അനാഥത്വം കൊണ്ട് ദാരിദ്ര്യത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് മോക്ഷം ലഭിക്കാൻ വേണ്ടി കുഞ്ഞുന്നാളിൽ തന്നെ, ജനിച്ച നാടും വീടും വിട്ട് മുക്കം മുസ്ലിം അനാഥ ശാലയിലേക്ക് ചേക്കേറേണ്ടി വന്ന എന്റെ ആത്മകഥയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ഓർമയിലെ നാളുകളിലൂടെ വെളിച്ചം വീശുന്നത് ആയിരക്കണക്കിന് അനാഥ ബാലികാ ബാലന്മാരുടെ നിഷ്ക്രിയ ജീവിതോപാധിയായ മുക്കം മുസ്ലിം അനാഥ ശാലയെന്ന മഹത്തായ സ്ഥാപനത്തെ കുറിച്ചും, അത് സ്ഥാപിച്ച വയലിൽ മൊയ്തീൻ കോയ ഹാജിയുടെ നല്ല മനസ്സിന്റെ വിശാലതയെ കുറിച്ചുമാണ്.
പതിനായിരക്കണക്കിന് ഹെക്ടർ ഭൂസ്വത്തിന്റെ ഉടമകളായി ജനിച്ച ഒരു കുടുംബം സുഖലോലുപതുടെ മേച്ചിൽ പുറങ്ങൾ തേടി ഭൂമിയിലെ ഇരുളടഞ്ഞ തലങ്ങളിലേക്ക് ചേക്കേറുന്നതിന് പകരം, തങ്ങളുടെ സമ്പത്തും, സാമൂഹിക രാഷ്ട്രീയ സ്വധീനവും അനാഥത്വം കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട ഒരു പറ്റം അനാഥ മക്കളുടെ സംരക്ഷണമേറ്റെടുത്ത മഹാനായ വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സ്നേഹ സ്പർശനത്തിന്റെ കഥയാണ്.
(അവസാനിച്ചു)
Comments
Post a Comment