ കാര്യത്തിൽ സഫലമാകുന്നില്ലെന്നും എന്തെങ്കിലും കർശനമായ നടപടി എടുത്തിട്ടെങ്കിലും യുവാവിനെ വഴിപ്പെടുത്താൻ താനുത്സാഹിക്കയാണെന്നും, എന്നിട്ടും അദ്ദേഹം ഹിതവർത്തിയാകുന്നില്ലെങ്കിൽ ഞാൻ സ്വഭർത്താവിനെ പാട്ടിലാക്കി അദ്ദേഹത്തെ ജയിലിൽ പാർപ്പിക്കുമെന്നും ബീവി അവരോട് പറഞ്ഞു. അങ്ങിനെ സ്ത്രീകൾ
അവിടെ നിന്ന് പിരിഞ്ഞ് പോയി. ബീവിയുടെ ദയനീയാവസ്ഥയിൽ അവർ സഹതപിച്ചു. അവരിൽ പലർക്കും 
യൂസുഫ് നബിയെ വീണ്ടും ദർശിക്കാൻ മോഹമുണ്ടായി.കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ അദ്ദേഹത്തിനെ തടവിൽ പാർപ്പിക്കാൻ സലീഖ തീരുമാനിച്ചു. എന്നാൽ ജയിലിലെ അസൗകര്യങ്ങളനുഭവിക്കുമ്പോൾ
മുമ്പ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങൾ  ഓർമ്മിച്ച് ജയിലിലെ അസൗഖര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ തന്റെ ഹിതത്തിന് വഴിപ്പെടാൻ ഇടവന്നേക്കുമെന്ന് സലീഖ കണക്ക് കൂട്ടി.
 ഒരു ദിവസം സലീഖ അസീസിനോട് പറഞ്ഞു."അങ്ങയുടെ അടിമ നിമിത്തം എനിക്ക് അനവധി മാനഹാനിയും
അപവാദങ്ങളും അനുഭവിക്കേണ്ടി വന്നിരിക്കുന്നു. അത്കൊണ്ട് അയാളെ തടവിലാക്കണം. എന്നാൽ മാത്രമേ അയാളാണ് കുറ്റക്കാരനെന്ന് ജനങ്ങൾ വിശ്വസിക്കയുള്ളു".  അതിനെപ്പറ്റി  അസീസ് തന്റെ മന്ത്രിയോടും, ഉപദേശകരോടും അഭിപ്രായമാരാഞ്ഞു. 
അപ്പോൾ ബീവിയുടെ ഇഷ്ടമനുസരിച്ച് പ്രവൃത്തിക്കണമെന്നാണ് മന്ത്രിയല്ലാത്തവരെല്ലാം ഉപദേശിച്ചത്.
യൂസുഫിനെ ബന്ധനത്തിലാക്കൽ നീതിയാണോ എന്ന് മന്ത്രി
ചോദിച്ചു. അപ്പോൾ അസീസ് പറഞ്ഞു."യൂസുഫ് തന്റെ അടിമയാണ്. അടിമയോട് എങ്ങിനെ പരുമാറിയാലും അത് അനീതിയല്ല. അല്ല്വാഹു തന്റെ അടിമകളുടെ കാര്യത്തിൽ യഥേഷ്ടം പ്രവൃത്തിക്കുന്നവനല്ലേ? അത് പോലെ നാമുക്കും നമ്മുടെ അടിമയുടെ കാര്യത്തിൽ
ഇഷ്ടം പോലെ ചെയ്യാം. അവനെ ജയിലിലാക്കാതിരുന്നാൽ സലീഖക്ക് അവനിലുള്ള പ്രണയാഗ്നി ആളിക്കത്താനിടയാകും. ആ അഗ്നിയെ തച്ച് കെടുത്താൻ കഴിയാതെയാവും.
അതോർക്കുമ്പോൾ യൂസുഫിനെ തടവിൽ പാർപ്പിക്കുകയല്ലാതെ ഗത്യന്തരമില്ലെന്നാണെനിക്ക് തോന്നുന്നത്. 
         മിസ്റിന്റെ ഭരണാധികാരി ആയിരുന്നു ഖിത്ഫീർ.  അസീസ് മിസ്ർ(ഈജിപ്തിലെ മഹാൻ)എന്നായിരുന്നു അദ്ദേഹമറിയപ്പെട്ടിരുന്നത്. അസീസിന്റെ പത്നി എന്നാണ് സലീഖയെ പരിശുദ്ധ ഖുർആൻ നമുക്ക്പരിചയപ്പെടുത്തിയത്. 
അദ്ദേഹം റയ്യാൻ എന്ന രാജാവിന്റെ കീഴിലായിരുന്നു രാജ്യഭരണം നടത്തിയത്. ആ റയ്യാൻ രാജാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചിലർ സലീഖയുടെ വർത്തമാനങ്ങളെല്ലാം രാജാവിനെ അറിയിച്ചു. അങ്ങിനെ രാജാവ്‌ സലീഖയെ വിളിച്ചു വരുത്തി. അവരുടെ ദു:ഖ കാരണം നേരിട്ടന്വേഷിച്ചു. അപ്പോൾ സലീഖ റയ്യാൻ രാജാവിനോട് തന്റെ ദു:ഖ കാരണങ്ങളെല്ലാം വിവരിച്ചു. അപ്പോൾ രാജാവ് പറഞ്ഞു. "അപവാദം പരത്തുന്നുവെന്നത് ശരിയായിരിക്കാം. അതെന്തുമായിക്കൊള്ളട്ടെ. ഞാൻ നിനക്കെന്ത് സഹായമാണ് ചെയ്യേണ്ടത്?". റയ്യാൻ രാജാവ് ചോദിച്ചു."ആ അടിമയെ ബന്ധനത്തിലാക്കിയാൽ മാത്രമേ എന്നെപ്പറ്റിയുള്ള അപവാദത്തിൽ നിന്ന് എനിക്ക് മോചനം ലഭിക്കുകയുള്ളൂ. അത് കൊണ്ട് യൂസുഫിനെ ബന്ധനത്തിലാക്കുന്നതിന്ന് അങ്ങ്
എനിക്ക് തന്നെ അധികാരം തരണമെന്ന്
ഞാനപേക്ഷിക്കുന്നു. 
സലീഖ ആവശ്യപ്പെട്ടതനുസരിച്ച് അവനെ തടവിലാക്കാൻ റയ്യാൻ രാജാവ് അന്ന് തന്നെ അധികാരം  ബീവിക്ക് നൽകി. യൂസുഫ് നബിയെ ജയിലിൽ  പാർപ്പിക്കുന്നതിനുള്ള അധികാരം സലീക സ്വയം സ്വാധീനപ്പെടുത്തിയത് നബിയെ വഴിപ്പെടുത്തി നോക്കാനുള്ള ഉപാധിയായിട്ടായിരുന്നു.
സ്വഗൃഹത്തിൽ മടങ്ങിച്ചെന്ന് യൂസുഫ് നബിയെ വിളിച്ചു വരുത്തി"യൂസുഫേ!എന്റെ ഹിതത്തിനു വഴങ്ങാത്ത പക്ഷം അങ്ങയെ ഇന്നത്തെ ഈ ഉയർന്ന നിലപാടിൽ നിന്ന് താഴ്ത്തി വളരെ നിന്ദ്യമായ വിധത്തിൽ ഒരു തടവുകാരനാക്കാനാണ് എന്റെ തീരുമാനം. അത് കൊണ്ട് ഇനിയെങ്കിലും എന്നെ അനുസരിക്കുവാൻ
നീ സന്നദ്ധനാവണം". എന്ന് ബീവി അദ്ദേഹത്തിന് താക്കീത് നൽകി.
അപ്പോൾ യൂസുഫ് നബി ഇങ്ങിനെ പ്രാർത്ഥിച്ചു.'എന്റെ രക്ഷിതാവേ!അവർ ഏതൊന്നിലേക്ക് എന്നെ ക്ഷണിക്കുന്നുവോ അതിനേക്കൾ കാരാഗൃഹമാണെനിക്കിഷ്ടം. അവരുടെ ചതിയെ എന്നിൽ നിന്ന്‌ നീ തെറ്റിക്കുന്നില്ലെങ്കിൽ, ഞാൻ അവരുടെ അടുക്കലേക്ക് ചായുന്നതും ഞാൻ മൂഢന്മാരുടെ കൂട്ടത്തിൽ പെട്ടു പോകുന്നതുമായിരിക്കും'. അപ്പോൾ അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിച്ചു. അവരുടെ ചതിയെ അവൻ തിരിച്ചുകളയുകയും ചെയ്തു.
 യൂസുഫ് നബി വഴങ്ങാൻ സന്നദ്ധനായില്ല. "ഞാനൊരിക്കലും സന്നദ്ധനാകുകയില്ല". എന്ന ഖണ്ഡിതമായ മറുപടി അദ്ദേഹം
പറഞ്ഞു. ഗത്യന്തരമില്ലാതെ ബീവി അദ്ദേഹത്തിന്റെ കൈകാലുകളിൽ ചങ്ങലയിട്ട് കാരാഗൃഹത്തിലേക്കയച്ചു.യൂസുഫിനെ വിരുന്ന് സൽക്കാരത്തിൽ ദർശിച്ച പട്ടണവാസികളെല്ലാം
അദ്ദേഹത്തിന് നേരിട്ട ആപത്തിൽ അതിയായി ദു:ഖിച്ചു. അദ്ദേഹമാവട്ടെ യാതൊരു ദു:ഖവും കൂടാതെ തനിക്ക് അല്ല്വാഹു മാത്രം മതിയെന്നും, ഏറ്റവും നല്ല ഭരമേല്പുകാരൻ അല്ല്വാഹുമാത്രമാ
ണെന്നും ഉരുവിട്ട് കൊണ്ട് കാരാഗൃഹ വാസത്തെ സന്തോഷംപൂർവ്വം സ്വാഗതം ചെയ്തു.യൂസുഫ് നബി കാരാഗൃഹത്തിൽ പ്രവേശിച്ചതിന് ശേഷം
 ജിബ്രീൽ എന്ന മാലാഖ പ്രത്യക്ഷപ്പെട്ട് കൊണ്ട്  യൂസുഫ് നബിയുടെ ആഗ്രഹ പ്രകാരമാണ് അദ്ദേഹത്തിന് ജയിൽ ജീവിതം നൽകിയതെന്ന് പറഞ്ഞു.
ജയിൽ വളപ്പിലെ ഒരു ഉണങ്ങിയ മരച്ചുവട്ടിലിരുന്ന് കൊണ്ടായിരുന്നു യൂസുഫ് നബി പ്രാർത്ഥിച്ചിരുന്നത്. എന്നാൽ യൂസുഫ് നബി ആ മരച്ചുവട്ടിൽ ഏതാനും ദിവസങ്ങളോളം കഴിച്ചുകൂട്ടിയപ്പോഴേക്ക് മരം തളിർത്ത് പച്ചയായി. അത് കണ്ടപ്പോൾ സഹ തടവുകാർ അത്ഭുതപ്പെട്ടു. ജയിൽ വാസികൾക്കെല്ലാം യൂസുഫ് നബിയുടെ മഹാത്മ്യങ്ങളെല്ലാം നേരിട്ട് കാണാൻ അവസരം ലഭിച്ചു. അദ്ദേഹം എല്ലാ പ്രഭാതത്തിലും തടവുകാരോടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അവരിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ അവർക്ക് വേണ്ടുന്ന ശുശ്രൂഷ ചെയ്യൽ പതിവായിരുന്നു. എങ്കിലും സഹതടവുകാർ
അദ്ദേഹത്തിന്റെ കുടുംബ വിവരങ്ങളന്വഷിച്ചാൽ അദ്ദേഹം മൗനമവംബിക്കുകയാണ് ചെയ്തത്. ആ ചോദ്യം വാസ്തവത്തിൽ അദ്ദേഹത്തിന് അരോചകമായിരുന്നു. സഹതടവുകാർ അദ്ദേഹത്തിന്റെ അരികെ ഒരുമിച്ചു കൂടിയിരുന്നത് കണ്ടപ്പോൾ സലീഖ ജയിലധികാരികളോട് ആ അടിമയെ ഏകാന്തമുറിയിൽ പാർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിനെ ശിക്ഷയെന്ന നിലക്കല്ലല്ലോ ജയിലിൽ പാർപ്പിച്ചതെന്നും ആ സ്ഥിതിക്ക് അത്തരം ക്രൂരമായ നടപടികൾ അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം അനീതിയായിരിക്കുമെന്നും ജയിലധികാരികൾ പറഞ്ഞു.യൂസുഫ് നബിക്ക് ജയിലധികൃതർ പ്രത്യേക പരിഘണന നല്കി. കാവൽക്കാർ അദ്ദേഹത്തിനോട് പരിഘണനയും ബഹുമാനവും പ്രകടിപ്പിച്ചു. അത് കണ്ടപ്പോൾ സഹതടവുകാർ അതിന്നെതിരിൽ ആരോണമുന്നയിച്ചു. ഒരാൾക്ക് മാത്രം പ്രത്യേക പരിഘണന നല്കുന്നത് നിയമ വിരുദ്ധമല്ലേ? ഞങ്ങളും അദ്ദേഹത്തെപ്പോലെയുള്ള തടവുകാരല്ലേ? ഇവയൊക്കെയായിരുന്നു ആരോപണങ്ങൾ.ഈ ആരോപണങ്ങൾക്ക് ജയിലധികൃതരുടെ മറുപടി ഇങ്ങിനെയായിരുന്നു. "അദ്ദേഹം ഒരു സാധാരണ തടവുകാരനല്ല. ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളുമല്ല. ഒരു പ്രത്യേക ഉദ്ദേശം മുൻനിർത്തി അദ്ദേഹത്തിനെ ജയിലിൽ പാർപ്പിച്ചതാണ്".
    ഒരു ദിവസം രാജാവിന്റെ പ്രത്യേക ഉദ്യോഗസ്ഥർ ഒരു രാജകീയ കല്പന പരസ്സ്യപ്പെടുത്തി.'യൂസുഫിനെ എല്ലാവരും ആധരിക്കേണ്ടതാണ്. അദ്ദേഹത്തിന് യാതൊരു ക്ലേശത്തിനും ഇടവരുത്തരുത്.' ജയിലിൽ അദ്ദേഹത്തിന് സാധാരണ തടവുകാരിൽ നിന്ന് വ്യത്യസ്തമായ സൗകര്യങ്ങൾ
നല്കിയിരുന്നു. അദ്ദേഹം തടവുകാർക്ക് ഏക ദൈവ വിശ്വാസവും മതബോധവും നല്കി. സ്വപ്ന വ്യാഖ്യാന ജ്ഞാനം അദ്ദേഹത്തിന് സിദ്ധിച്ചു.അത് ദൈവികമായ ഒരു ജ്ഞാനമായിരുന്നു. അല്ലാതെ ആരും പഠിപ്പിച്ചു കൊടുത്തതായിരുന്നില്ല. അല്ല്വാഹു തന്റെ പ്രവാചകന്മാർക്ക് അമാനുഷിക സിദ്ധി കൊടുക്കാറുണ്ട്. ഈ അമാനുഷിക സിദ്ധിയുടെ ഭാഗമായിട്ടാണ്. സ്വപ്ന വ്യാഖ്യാനം അദ്ദേഹത്തിന് സിദ്ധിച്ചത്.
       ഒരു ദിവസം  അടിമകളായ രണ്ട് യുവാക്കൾ 
യൂസുഫ് നബിയുടെ മുറിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അവരിലൊരാളുടെ പേര്‌ ബർഹിയാ എന്നും, മറ്റേ ആളിന്റെ പേര്‌ സർഹിയ്യാ എന്നുമായിരുന്നു.
ബർഹിയാ എന്ന അടിമയുടെ ജോലി മിസ്ർ രാജാവിന് മദ്യം പകർന്ന് 
കൊടുക്കലായിരുന്നു. സർഹിയാ എന്ന അടിമയുടെ ജോലി  റൊട്ടിയുണ്ടാക്കി രാജാവിന് ഭക്ഷണം
കൊടുക്കലുമായിരുന്നു.
     ബർഹിയാ ഒരു ദിവസം താൻ മുന്തിരിക്കള്ള് നിർമ്മിക്കുന്നതായും, സർഹിയാ താൻ തന്റെ തലയിൽ റൊട്ടി ചുമക്കുന്നതായും അതിൽ നിന്ന് പക്ഷികൾ കൊത്തിത്തിന്നുന്നതായും സ്വപ്നം കണ്ടെന്ന് യൂസുഫിനോട് പറഞ്ഞു. ഇവയുടെ വ്യാഖ്യാനം പറഞ്ഞു തരണമെന്നായിരുന്നു രണ്ട് പേരുടേയും ആവശ്യം. അപ്പോൾ യൂസുഫ് അവരോട് പറഞ്ഞു. "ഞാൻ നിങ്ങൾക്ക് സ്വപ്ന
വ്യാഖ്യാനം കൃത്യമായി പറഞ്ഞു തരാം. അത് എന്റെ രക്ഷതാവ് എന്നെ പഠിപ്പിച്ചിട്ടുള്ള ജ്ഞാനങ്ങളിൽ നിന്നുള്ളതാണ്. ബർഹിയാ ഇവിടെ നിന്ന് വിട്ട് പോയി രാജാവിന് വീണ്ടും കള്ള് കൊടുത്തു  കൊണ്ടേയിരിക്കും. എന്നാൽ സർഹിയാ കഴുമരത്തിൽ തൂക്കപ്പെടുന്നതും അവന്റെ ശിരസ്സ് പക്ഷികൾ തിന്നുന്നതുമായിരിക്കും. ഈ വ്യഖാനം ഇങ്ങിനെ വിധിക്കപ്പെട്ടതാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. ബർഹിയയോട് യൂസുഫ്  നീ രാജാവിന്റെ അടുക്കലെത്തിയാൽ എന്റെ കാര്യമൊന്ന് ഓർമ്മിപ്പിക്കണമെന്ന് പറഞ്ഞു. ജയിൽ മോചിതനായ ബർഹിയ രാജാവിന്റെ അടുക്കലെത്തിയെങ്കിലും
യൂസുഫിന്റെ കാര്യം ഓർമിപ്പിക്കാൻ മറന്നുപോയി. തന്നിമിത്തം യൂസുഫ് വർഷങ്ങളോളം തന്റെ ജയിൽ വാസം തുടർന്നു.
    റോമാ ചക്രവർത്തിയുടെ പ്രേരണയാൽ  മിസ്ർ രാജാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചുവെന്നായിരുന്നു സർഹിയയുടെ മേൽ ചുമത്തപ്പെട്ട കുറ്റം. മിസ്റിന്റെ ഭരണ കർതൃത്വം അയാൾക്ക് നൽകുന്നതാണെന്ന് ചക്രവർത്തി വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. മിസ്ർ രാജാവിന്റെ നിത്യ ശുശ്രൂഷകന്മാരായിരുന്ന പ്രസ്തുത രണ്ടടിമകളും കൂടി റോമാ ചക്രവർത്തിയുടെ ആവശ്യമനുസരിച്ച് തങ്ങളുടെ യജമാനനെ വിഷം കൊടുത്ത് കൊല്ലാൻ തീർച്ചപ്പെടുത്തുകയായിരുന്നു. എങ്കിലും മദ്യത്തിൽ വിഷം കൊടുത്ത് കൊല്ലാൻ ഏറ്റിരുന്ന ബർഹിയാ സമയമായപ്പോൾ സ്നേഹിതൻ ഉപദേശിച്ചതനുസരിച്ചില്ല. അവസാനം ഭക്ഷണത്തിൽ വിഷം കലർത്തിക്കൊടുക്കാൻ സർഹിയാ നിർബ്ബന്ധിതനായി. അയാൾ വിഷം കലർന്ന റൊട്ടി രാജാവിന്റെ മുമ്പിൽ വെച്ച് കൊടുക്കുകയും ചെയ്തു. എങ്കിലും ബർഹിയാ പെടുന്നനവെ കടന്നു ചെന്ന് രാജാവിനോട് പറഞ്ഞു. "മഹാരാജാവേ!ഈ റൊട്ടി വിഷം കലർന്നതാണ്. തദവസരത്തിൽ ബർഹിയായുടെ ചതിക്ക് പകരം അവനെ താനും ചതിക്കുക തന്നെ എന്ന് വിചാരിച്ച്
ബർഹിയ മദ്യത്തിൽ വിഷം ചേർത്തിട്ടുണ്ടെന്ന് സർഹിയായും ആരോപിച്ചു. അപ്പോൾ രാജാവ് മദ്യം ബർഹിയാ തന്നെ കുടിക്കണമെന്ന് കൽപ്പിച്ചു. ബർഹിയാ ഉടൻ തന്നെ മദ്യം എടുത്ത് കുടിച്ചു. ബർഹിയാക്ക് വിഷത്തിന്റെ യാതൊരു ലാഞ്ചനയും ഉണ്ടായില്ല. അനന്തരം റൊട്ടി താനും തിന്നേ കഴിയൂ എന്ന് സർഹിയായോട് രാജാവ് കൽപ്പിച്ചു. അയാൾ
റൊട്ടി തിന്നാൻ കൂട്ടാക്കിയില്ല. 
രാജാവ്‌ ആ റൊട്ടി പരീക്ഷണാർത്ഥം ഒരു മൃഗത്തിന് തിന്നാൻ കൊടുത്തു.മൃഗം അപ്പോൾ തന്നെ ചത്തു പോയി. തുടർന്നുണ്ടായ അന്വഷണത്തിന്റെ ഫലമായി ഗൂഢാലോചന കുറ്റം  രണ്ടാളുടെ പേരിലും ഒരു പോലെ തെളിഞ്ഞതിനാൽ രണ്ട് പേരേയും ഒരു പോലെ ശിക്ഷിച്ചു. അങ്ങിനെയാണവർ രണ്ട് പേരും ജയിലിലായത്.
(ശേഷം പത്താം അദ്ധ്യായത്തിൽ)






Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അവൻ വലതു വശത്തേക്കു തിരിഞ്ഞു നടന്ന...