Skip to main content

യൂസുഫ് നബി ചരിത്രം (4)

യൂസുഫിനെകിണറിൽ തള്ളിയ ശേഷം  പത്ത് സഹോദരങ്ങളും തേങ്ങിക്കരഞ്ഞ് കൊണ്ട് യഹ്ഖൂബ് നബിയുടെ സന്നിധിയിൽ ചെന്ന് യൂസുഫിനെ ചെന്നായ പിടിച്ചെന്ന് കളവ് പറഞ്ഞു. അവർ യൂസുഫ് നബിയുടെ കുപ്പായത്തിൽ ആടിനെയറുത്ത്  രക്തം പുരട്ടിയത്,യഹ്ഖൂബ് നബിക്ക് തെളിവായി കാണിക്കുകയും ചെയ്തു.യഹ്ഖൂബ് നബി അവരുടെ വങ്കത്തരം വെളിപ്പെടുത്തി. "യൂസുഫിനെ ചെന്നായ പിടിച്ചതാണെങ്കിൽ അവന്റെ കുപ്പായം 
 കീറേണ്ടതല്ലേ?ഈ ചോദ്യത്തിന്ന് മുന്നിലവർ ഉത്തരം കിട്ടാതെ പകച്ചു നിന്നു.
    യൂസുഫ് കിണറിൽ കഴിഞ്ഞിരുന്ന കാലത്ത് യഹൂദ ദിവസവും കിണറിന്നരികെ ചെന്ന് യൂസുഫിന്റെ വിവരങ്ങളന്വേഷിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം യഹ്ഖൂബ് നബിയുടെ വർത്തമാനം യൂസുഫും ചോദിച്ചറിഞ്ഞിരുന്നു. ഒരു ദിവസം യഹൂദാ സഹോദരന്മാരോട് പറഞ്ഞു."സഹോദരന്മാരേ!യൂസുഫ് കണ്ട സ്വപ്നം പുലരുമെന്നാണ് അവന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നത്".
"നിനക്കെങ്ങിനെ അക്കാര്യം മനസ്സിലായെന്നവർ ചോദിച്ചപ്പോൾ യഹൂദ പറഞ്ഞു.
"മുമ്പ്  ഇരുൾ മുറ്റിയിരുന്ന ആ കിണറിന്റെ ഉൾഭാഗമിപ്പോൾ പ്രകാശ പൂരിതമായിരിക്കുന്നു.  കിണറിന്റെ വക്കത്ത് ചെന്ന് നോക്കിയപ്പോൾ യൂസുഫ് ആരോടോ സംസാരിക്കുന്നത് ഞാൻ കേട്ടു.  വളരെ സൂക്ഷിച്ചു നോക്കിയെങ്കിലും ആ വാക്താവിനെ  കാണാനെനിക്ക് കഴിഞ്ഞില്ല. അത് കൊണ്ട് യൂസുഫിനെ കിണറിൽ നിന്ന് വീണ്ടെടുത്ത് പിതാവിനെ ഏല്പിക്കുകയാണ് വേണ്ടത്. കഴിഞ്ഞ സംഭവങ്ങൾ പിതാവിനോട് പറയരുതെന്ന് യൂസുഫിനോട് നമുക്ക് കരാറുറപ്പിക്കുകയും ചെയ്യാം. യഹൂദായുടെ അഭിപ്രായത്തോട് അവരെല്ലാം യോജിച്ചു.യൂസുഫിനെ കൊണ്ട് വരാനായി അവരെല്ലാം യാത്ര പുറപ്പെട്ടു. വഴിമദ്ധ്യേ ഒരു വയോവൃദ്ധനുമായവർ കണ്ട്മുട്ടി. എങ്ങോട്ടാണ് പോകുന്നതെന്നയാൾ ചോദിച്ചറിഞ്ഞപ്പോൾ വൃദ്ധനിങ്ങനെ പറഞ്ഞു."യൂസുഫിനെ ചെന്നായ കൊന്ന് തിന്നുവെന്ന് ആദ്യമേ തന്നെ  പിതാവിനോട് പറഞ്ഞ കാര്യം നിങ്ങൾ മറന്നു. ആ വർത്തമാനം നാട്ടിൽ പരസ്സ്യമാവുകയും ജനങ്ങളെല്ലാവരുമത് വിശ്വസിക്കുകയും, ഖേദിക്കുകയും ചെയ്തു. ആ സ്ഥിതിക്ക് ഇനി യൂസുഫിനെ ജീവനോടെ പിതാവിന്റയടുക്കൽ കൊണ്ട് ചെല്ലുമ്പോൾ എന്ത് ഒഴിവ് കഴിവാണ് നിങ്ങൾക്ക് പറയാൻ കഴിയുക?. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ദുഷ്പേർ സമ്പാദിക്കുകയല്ലാതെ യാതൊരു പ്രയോചനവും നിങ്ങൾക്കുണ്ടാവുന്നതുമല്ല. അദ്ദേഹത്തിന് നിങ്ങളോട് കോപമുളവാകുകയും ചെയ്യും. അത് കൊണ്ട് നിങ്ങൾ സ്വഗൃഹത്തിലേക്ക്
മടങ്ങലാണുത്തമം. അങ്ങിനെയവർ വീട്ടില്ലേക്ക് മടങ്ങി.
          ഒരു ദിവസം അവിചാരിതമായി മദ്, യൻ രാജ്യത്ത് നിന്ന് മിസ്റിലേക്ക് മടങ്ങുകയായിരുന്ന ഒരു വർത്തക സംഘം കിണറിന്നരികിലെത്തി. അവർ മുന്നൂറിൽ പരമാളുകളുണ്ടായിരു. അവരുടെ നേതാവ് മാലിക്ബ്നു സുഗറായിരുന്നു.അവിടെയെങ്ങാനും വെള്ളം കിട്ടാനുണ്ടോ എന്നറിയാനായി ആ സംഘത്തിൽ നിന്ന് ചിലർ തിരഞ്ഞ് നടന്നു. അങ്ങിനെയവർ യൂസുഫ് നബി താഴ്ത്തപ്പെട്ട കിണർ കാണാനിടയായി. മാലിക് അദ്ദേഹത്തിന്റെ ഒരു ഭൃത്യനോട് ആ കിണറിൽ നിന്ന് കുറച്ച് വെള്ളം കോരിയെടുക്കാൻ കല്പിച്ചു. അടിമ കിണറിന്നരികിൽ ചെന്ന് തൊട്ടി കിണറിൽ താഴ്ത്തി. അത് കണ്ടപ്പോൾ തന്റെ സഹോദരന്മാരിലാരോ തന്നെ രക്ഷിക്കാൻ വേണ്ടി തൊട്ടി ഇറക്കിയതായിട്ടാണ് യൂസുഫ് തെറ്റിധരിച്ചത്. അപ്പോൾ ജിബ്,രീൽ എന്ന മാലാഖ കിണറിൽ പ്രത്യക്ഷപ്പട്ട് യൂസുഫിനോട് പറഞ്ഞു. "യൂസുഫേ!എഴുന്നേല്ക്കൂ. നിങ്ങൾക്ക് ഇവിടം വിടാനുള്ള ദിവസം ആഗതമായിരിക്കുന്നു. അങ്ങിനെ ജിബ്രീലിന്റെ ഉപദേശമനുസരിച്ച് യൂസുഫ് ആ തൊട്ടിയിൽ കയറിയിരുന്നു. അടിമ തൊട്ടി വലിച്ച് കയറ്റിയപ്പോൾ അസാധാരണമായ ഘനം തോന്നിയതിനാൽ കിണറിലേക്ക് ഏന്തി നോക്കി. അയാൾ അതിസുന്ദരനായ ഒരു ബാലൻ തൊട്ടിയിലിരിക്കുന്നത് കണ്ട് അമ്പരന്നു.  അടിമ  ഉറക്കെ 
യാ ബുശ്രാ!
(എന്തൊരത്ഭുതം!) എന്ന് പറഞ്ഞു
കൊണ്ട് യജമാനനായ മാലിക്കിന്റെയടുക്കൽ ഓടിച്ചെന്ന്
വിവരം പറഞ്ഞു."ബാലനെ മറ്റാരും കാണാനിടയാകാതെ തങ്ങളുടെ കൂട്ടത്തിൽ മറവിൽ നിറുത്തണമെന്ന് മാലിക് നിർദ്ദേശിച്ചു. അത് പ്രകാരം യൂസുഫിനെ മറ്റാരുമറിയാതെ മാലിക്കിന്റെ അധീനത്തിലെത്തിച്ചു. ആ സന്ദർഭത്തിൽ യഹൂദാ പതിവു പ്രകാരം അനുജന്റെ വർത്തമാനമറിയാനായി കിണറിന്റയടുത്തേക്ക് പോകുന്നുണ്ടായിരുന്നു. യൂസുഫ് നബിയേയും ചുറ്റും കൂടിയയവരേയും കണ്ട് യഹൂദാ വേഗം തന്റെ സഹോദരന്മാരുടെ അടുത്തേക്ക് ഓടിച്ചെന്നു. യൂസുഫിനോട് നാം ചെയ്ത അക്രമത്തെ ജനമദ്ധ്യത്തിൽ വിശദീകരിക്കാനും അങ്ങിനെ നാടൊട്ടുക്ക് വർത്തമാനം പരക്കാനും അവസാനമത് പിതാവിന്റെ ചെവിയിലെത്താനും ഇടയാകുമെന്നവർ ഭയപ്പെട്ടു. അങ്ങിനെ യൂസുഫ് അകപ്പെട്ടിട്ടുള്ള ആ വർത്തക സംഘത്തിന്റെ അടുക്കലവരോടിയെത്തി. അവിടെ നിന്ന് നോക്കിയപ്പോൾ യൂസുഫ് വർത്തക സംഘത്തിന്റെ മദ്യത്തിലിരിക്കുന്നതവർ കണ്ടു. ആ ബാലന്റെ ശരീര കാന്തി നിമിത്തം അകലെ നിന്ന് തന്നെ യൂസുഫിനെ തിരിച്ചറിയാനവർക്ക് കഴിഞ്ഞിരുന്നു. 
 കച്ചവട സംഘത്തെയവർ വളഞ്ഞു. "ഇവൻ ഞങ്ങളുടെ അധീനതയിൽ നിന്ന് ഒളിച്ചോടിയൊരടിമയാണെന്നും, ഇവൻ കിണറിൽ ഒളിച്ചിരുന്നപ്പോഴാണ് നിങ്ങളിവനെ കരക്ക് കയറ്റിയതെന്നും. അത് കൊണ്ട് ഇവനെ വിട്ട് തരാതെ ഞങ്ങളിവിടെ നിന്നും മടങ്ങിപ്പോകുന്നതല്ലെന്നും ഞങ്ങളൊന്ന് അട്ടഹസിക്കുന്നതായാൽ അത് കൊണ്ട് തന്നെ നിങ്ങളുടെ ഹൃദയങ്ങൾ പൊട്ടിത്തകരുമെന്ന് നിങ്ങളറഞ്ഞിരിക്കേണ്ടതാണെന്നും അവർ ആ കച്ചവട സംഘത്തെ ഭീഷണി പ്പെടുത്തി.
    അവരുടെ ഭീഷണിക്ക് വഴങ്ങാതിരിക്കാനവർക്ക് കഴിഞ്ഞില്ല. അവർ പല ന്യായവാദങ്ങൾ ഉന്നയിച്ചുവെങ്കിലും
അതൊന്നും സഹോദരങ്ങൾ വകവെച്ചില്ല. അവസാനമവർ യൂസുഫിനെ സഹോദരങ്ങൾക്ക് വിട്ട് കൊടുത്തു. അവിടെ വെച്ച്‌ യൂസുഫിനെ വധിക്കാനവരൊരുങ്ങിയെങ്കിലും യഹൂദ തടഞ്ഞു. യഹൂദ സഹോദരന്മാരോടിങ്ങനെ പറഞ്ഞു."യൂസുഫിനെ കൊല്ലുകയില്ലെന്ന് നിങ്ങളെനിക്ക് ഉറപ്പ് തന്നിട്ടുണ്ട്. ആസ്ഥിതിക്ക് കൊല്ലാൻ നിങ്ങളൊരുമ്പെടുന്നതിതിനേക്കാൾ നല്ലത് ഈ കച്ചവടക്കാർക്ക് തന്നെ വില്ക്കലല്ലേ? അവനേതെങ്കിലും നാട്ടിൽ പോയി ജീവിച്ചു കൊള്ളട്ടെ.". യഹൂദയുടെ അഭിപ്രായത്തോടവർ ഏക കണ്ഠ്യേന യോജിച്ചു.
       "നിങ്ങൾക്കിവനെ എവിടെ നിന്നാണ് കിട്ടിയത്? ഞങ്ങൾ ദിവസങ്ങളോളം ഇവനെ തിരഞ്ഞ് നടക്കുകയായിരുന്നു. ഇപ്പോഴാണിവനെ കണ്ടെത്താൻ കഴിഞ്ഞത്."ആ സഹോദരങ്ങൾ കച്ചവട സംഘത്തോട് ചോദിച്ചു.
    ഇവൻ ആ കിണറിൽ ഇരിക്കുകയായിരുന്നു. ഞങ്ങൾ വെള്ളം കോരാൻ ചെന്നപ്പോൾ കണ്ടെത്തി കരക്ക് കയറ്റിയതാണ്. ആ സ്ഥിതിക്ക് ഇനി ഇവന്റെ ഇഷ്ടമനുസരിച്ച് എന്ത് വേണമെങ്കിലും ചെയ്യാം". കച്ചവട സംഘത്തിൽപ്പെട്ട ഒരു വാക്താവ് പറഞ്ഞു. യൂസുഫിന്റെ താല്പര്യമെന്താണെന്ന് പറയണമെന്ന്   യൂസുഫിനോടയാളാവശ്യപ്പെട്ടൂ.
    അപ്പോൾ തങ്ങൾക്കെതിരായി കച്ചവടക്കാരോട് വല്ലതും പറഞ്ഞ് പോകരോതെന്ന് അബ്രാനി ഭാഷയിലവർ യൂസുഫിനോടാവശ്യപ്പെട്ടു. നീ അങ്ങിനെ പറഞ്ഞാൽ നിന്നെ ഞങ്ങൾ കൊല്ലുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. അതിനാൽ അവർ പറയുന്നതെല്ലാം ശരിയാനെന്ന് കച്ചവടക്കാരോട് യൂസുഫ് സമ്മതിച്ചു. എങ്കിലും കച്ചവട സംഘത്തിന്റെ നായകനായ മാലിക്കിന്ന് അതൊന്നും ബോധ്യമായില്ല. "ഈ ബാലൻ കാഴ്ചയിൽ ഒരു ഒരു രാജ കുമാരന്ന് തുല്ല്യനായിട്ടാണിരിക്കുന്നത്. ഇവൻ നിങ്ങളുടെ അടിമയായിരിക്കാൻ സാദ്ധ്യതയില്ല. നിങ്ങളെ ഭയപ്പെടുന്നത് കൊണ്ടായിരിക്കാം നിങ്ങൾ പറയുന്നതെല്ലാം ശരിയാണെന്നിവൻ സമ്മതിക്കുന്നത്".
     അപ്പോൾ സഹോദരങ്ങൾ മാലിക്കിനോട് പറഞ്ഞു."ഞങ്ങളുടെ പിതാവിന്ന് സൗന്ദര്യവതിയായ ഒരടിമയുണ്ടായിരുന്നു. ആ സ്ത്രീയിലുണ്ടായ പുത്രനാണിവൻ. പിതാവ് ഞങ്ങളോടൊപ്പം ഇവനേയും വളർത്തി. അവസാനം ഇവനൊരു വമ്പിച്ച മോഷണം ചെയ്തു കൊണ്ട് ഓടിക്കളയുകയാണുണ്ടായത്".
  "അപ്പോൾ ഇവൻ നിങ്ങളുടെ അടിമയാണെന്നാണ് നിങ്ങൾ വാദിക്കുന്നത്. അത് ശരിയാണെങ്കിൽ നിങ്ങൾക്കിവനെ കൊണ്ട് പോകാമെന്ന്"മാലിക് പറഞ്ഞു. മോഷണത്തിന് അടിമയാക്കൽ അക്കാലത്തെ ശിക്ഷയായിരുന്നു.യൂസുഫ് വിശ്വാസ യോഗ്യനല്ലാത്തത് കൊണ്ട് തങ്ങൾക്ക് അവനോട് ഇഷ്ടമില്ലെന്നും അത് കൊണ്ട്  ന്യായമായ വില നല്കുമെങ്കിൽ അവർക്ക് വില്ക്കുന്നതിന് ഞങ്ങൾ ഒരുക്കമാണെന്നും അവർ സമ്മതിച്ചു. അവസാനം വില പറയേണ്ടുന്ന ഘട്ടമായപ്പോൾ ആയിരം ദിർഹം കിട്ടണമെന്ന് അവർ പറഞ്ഞു. ആയിരം ദിർഹം നൽകാൻ തങ്ങൾക്ക് കഴിവില്ലെന്ന് കച്ചവടക്കാർ പറഞ്ഞപ്പോൾ അഞ്ഞൂറ് ദിർഹം തന്നാൽ മതിയെന്ന് അവർ സമ്മതിച്ചു. അതിനും ഞങ്ങൾക്ക് കഴിവില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. ഇങ്ങിനെ വില പേശി ഇരുപത് ദിർഹമിന് തരാമെങ്കിൽ വാങ്ങാമെന്ന് കച്ചവടക്കാർ പറഞ്ഞു. ഇങ്ങിനെ യൂസുഫിനെ വാങ്ങുന്നതിൽ മാലിക്കിന് വൈമനസ്സ്യം കണ്ടപ്പോൾ അവർ ആവിലക്ക് തന്നെ കൊടുക്കാമെന്നായി.
    യൂസുഫിന് ചില ദോഷങ്ങളുള്ളതായി അടിമ വ്യാപാരത്തിലെ പതിവനുസരിച്ച് അവർ മാലിക്കിനോട് പറഞ്ഞു.
:ഇവൻ മോഷണം നടത്തും.
:യജമാനന്റെ അധീനത്തിൽ നിന്നും ഒളച്ചോടാൻ ശ്രമിക്കും. അത് കൊണ്ട് കാലിൽ ചങ്ങലയിട്ട് നിറുത്തേണ്ടി വരും.
:കമ്പിളി വസ്ത്രം ഇവനിഷ്ടമില്ല.
:നല്ല ആഹാരത്തിന് മോഹിക്കും. അത് കൊണ്ട് യവം കൊണ്ട് ഉണ്ടാക്കിയ റൊട്ടി മാത്രമേ കൊടുക്കാവു.
:ഇവൻ നിരർത്ഥങ്ങളായ സ്വപ്നങ്ങൾ കണ്ടതായി ഉൽഘോഷിക്കും. അവയിലേക്ക് നിങ്ങൾ ചെകിട് കൊടുക്കരുത്. അനാവശ്യമായി ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കും. ഇതെല്ലാമാണ് ഇവന്റെ സ്വഭാവ ദോഷങ്ങൾ.
  സഹോദരന്മാർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ യൂസുഫ് വളരെ വ്യസനിച്ചു. അപ്പോൾ അദ്ദേഹമിങ്ങനെ പ്രാർത്ഥിച്ചു. "അല്ല്വാഹുവേ!നിരപരാധിയായ എന്റെ കാലിന് ചങ്ങലവെക്കാൻ നീ ആരേയുമനുവധിക്കരുതേ. എനിക്ക് നല്ല ജീവിതോപാധിയും വസ്ത്രാദികളും നീ എളുപ്പമാക്കിത്തരേണമേ. "
 കച്ചവടം ഉറപ്പിച്ചപ്പോൾ പതിവ് പ്രകാരമുള്ളവില്പന പത്രം ശംഊൻ ഇങ്ങനെ എഴുതി.
   മാലിക്ബ്നി സുഗറിന് യഹ്ഖൂബിന്റെ പുത്രന്മാർ എഴുതിക്കൊടുത്ത വില്പന പത്രം. "യഹ്ഖൂബിന്റെ സന്താനങ്ങളിലൊരാളായ യൂസുഫിനെ മാലിക്ബ്നി സുഗറിന്  ഞങ്ങൾ വിറ്റിരിക്കുന്നു. മോഷണം, ജോലി ചെയ്യുന്നതിനുള്ള അലസത, നേർമ വസ്ത്രം ആവശ്യപ്പെടുക, യവ ഭക്ഷണം തിന്നാൻ മടിക്കുക. എന്നീ കുറ്റങ്ങളെല്ലാം ഇവനുള്ളതിനാൽ ആ കുറ്റങ്ങൾ നിമിത്തം അവനെ മടക്കി എടുക്കുന്നതല്ല".
ആരാണ് യഹ്ഖൂബെന്ന് കച്ചവട സംഘത്തിന് അറിയില്ലായിരുന്നു. പ്രസ്തുത വിൽപ്പന പത്രവും യൂസുഫിന്റെ കാലിൽ വെക്കാനുള്ള ചങ്ങലയും അവർ മാലികിനെ ഏല്പിച്ചു. ഇരുപത് ദിർഹം വില വാങ്ങിക്കൊണ്ട് യഹ്ഖൂബ് നബിയുടെ സന്താനങ്ങൾ മടങ്ങി.
   കച്ചവടക്കാർ യൂസുഫ് നബിയെ കിണറിൽ നിന്ന്‌ കരക്ക് കയറ്റിയതിനേയും അനന്തരം അടിമയായി വാങ്ങിയതിനേയും ഖുർആനിൽ വന്നിട്ടുള്ള വചനങ്ങളിങ്ങനെ.
"ഒരു വർത്തക സംഘം ആഗതരായി. അവർ തങ്ങളുടെ വെള്ളം കോരിയെ നിയോഗിച്ചു. അപ്പോൾ അവർ തന്റെ കൊട്ടക്കോരി കിണറ്റിലിട്ടു. എന്തൊരത്ഭുതം, ഇതാ ഒരു ബാലൻ എന്ന് വെള്ളം കോരി പ്രസ്താവിച്ചു. അവർ അദ്ദേഹത്തിനെ ഒരു വില്പനച്ചരക്കാക്കാനായി അദ്ദേഹത്തിന്റെ യഥാർത്ഥ വില മറച്ചു വെച്ചു. അവർ ചെയ്യുന്നത് അല്ല്വാഹു അറിയുന്നുണ്ടായിരുന്നു. എന്നിട്ടും ലഘുവായ വിലക്ക്
അഥായത് ഏതാനും ദിർഹമിന്ന് അവർ അദ്ദേഹത്തെ വില്ക്കുകയും ചെയ്തു. അവർ അദ്ദേഹത്തിന്റ വിലയെ സംബന്ധിച്ച് തനി വിരക്തന്മാരായി തീരുകയാണുണ്ടായത്".
(ശേഷം അഞ്ചാം അദ്ധ്യായത്തിൽ)


          

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺ പാതയിലൂടെ അലക്ഷ്യമായിനടന്നതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച...