Skip to main content

സൂര്യനും ചന്രനും പതിനൊന്ന് നക്ഷത്രങ്ങളും|6

കൂടിയവരെല്ലാം യൂസുഫിനെ കണ്ടു കഴിഞ്ഞപ്പോൾ ഇനി വാങ്ങാനൊരുക്കമുള്ളവർ മുമ്പോട്ട് വരണമെന്ന് മാലിക് വിളിച്ച് പറഞ്ഞു.യൂസുഫിനെ വാങ്ങാനൊരുങ്ങിയിട്ടുണ്ടായിരുന്ന പലരും അദ്ദേഹത്തിന്റെ അനന്യസാധാരണമായ സൗന്ദര്യവും ഗൗരവ ഭാവവും ഉയർന്ന വ്യക്തിപ്രഭാവവും അദ്ദേഹത്തിൽ
സമ്മേളിച്ചത് 
കണ്ടപ്പോൾ അദ്ദേഹത്തിനെ അടിമയെന്ന നിലയിൽ വാങ്ങുന്നത് അനുചിതമാണെന്നും, ഈ ബാലനെ വാങ്ങാനുള്ള മതിയായ പണം തങ്ങളുടെ പക്കലില്ലെന്ന് മനസ്സിലാക്കിക്കൊണ്ടും വാങ്ങാൻ വന്നവരിൽ പലരും  പിന്മാറി.
   മിസ്ർ ഭരണാധികാരിയായ അസീസും അദ്ദേഹത്തിന്റെ ഭാര്യ സലീഖയും ഇതെല്ലാം കണ്ട്‌ കൊണ്ട് യൂസുഫിനെ ശരിയാം വണ്ണം കാണാവുന്ന ഒരു സ്ഥലത്ത് ഇരിപ്പിടമുറപ്പിച്ചിരുന്നു. സലീഖ യൂസുഫ് നബിയുടെ സൗന്ദര്യത്തിലും സൗശീല്യാദി സൽഗുണങ്ങളിലും പെടുന്നനെ ആകർഷിക്കപ്പെട്ടു. ബാലനെ മറ്റാരെങ്കിലും കരസ്ഥമാക്കാനിടയാകുന്നതിന്ന് മുമ്പ് വാങ്ങണമെന്ന് സലീഖാക്ക് അതിയായ മോഹമുണ്ടായി.അവസാനം സ്വപത്നിയുടെ ഇംഗിതം മനസ്സിലാക്കിയിട്ടെന്ന പോലെ യൂസുഫിനെ വാങ്ങുന്നതിന് അസീസ് താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം സലീഖയോടിങ്ങനെ പറഞ്ഞു. "നമുക്കിതുവരെ സന്താനമുണ്ടായിട്ടില്ലല്ലോ. ഈ ബാലനെ
കിട്ടിയാൽ സ്വന്തം മകനെപ്പോലെ 
    വളർത്താമായിരുന്നു".
"വളരെ നല്ലതാണ്. മറ്റാരെങ്കിലും വാങ്ങുന്നതിന് മുമ്പ് നമുക്കവനെ സ്വന്തമാക്കാം". സലീഖ പറഞ്ഞു. ഈ സംഭാഷണം  നടക്കുന്നതിനിടയിൽ മിസ്റിലെ ഏറ്റവും
വലിയ ധനാഢ്യയായിരുന്ന 
ഒരു പ്രഭു കുമാരി തന്റെ പക്കലുണ്ടായിരുന്ന  വിലമതിക്കാനാവാത്ത ദ്രവ്യങ്ങൾ ഒരു തളികയിൽ നിരത്തി വെച്ചു. അത് യൂസുഫിന്റെ  മുമ്പിൽ കൊണ്ട് പോയി സമർപ്പിക്കുകയും  ചെയ്തു.അതിലുപരിയായി വില അവിടെ കൂടിയിരുന്നവരിലാർക്കും  കൊടുക്കാൻ തരപ്പെടുകയില്ലെന്നും അവൾ വിശ്വസിച്ചു. അതിലുള്ള അമൂല്യമായ മാണിക്ക്യം യൂസുഫിനെ കരസ്ഥമാക്കുന്നതിന്ന് മതിയാകുമെന്നും ആ പ്രഭു കുമാരി കരുതി. പലവിധ സ്വർണ്ണ നാണയങ്ങൾക്ക് പുറമെ മുത്തും ഈരണ്ട് പണത്തൂക്കമുള്ള ആയിരം മാണിക്യവും ആ തളികയിൽ നിരത്തിയിട്ടുണ്ടായിരുന്നു.
         ഉടൻ തന്നെ സലീഖയുടെ ദൗത്യവുമായി ഒരു പ്രതിനിധി മാലിക്കിനെ സമീപിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞു.
"പ്രഭുകുമാരി കൊണ്ട് വന്നിടത്തോളം ദ്രവ്യങ്ങൾക്ക് പുറമെ മുപ്പത് മരതകവും യൂസുഫിന്റെ തൂക്കത്തോളം  കസ്തൂരിയും വിലതരാൻ സലീഖ സന്നദ്ധയാണ്. അത് മതിയാകുന്നില്ലെങ്കിൽ മതിയാകുന്നിടത്തോളം വില തരാമെന്നും അവർ പറയുന്നു.
  മാലിക് സലീഖായുടെ വാഗ്ദാനം സന്തോഷ  പൂർവ്വം സമ്മതിച്ചു. അപ്പോൾ പ്രഭു കുമാരി വീണ്ടും മാലിക്കിനെ സമീപിച്ചു കൊണ്ട്. " സലീഖ കൊടുക്കുന്ന ദ്രവ്യങ്ങൾക്ക് പുറമെ നൂറ് റാത്തൽ തനിതങ്കം വേറേയും തരാൻ താൻ തയാറാണെന്നും, അത് കൊണ്ട് യൂസുഫിനെ തനിക്കാണ് കിട്ടേണ്ടതെന്നും" 
അറിയിച്ചു. അപ്പോൾ സലീഖയുമായി കച്ചവടം നടന്നുവെന്നും സലീഖയുടെ പരിചാരികമാർ നിശ്ചിത ദ്രവ്യങ്ങളെല്ലാം മാലിക്കിനെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് യൂസുഫിനെ സ്വാധീനത്തിലാക്കിയെന്നും പ്രഭുകുമാരിയോട് മാലിക് പറഞ്ഞു. പ്രഭു കുമാരി ഇംഗിതം സാധിക്കാതെ വന്നപ്പോൾ ഒരു ഭ്രാന്തിയെ പോലെ സ്ഥലം വിട്ടു.
   മിസ്ർ ഭരണാധികാരിയുടെ ഭാര്യയുടെ നാമം സുലൈഖയെന്നല്ല സലീഖയെന്നാണ്. യമൻ ഭരിച്ചിരുന്ന
തൈമൂസെന്ന ഒരു
രാജാവിന്റെ പുത്രിയായിരുന്നു അവർ. ബാലികയായിരുന്ന കാലത്ത് തന്നെ അവർ സൗന്ദര്യത്തിൽ മികവാർന്നവളായിരുന്നു. ചെറുപ്പത്തിലവൾക്കൊരു സ്വപ്നമുണ്ടായി. സുന്ദരനായൊരു യുവാവ് തന്റെ മുന്നിൽ നിൽക്കുന്നു. സലീഖ ഞെട്ടിയുണർന്നു. പാരവശ്യത്തോടെയവൾ ചുറ്റും നോക്കി. ആരേയും കാണ്ടില്ല. അവളന്തപുരങ്ങളിലെല്ലാം ഓടിച്ചെന്ന്,
മുക്കിലും മൂലയിലും അകത്തളങ്ങളിലുമെല്ലാം ആ യുവാവിന്
 വേണ്ടി തിരച്ചിൽ നടത്തി. ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. അവൾക്ക് ചിത്തഭ്രമയായി. ഒരു ഭ്രാന്തിയെ പോലെയവൾ ഉടുപ്പുകൾ വലിച്ച് കീറുകയും  പലവിധ ഗോഷ്ഠികൾ കാണിക്കുകയും ചെയ്തു. ഇത് കണ്ട് വളർത്തമ്മയും പരിചാരികമാരുമെല്ലാം ഉൽകണ്ഠാകുലരായി. ബാലികക്ക് കാണികളുടെ കണ്ണ് തട്ടിയതാണെന്ന് അവരെല്ലാം അഭിപ്രായപ്പെട്ടു. സലീഖാക്ക് ഭ്രാന്താണെന്ന് നാട്ടിലെങ്ങും പാട്ടായി. കാരണം കണ്ട് പിടിക്കാൻ വിഷമിച്ചിരുന്ന വളർത്തമ്മ ഒരു ദിവസം ബാലികയെ ഒരു സ്വകാര്യ മുറിയിൽ കൂട്ടിക്കൊണ്ട് പോയി  വല്ല വിഷാദവും അകപ്പെട്ടു പോയിട്ടുണ്ടെങ്കിൽ പറയണമെന്നവർ
വാത്സല്യ പൂർവ്വം ആവശ്യപ്പെട്ടു. സലീഖ തനിക്കുണ്ടായ സ്വപ്ന വർത്താനം വളർത്തമ്മയെ അറിയിച്ചു. അപ്പോൾ അവരിങ്ങനെ ഉപദേശിച്ചു. "നീ സ്വപ്നം കണ്ടതൊരു പിശാചായിരിക്കാനാണ് സാദ്ധ്യത. ആയതിനാൽ അവനെപ്പറ്റിയുള്ള വിചാരം നീ ഉപേക്ഷിക്കണം. ബുദ്ധിയുള്ള ആരെങ്കിലും പിശാചിനെ സ്നേഹിക്കുമോ? അവനെ പറ്റി ചിന്താമഗ്നയാകുന്നത് തനി മൂഢത്വമല്ലേ?. പിശാച് പല രൂപത്തിലും മനുഷ്യനെ സമീപിക്കാറുണ്ട്. നിന്റെയടുക്കൽ സുന്ദരനായി വന്നത് പിശാചാണെന്നുള്ളതിൽ എനിക്ക് യാതൊരു സംശയവുമില്ല. അവനെപ്പറ്റിയോള്ള ചിന്ത വേഗം വിട്ടുകളയണം".വളർത്തമ്മയുടെ ആ ഉപദേശം കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. സലീഖായുടെ  ചിത്തഭ്രമം വീണ്ടും വർദ്ധിച്ചു. അവളുടെ പിതാവ് പല വൈദ്യന്മാരേയും മന്ത്ര വാദികളേയും വരുത്തി പരിശോധിച്ചു. മന്ത്രവാദികളാവട്ടെ അവളുടെ രോഗത്തിന്റെ മൂലകാരണം അരുരാഗമാണെന്ന് അഭിപ്രായപ്പെട്ടു.
    മിസ്റിലെ അസീസിനെയാണ് അവൾ സ്വപ്നത്തിൽ ദർശിച്ചതെന്നും അസീസിൽ അവൾ തൽക്ഷണം അനുരക്തയായിട്ടുണ്ടെന്നും ജോത്സ്യന്മാർ പറഞ്ഞു. എന്നാൽ ആ സംഗതി പരസ്യമാക്കരുതെന്നും അവസരം വരുമ്പോൾ താൻ വേണ്ട പോലെ കൈകാര്യം ചെയ്യുമെന്നും ജോത്സ്യന്മാരോടും കൊട്ടാരവാസികളോടും തൈമൂസ് മുന്നറിയിപ്പ് നല്കി.അനന്തരം വീണ്ടും ഒരു വർഷം കഴിഞ്ഞു. മുമ്പത്തെ സ്വപ്നം വീണ്ടും  ആവർത്തിക്കപ്പെട്ടു. സ്വപ്നത്തിൽ ആ യുവാവ് ഇങ്ങനെ പറയുന്നുണ്ടായിരുന്നു. "ഞാനൊരു മനഷ്യൻ തന്നെയാണ്, എന്നാൽ നീ എനിക്കുള്ളതും ഞാൻ നിനക്കുമാണ്."ഈ സ്വപ്നവും കൂടി കണ്ടപ്പോൾ സലീഖ പൂർവ്വാധികം ചപലതകൾ കാണിച്ചു തുടങ്ങി. ഗത്യന്തരമില്ലാതെ പിതാവായ തൈമൂസ് തന്നെ സലീഖയെ വിളിച്ചു വരുത്തി വർത്തമാനങ്ങളന്വേഷിച്ചു. തനിക്ക് മുമ്പൊരിക്കലുണ്ടായ സ്പ്നം വീണ്ടും തലേന്ന് രാത്രി ഉണ്ടായിരിക്കുന്നുവെന്ന് പിതാവിനോടവൾ തുറന്നു പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും സലീഖാക്ക് രോഗം വർദ്ധിക്കുകയായിരുന്നു. അവസാനം അവളുടെ ഭ്രാന്ത് കാരണമായി കൊട്ടാരവാസികൾക്കെല്ലാം ഉപദ്രവകരമായി ഭവിച്ചു. അവളെ ചങ്ങലയിൽ ബന്ധിക്കുവാൻ തൈമൂസ്  നിർബ്ബന്ധിതനായി. പിന്നീടൊരു കൊല്ലവും കൂടി കഴിഞ്ഞപ്പോൾ മൂന്നാം പ്രാവശ്യവും സലീഖാക്ക് അതേ സ്വപ്നം  വീണ്ടും ആവർത്തിക്കപ്പെട്ടു. സ്വപ്നത്തിൽ കണ്ട ആൾ ആരെന്നറിയാൻ സലീഖ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താൻ മിസ്റിലെ അസീസാണെന്നാണ് ആ യുവാവ് മറുപടി നല്കിയത്.സലീഖ ഞെട്ടിയുണർന്നു. തന്നിമിത്തം അവൾ ഇങ്ങിനെ പറഞ്ഞ് നലവിളിച്ചു."എന്നെ ചങ്ങലയിൽ നിന്നഴിക്കണം. ഞാൻ മിസ്റിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. ഞാൻ എന്റെ പ്രിയതമനെ മൂന്ന് പ്രാവശ്യം സ്വപ്നത്തിൽ കാണുന്നു. അദ്ദേഹം മിസ്റിലെ അസീസാണെന്ന് ഇപ്പോഴത്തെ സ്വപ്നത്തിലെന്നോട് പറഞ്ഞിരിക്കുന്നു.
            അവളുടെ അഭിലാഷത്തിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന് പരീക്ഷിക്കാൻ നിശ്ചയിച്ചു കൊണ്ട് തൈമൂസ് രാജാവ് മിസ്റിലെ അസീസിന്നൊരു കത്തെഴുതി. കത്തിലെ ഉള്ളടക്കം ഇങ്ങിനെയായിരുന്നു. "എനിക്ക് സൗന്ദര്യവതിയായ ഒരു മകളുണ്ട്. അവളുടെ ആവശ്യത്തിന്ന്  മതിയായ ധനം  ചിലവഴിക്കാൻ ഞാൻ സന്നദ്ധനാണ്. അവളെ വിവാഹം ചെയ്യുന്നതിന് രാജാക്കന്മാരിൽ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരിലാരേയം അവൾ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ അവളെ വിവാഹം ചെയ്യണമെന്നാണ് അവൾ ആഗ്രഹിക്കുന്നത്. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു."കത്ത് വായിച്ച് അസീസ് സന്തുഷ്ടനായി. തനിക്ക് അങ്ങിനെയൊരു ഭാഗ്യം ലഭിച്ചതിൽ എത്രമാത്രം സന്തോഷ സംപ്തൃപ്തിയാണ് തനിക്കുളവായതെന്ന്
പറഞ്ഞ് പുലർത്താൻ അസീസിന്ന് സാദ്ധ്യമല്ലായിരുന്നു.
   അസീസിന്റെ അനുകൂല മറുപടി കിട്ടിയതനുസരിച്ച് തൈമൂസ് സലീഖയെ അസീസിന്റെ അടുക്കലേക്ക് അയച്ച് കൊടുത്തു. അസീസ് മിസ്ർ രാജ്യാതൃത്തിയിൽ വന്ന് സലീഖയെ സ്വാഗതം ചെയ്ത് കൂട്ടിക്കൊണ്ട് പോയി.
അവളുടെ കൂടെ വളർത്തമ്മയുമുണ്ടായിരുന്നു.
 അന്ന് സായാഹ്നത്തിൽ തന്നെ മിസ്റിൽ വെച്ച് അസീസും സലീഖയും തമ്മിലുള്ള വിവാഹം നടത്തപ്പെട്ടു. ഒരിക്കലവൾ തന്റെ വളർത്തമ്മയോട് നാണിച്ചുകൊണ്ട്  ഇങ്ങിനെ പറഞ്ഞു."അമ്മേ!അയാൾ കൂടെക്കൂടെ എന്റെ അടുക്കൽ വന്നുകൊണ്ടിരിക്കുന്നു.. അയാളുടെ വരവ് ഒരു ശല്യമായിട്ടാണ് എനിക്ക്‌ തോന്നുന്നത്. അയാൾ അവളുടെ ഭർത്താവാണെന്നുള്ള വസ്തുത വളർത്തമ്മ അവളെ അനുസ്മരിപ്പിച്ചു. അയാൾ തന്റെ ഭർത്താവെന്നുള്ള വാക്ക് കേട്ടതോട് കൂടി സലീഖ ബോധരഹിതയായി. ബോധം വന്നത് പിറ്റേ ദിവസം കാലത്ത് മാത്രമാണ്. അപ്പോൾ അവൾ എഴുന്നേറ്റിരുന്ന് കൊണ്ട് തന്റെ നിലയെക്കുറിച്ച് പലതും ചിന്തിച്ചു.താൻ സ്വപ്നത്തിൽ കണ്ട യുവാവിനെ തനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്  ബീവിയുടെ ഹൃദയം നീറിത്തുടങ്ങി. സ്വഭർത്താവ് തന്നെ വിട്ട് അകന്ന് കളഞ്ഞു എന്നവൾ വിചാരിക്കും. ഏകാകിനി ആയിരിക്കുമ്പോഴെല്ലാം  ആ ചിന്ത അവളെ അലട്ടിക്കൊണ്ടിരുന്നു. താൻ തേടിയ വള്ളിയല്ല കാലിൽ ചുറ്റയതെന്നവളുടെ പിൻബുദ്ധയിലുദിച്ചു. അസീസിന് ദിവസം കഴിയുന്തോറും സലീഖയോട് സ്നേഹം ഏറിക്കൊണ്ടിരുന്നു. സലീഖയാവട്ടെ അദ്ദേഹം സ്നേഹിക്കുന്തോറും അദ്ദേഹത്തെ വെറുക്കുകയാണ് ചെയ്തത്‌. ഈ യാഥാർഥ്യം കൊട്ടാര വാസികളോ പൊതുജനങ്ങളോ അറിഞ്ഞിരുന്നില്ല. സലീഖ എപ്പോഴും അസീസുമായി അടുക്കാതിരിക്കാനുള്ള ഓരോ സൂത്രങ്ങൾ കണ്ടെത്തും. അസീസിന് അവളുമായി യാതൊന്നിനും അവസരം ലഭിച്ചിരുന്നില്ല. ഇങ്ങിനെയായിരുന്നു ആ ദമ്പതിമാരുടെ ജീവിതം.  പ്രത്യക്ഷത്തിൽ മാത്രം അവരിരുവരും
ദമ്പതിമാരും, വാസ്തവത്തിൽ അന്യരുമായി ജീവിച്ചിരുന്ന കാലത്താണ് യൂസുഫിനെയവർ സ്വപുത്രനാക്കി വളർത്താമെന്ന ധാരണയിൽ വിലക്ക് വാങ്ങിയത്.
(ശേഷം ഏഴാം അദ്ധ്യായത്തിൽ)
     

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്ലാം തന്നയാണ് വെള്യാ...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായിനടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.   തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.  കൊമ്പുകളിൽ തൂങ്ങി ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു. അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട അവന്റെ ശ്രദ്ധയി...